ADVERTISEMENT

ചൈനീസ് സ്മാർട് ഫോൺ നിർമാണ കമ്പനിയായ വിവോയുടെ പുതിയ ഹാൻഡ്സെറ്റ് ഇന്ത്യയിലെത്തി. വിവോ Z1 പ്രോ എന്ന പേരിൽ അവതരിപ്പിച്ച ഹാൻഡ്സെറ്റിന്റെ പിന്നിൽ മൂന്നു ക്യാമറകള്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ഫോണുകളിലൊന്നാണ് വിവോ Z1 പ്രോ. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 712 SoC വാഗ്ദാനം ചെയ്യുന്ന വിവോയുടെ ആദ്യ ഫോണാണ് Z1 പ്രോ. 32 മെഗാപിക്സലിന്റെ ‘ഇൻ-ഡിസ്പ്ലേ’ (ഹോൾ പഞ്ച്) സെൽഫി ക്യാമറയും ഇതിലുണ്ട്. കൂടാതെ, ഗെയിം മോഡ് 5.0 ഉപയോഗിച്ച് വിവിധ ഗെയിമുകള്‍ കളിക്കാം.

 

ഫുൾ എച്ച്ഡി + ഡിസ്‌പ്ലേ, 6 ജിബി റാം, 18W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയും ഉണ്ട്. മാത്രമല്ല, സാംസങ് ഗാലക്‌സി എം 40, റെഡ്മി നോട്ട് 7 പ്രോയുടെ ടോപ്പ് എൻഡ് വേരിയന്റ് എന്നിവയുമായി മൽസരിക്കാനുള്ള ശേഷിയും വിവോ Z1 പ്രോയ്ക്കുണ്ട്.

 

vivo-z1-1

വിവോ Z1 പ്രോ വില

 

വിവോ Z1 പ്രോയുടെ ഇന്ത്യയിലെ അടിസ്ഥാന വില 14,990 രൂപയാണ് (4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റ്). 6 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 16,990 രൂപയും ടോപ്പ് എൻഡ് 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 17,990 രൂപയുമാണ് വില. മൂന്ന് വേരിയന്റുകളും മിറർ ബ്ലാക്ക്, സോണിക് ബ്ലാക്ക്, സോണിക് ബ്ലൂ കളർ ഓപ്ഷനുകളിൽ ലഭ്യമായിരിക്കും. ജൂലൈ 11 ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്കാർട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോർ എന്നിവയിലൂടെ വിവോ Z1 പ്രോ വിൽപന നടക്കും. ഐസിഐസിഐ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്ക് 750 രൂപ ക്യാഷ്ബാക്ക് ലഭിക്കും. വിവോ ഇന്ത്യ ഇ-സ്റ്റോറിൽ നിന്നുള്ള വാങ്ങലുകൾക്ക് റിലയൻസ് ജിയോ ഓഫറും ലഭിക്കും.

vivo-z1-

 

വിവോ Z1 പ്രോ ഫീച്ചറുകള്‍

 

vivo-z1

യുവ സ്മാർട് ഫോൺ ഉപയോക്താക്കൾക്കായി പ്രത്യേകമായി രൂപകൽപന ചെയ്‌തിരിക്കുന്ന കമ്പനിയുടെ ഏറ്റവും പുതിയ മോഡലാണ് വിവോ Z1 പ്രോ. മെച്ചപ്പെടുത്തിയ ഗെയിമിങ് അനുഭവത്തിനായി ഗെയിം മോഡ് 5.0, 4 ഡി വൈബ്രേഷനുകൾ, 3 ഡി സറൗണ്ട് സൗണ്ട് എന്നിവയുമായാണ് ഫോൺ വരുന്നത്. കൂടാതെ, പ്രകടനം വേഗത്തിലാക്കാൻ സെന്റർ ടർബോ, എഐ ടർബോ, നെറ്റ് ടർബോ, കൂളിംഗ് ടർബോ, എആർടി ++ ടർബോ എന്നിവ നൽകുന്ന മൾട്ടി ടർബോ സവിശേഷതയുണ്ട്. വോയ്‌സ് ചേഞ്ചർ, ഗൂഗിൾ അസിസ്റ്റന്റ്, മറ്റ് വോയ്‌സ് അസിസ്റ്റന്റുകൾ എന്നിവ എളുപ്പത്തിൽ ആക്‌സസ് ചെയ്യുന്നതിന് പ്രത്യേകം എഐ ബട്ടൺ ഫീച്ചറും ഉൾപ്പെടുത്തിയിട്ടുണ്ട്.

 

ഡ്യുവൽ സിം (നാനോ), ആൻഡ്രോയിഡ് 9 പൈ അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 9, 6.53 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് (1080x2340 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലെ, ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 712 SoC എന്നിവ പ്രധാന ഫീച്ചറുകളാണ്.

 

ഫോട്ടോകൾക്കും വിഡിയോകൾക്കുമായി, എഫ് / 1.78 ലെൻസുള്ള 16 മെഗാപിക്സൽ പ്രൈമറി സെൻസർ, 120 ഡിഗ്രി സൂപ്പർ വൈഡ് ആംഗിൾ എഫ് / 2.2 ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് വിവോ Z1 പ്രോയിലുള്ളത്. മൂന്നാം ക്യാമറയിൽ എഫ് / 2.4 ലെൻസുള്ള രണ്ടു മെഗാപിക്സൽ ടെർഷ്യറി സെൻസർ ആണ് (പ്രത്യേകിച്ചും ബൊക്കെ ഇഫക്റ്റിനായി). 32 മെഗാപിക്സലാണ് സെൽഫി ക്യാമറ (എഫ് / 2.0 ലെൻസ്).

 

എഐ ഫിൽട്ടർ, ബാക്ക്‌ലൈറ്റ് എച്ച്ഡിആർ, പോർട്രെയിറ്റ് ബൊകെ, പോർട്രെയിറ്റ് ലൈറ്റ് ഇഫക്റ്റുകൾ, എഐ സ്റ്റിക്കറുകൾ, എഐ ബ്യൂട്ടി, ലൈവ് ഫോട്ടോ എന്നിവ ഉൾപ്പെടുന്ന വിവോ Z1 പ്രോയിലെ ക്യാമറ സവിശേഷതകളുടെ ഒരു പട്ടിക തന്നെ വിവോ നൽകിയിട്ടുണ്ട്.

 

സ്റ്റോറേജിനായി 64 ജിബിയും 128 ജിബി ഓൺബോർഡ് സ്റ്റോറേജ് വേരിയന്റുകളും ഉണ്ട്. ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4 ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, ഒടിജിയുമൊത്തുള്ള യുഎസ്ബി 2.0, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഉൾപ്പെടുന്നു. ഓൺ‌ബോർഡ് സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഫിംഗർപ്രിന്റ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്നു.

 

18W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്‌ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് വിവോ Z1 പ്രോയിലുള്ളത്. ഒരു തവണ ചാർജ് ചെയ്താൽ 21 ദിവസത്തെ സ്റ്റാൻഡ്‌ബൈ സമയം അല്ലെങ്കിൽ 40 മണിക്കൂർ വോയ്‌സ് കോളിങ് ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com