ADVERTISEMENT

ദിനംപ്രതി വളരുന്ന സ്മാർട് ഫോൺ ശൃംഖലയിൽ മാറ്റത്തിന്റെ ചുവടുമായി എത്തുകയാണ് മുൻനിര ആൻഡ്രോയിഡ് സ്മാർട് ഫോൺ നിർമാതാക്കളായ ‘നുബിയ സ്മാർട് ഫോൺസ്’ തങ്ങളുടെ പുതിയ സ്മാർട് ഫോൺ റെഡ് മാജിക് 3യിൽ ലോകത്തിലാദ്യമായി ഗെയിമിങ് കംപ്യൂട്ടറുകളിൽ മാത്രം കാണപ്പെടുന്ന ആക്ടീവ ലിക്വിഡ് കൂളിങ് ടർബോഫാൻ ടെക്നോളജി അവതരിപ്പിച്ചുകൊണ്ട്.

 

ഗെയിമിങ് പ്രാധാന്യം നൽകുന്ന ഈ സ്മാർട് ഫോണിൽ ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 855 പ്രോസസർ,  5000 മെഗാഹെർട്സ് ബാറ്ററി, 6.65 ഇഞ്ച് അമോ എൽഡി ഡിസ്പ്ലേ, 48mp, 16mp ക്യാമറ, ഡെഡിക്കേറ്റഡ് ഗെയിം സ്പേസ്,  ഗെയിം കൺട്രോളറുകളിൽ മാത്രം കാണപ്പെടുന്ന ഷോൾഡർ ട്രിഗർ എന്നിവയുണ്ട്. 

 

ക്യാമറ

 

8K വിഡിയോ റെക്കോർഡിങ്ങോടു കൂടിയ 48 മെഗാപിക്സൽ പിൻക്യാമറയും 16 മെഗാപിക്സൽ സെൽഫി ക്യാമറയും ഗെയിമിങ് ഫോണുകളിൽ കാണപ്പെടുന്ന ക്യാമറകളിൽ മുൻപന്തിയിലാണ്

 

വേരിയന്റുകള്‍

 

ഏറ്റവും പുതിയ സ്നാപ്പ്ഡ്രാഗൺ 855 പ്രോസസറിനൊടൊപ്പം 8 ജിബി റാം 128 ജിബി സ്റ്റോറേജ് ശേഷി, 12 ജിബി റാം 256 ജിബി സംഭരണശേഷി എന്നീ വേരിയന്റുകൾ ലഭ്യമാണ്.

 

ഗെയിമിങ്/ സ്പെഷ്യൽ ഫീച്ചേഴ്സ്

 

ഗെയിമിങ് പിസികളിയിൽ മാത്രം കാണപ്പെടുന്ന ലിക്വിഡ് കൂളിങ് ഫാനിനു പുറമെ 90hz റിഫ്രഷ് റേറ്റ് നൽകുന്ന 6.65 ഇഞ്ച് അമോ എൽഡി ഡിസ്പ്ലേ, മറ്റു ആപ്ലിക്കേഷനുകളിൽ നിന്നും റാമിനെ ഫ്രീയാക്കി പ്രോസസറിനു വേഗം നൽകി ഗെയിമുകളിൽ കൂടുതൽ പെർഫോമൻസ് നൽകുന്ന ഗെയിം സ്പേസ് 2.0 ഈ ഫോണിന്റെ മാത്രം സവിശേഷതയാണ്. ഗെയിമിങ് കൺട്രോളറുകളിൽ മാത്രം കാണപ്പെടുന്ന ഷോൾഡർ ട്രിഗറുകൾ പ്രോസസർ ഓവർക്ലോക്കിങ് ഓപ്ഷൻ തുടങ്ങിയവയാണ് മറ്റ് സവിശേഷതകൾ.

 

ചൈന യുകെ തുടങ്ങി രാജ്യങ്ങളിൽ വിൽപനയ്ക്ക് ലഭ്യമായ റെഡ് മാജിക് 3 ജൂൺ മുതൽ രണ്ടു വേരിയന്റുകളിൽ 40000 രൂപയ്ക്ക് താഴെ ഇന്ത്യൻ വിപണിയിലും ലഭ്യമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com