ADVERTISEMENT

പതിനൊന്നുകാരിയുടെ കയ്യിലിരുന്ന ഐഫോൺ പൊട്ടിത്തെറിച്ചു. കാലിഫോർണിയയിലാണ് സംഭവം. ഉപയോഗിക്കുന്നതിനിടെ പൊട്ടിത്തെറിച്ച ഐഫോൺ 6 ബെഡിലേക്ക് വലിച്ചെറിയുകയായിരുന്നു. കിടപ്പുമുറിയിലിരുന്ന് ഫോൺ ഉപയോഗിക്കുന്നതിനിടെയാണ് ഐഫോൺ 6 ന് തീപിടിച്ചതെന്ന് 11കാരിയായ കെയ്‌ല റാമോസ് പറഞ്ഞു.

 

പൊട്ടിത്തെറിക്കുന്നതിനു തൊട്ടു മുൻപെ യുട്യൂബ് വിഡിയോകൾ കാണാൻ ഫോൺ ഉപയോഗിച്ചതായും ഇടയ്ക്കിടെ ഇളയ സഹോദരങ്ങളെ ഗെയിമുകൾ കളിക്കാൻ അനുവദിച്ചതായും റാമോസ് പറയുന്നുണ്ട്. അപകടം സംഭവിച്ച അടുത്ത ദിവസം താൻ ആപ്പിൾ കസ്റ്റമർ കെയറിൽ വിളിച്ചതായും ചിത്രങ്ങളും വിവരങ്ങളും കത്തിയ ഫോണും റീട്ടെയിലറിലേക്ക് അയയ്ക്കാൻ ആപ്പിൾ നിർദ്ദേശം നൽകിയെന്നും കെയ്‌ലയുടെ അമ്മ മരിയ അഡാറ്റ പറഞ്ഞു.

 

ഫോൺ സ്‌ഫോടനത്തിന്റെ കാരണം ആപ്പിൾ അന്വേഷിക്കുന്നുണ്ട്. ഇതോടൊപ്പം ആപ്പിൾ പുതിയ ഫോൺ നൽകുമെന്ന് അറിയിച്ചതായും അഡാറ്റ പറഞ്ഞു. ഫോൺ അമിതമായി ചൂടായിരുന്നുവെന്നും ഇതായിരിക്കാം പൊട്ടിത്തെറിക്കാൻ കാരണമെന്നുമാണ് പ്രാഥമിക റിപ്പോർട്ട്.

 

ഫോൺ ചാർജിങ്ങിന് അനധികൃത ആപ്പിൾ ഉൽപന്നങ്ങളുടെ ഉപയോഗമാണ് പതിവ് പൊട്ടിത്തെറികൾക്ക് ഒരു കാരണം. ചാര്‍ജിങ്ങിനിടെയുള്ള പ്രശ്നമായിരിക്കാം പൊട്ടിത്തെറിക്ക് കാരണമെന്നും സൂചനയുണ്ട്. രണ്ടു വർഷം മുൻപ് ഐഫോൺ 7 പൊട്ടിത്തെറിച്ച വാർത്തയും പുറത്തുവന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com