sections
MORE

അഞ്ചു ക്യാമറകളുമായി നോക്കിയ 9 പ്യുർവ്യൂ, ഫീച്ചറുകൾ പരിചയപ്പെടാം

nokia-9-pureview-3
SHARE

നോക്കിയ സ്മാർട് ഫോണിലെ ക്യാമറ ഉപയോഗിച്ചവർക്കറിയാം അതിന്റെ ഗുണം. ലൂമിയ സീരീസിലെ പതിനായിരം രൂപ റേഞ്ചിലുള്ള ഫോണുകളിൽ പോലും മാന്വൽ കൺട്രോൾസും കാൾസീസ് ലെൻസും നൽകിയ ചരിത്രമുണ്ട് നോക്കിയക്ക്. ഇപ്പോഴിതാ അഞ്ചു ക്യാമറകളുമായി സ്മാർട് ഫോൺ ഫൊട്ടോഗ്രഫിയുടെ ചരിത്രം മാറ്റാനിറങ്ങുകയാണ് നോക്കിയ. നോക്കിയ 9 പ്യൂർവ്യൂ ഹാൻഡ്സെറ്റിലാണ് ക്യാമറകളുടെ സമ്മേളനം നടക്കുന്നത്.  ഈ സ്മാർട് ക്യാമറാഫോൺ ആദ്യം അവതരിപ്പിച്ചത് തായ്‌വാനിലാണ്. 

ക്യാമറ വിശേഷങ്ങൾ

അഞ്ചു ക്യാമറകൾ പിന്നിൽ. പന്ത്രണ്ടു മെഗാപിക്സൽ ശേഷി. സാധാരണ ക്യാമറ ഫോണിനെക്കാൾ പത്തുമടങ്ങു പ്രകാശം പകർത്താനുള്ള കഴിവുണ്ട് പ്യൂർവ്യു 9ന്റെ സെൻസറിനെന്നു നോക്കിയ പറയുന്നു. ഡൈനാമിക് റേഞ്ച് കൂടും. അതായത് ഇരുട്ടിലുളള ഒരു വസ്തുവിന്റെ ഡീറ്റെയിൽസും നല്ല വെടിപ്പായി പകർത്താൻ ഈ പഞ്ചമൻ മതിയാകും എന്നർഥം. സീസ് ഒപ്റ്റിക്സ് ആണ് ക്യാമറ ലെൻസ്. അതും ക്വാളിറ്റിയെ ഗുണപരമായി സ്വാധീനിക്കും. 

ഡെപ്ത് ഓഫ് ഫീൽഡ് കൂടും. പടമെടുത്തതിനു ശേഷം ഫോക്കസ് പോയിന്റ് മാറ്റാം, റോ എന്ന ഡിജിറ്റൽ നെഗറ്റീവ് ഫോർമാറ്റിൽ ഷൂട്ട് ചെയ്യാം എന്നിങ്ങനെ മറ്റു ക്യാമറാ വിശേഷങ്ങളേറെയുണ്ട്. 

അഞ്ചു ക്യാമറകളും പിടിച്ചെടുക്കുന്ന പ്രകാശത്തെ ഉപയോഗിച്ച് ഹൈ ഡൈനാമിക് റേഞ്ച് ഇമേജുകളാക്കി മാറ്റുമ്പോൾ കൂടുതൽ ഡീറ്റയിൽസ് ഓരോ പടത്തിലും ഉൾക്കൊള്ളും.  ഒരു പടത്തിലെ നിഴലിലുള്ള വസ്തുവിന്റെയും പ്രകാശത്തിലുള്ള വസ്തുവിന്റെയും ഡീറ്റയിൽസ് നഷ്ടമാകില്ലെന്നതു ഗുണം.

nokia-9-pureview-1

ഫോക്കസ് പോയിന്റ് മാറ്റുന്നതിൽ പ്യൂർ വ്യൂ ഒരു മാന്ത്രികനാണെന്നു കമ്പനി അവകാശപ്പെടുന്നു. നോക്കിയ 9 പ്യൂർവ്യു ഓരോ ഫ്രെയിമിലും 1200 ലെയറുകളായിട്ടാണത്രെ പടം പകർത്തുക. ശേഷം നമുക്കിഷ്ടമുള്ള പോയിന്റ് ഫോക്കസ് ചെയ്തെടുക്കാം. ആൾക്കൂട്ടത്തിൽ നിങ്ങൾ എവിടെയായിരുന്നാലും കൃത്യതയോടെ ഗൂഗിൾ ഫോട്ടോസിൽ വച്ച് ഫോക്കസ് ചെയ്തെടുക്കാം. പ്രൊഫഷനൽ ടെലി ലെൻസുകൾക്കു തുല്യമായ ബ്ലർ ഇഫക്ടുകളും (ബാക്ക് ഗ്രൗണ്ട് കലങ്ങുക എന്ന് വാമൊഴി) നോക്കിയ 9 പ്യൂർവ്യുവിന്റെ സവിശേഷതയാണ്. മിക്ക ഇരട്ട ക്യാമറാ ഫോണുകളിലും ഇതു സാധ്യമാണെങ്കിലും അഞ്ചെണ്ണത്തിന്റെ സാധ്യത ഒന്നു വേറെ തന്നെയായിരിക്കും.

സ്ക്രീൻ ഫ്ലാഷുള്ള 20 മെഗാപിക്സൽ ക്യാമറയാണു സെൽഫി പ്രിയർക്കുള്ളത്.

മാന്വൽ കൺട്രോൾസുമുണ്ട്. അതായത് ഷട്ടർസ്പീഡ്, ഐഎസ്ഒ, വൈറ്റ് ബാലൻസ് എന്നിവ നിങ്ങളുടെ ക്രിയേറ്റിവിറ്റിയ്ക്കനുസരിച്ചു മാറ്റാം. 4k എച്ച്ഡിആർ വിഡിയോ ഷൂട്ട് ചെയ്യാം. 

ഫോണിന്റെ മറ്റു ഫീച്ചറുകൾ

ക്വാൾകോം സ്നാപ്ഡ്രാഗൺ 845  പ്ലാറ്റ്ഫോം. എട്ടു മില്ലി മീറ്റർ കനം, മെഷിൻഡ് അലുമിനിയം ബോഡി, കോർണിങ് ഗോറില്ല ഗ്ലാസ് ഫൈവ് സ്ക്രീൻ, സ്ക്രീനിൽ തന്നെ ഫിംഗർപ്രിന്റ് സെൻസർ, വയർലെസ് ചാർജിങ് സൗകര്യം എന്നിവയാണു പ്യൂർവ്യു 9ന്റെ മറ്റു സൗകര്യങ്ങൾ. 2k റെസല്യൂഷനുള്ള 5.99 ‘pOLED QHD’ (plastic Organic LED) സ്ക്രീൻ ആണ്.

nokia-9-pureview-2

നോക്കിയ 9 പ്യൂർവ്യു സ്പെസിഫിക്കേഷൻസ് 

Nokia 9 PureView

DESIGN

• Size 155 x 75 x 8 mm

• Weight 172 g

• Color Midnight Blue

PERFORMANCE

• Operating system Android 9 Pie

• RAM 6GB LPPDDR4X

• CPU Qualcomm® Snapdragon™ 845 Mobile Platform

DISPLAY

• Size and type PureDisplay 5.99” QHD+ pOLED

• Resolution 2K HD

• Material Corning® Gorilla® Glass 5

CONNECTIVITY

• Cable type USB-C 3.1

• Sensors In-screen fingerprint sensor, ALS/PS, G-sensor, E-compass, Gyro, Hall sensor, Barometer, Haptic vibrator, Biometric face unlock 

NETWORK AND CONNECTIVITY

• Network speed LTE Cat 16 4x4 MIMO

• WiFi 802.11 a/b/g/n/ac

• Bluetooth® 5.0

• GPS/AGPS+GLONASS+BDS, NFC, ANT+

STORAGE

• Internal memory 128 GB2

AUDIO

• Connector USB-C

• Speakers Single speaker with smart amp

• Microphones 3 x mics with Nokia spatial audio

• Other Qualcomm® aptX™

CAMERAS

• Rear cameras 5 x 12 MP, f/1.82 (2 x RBG, 3 x mono) 

• Front-facing camera 20 MP, display flash

BATTERY LIFE

• Battery type Integrated 3320 mAh5

• Charging Qi Wireless charging

OTHERS

• IP67 water and dust resistant

nokia-9-pureview

ഇന്ത്യയിലിറങ്ങുമ്പോൾ നോക്കിയ 9 പ്യൂർ വ്യൂവിനു പ്രതീക്ഷിക്കപ്പെടുന്ന വില 48,800 രൂപയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA