ADVERTISEMENT

ചൈനീസ് കമ്പനിയായ വാവെയുടെ പോപ്പ്-അപ്പ് ക്യാമറ ഫോൺ ഇന്ത്യയിൽ ഈ മാസം അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. വാവെയ് പോപ്പ്–അപ്പ് ക്യാമറ ഫോണിന്റെ വില 20,000 രൂപയായിരിക്കുമെന്നാണ് കരുതുന്നത്. എന്നാൽ സ്മാർട് ഫോണിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.

 

വിവോ, ഷോമി, ഒപ്പോ എന്നിവയുൾപ്പെടെ നിരവധി ബ്രാൻഡുകൾ ഇപ്പോൾ പോപ്പ്-അപ്പ് ക്യാമറ ഫോണുകൾ മിതമായ നിരക്കിൽ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ വാവെയ് ഫോണിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ഈ ഫോൺ ജൂലൈ അവസാനത്തോടെ വിപണിയിലെത്തും.

 

നിലവിൽ വാവെയ്ക്ക് പി സ്മാർട് ഇസഡ് എന്ന പേരിലുള്ള ഒരു പോപ്പ്-അപ്പ് സെൽഫി ക്യാമറ ഫോൺ മാത്രമേ ഉള്ളൂ. ഇന്ത്യയിൽ ആദ്യമായി ലോഞ്ച് ചെയ്യാൻ ഉദ്ദേശിക്കുന്ന പുതിയ ഫോൺ പി സ്മാർട് ഇസഡ് ആണെന്നും സൂചനകളുണ്ട്.

 

പി സ്മാർട് ഇസഡ് പോപ്പ്–അപ്പ് ക്യാമറ ഫോണിൽ 6.59 ഇഞ്ച് എഫ്എച്ച്ഡി + എൽസിഡി ഡിസ്പ്ലേയാണുള്ളത്. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമായി ഇറങ്ങിയ ഫോണിൽ കിരിൻ 710 എഫ് ചിപ്‌സെറ്റാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

 

16 എംപി പ്രൈമറി ക്യാമറയും 2 എംപി ഡെപ്ത് ക്യാമറയും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വാവെയ് പി സ്മാർട് ഇസഡിലുള്ളത്. മുന്നിലും പിന്നിലും എഐ സവിശേഷതകളുള്ള 16 എംപി സെൽഫി ക്യാമറയാണ് പോപ്പ്-അപ്പ് സംവിധാനത്തിലുള്ളത്. ആൻഡ്രോയിഡ് പൈ അടിസ്ഥാനമാക്കിയുള്ള EMUI 9.0 ഒഎസാണ് വാവെയ് പി സ്മാർട് ഇസഡിലുളളത്. 4,000 എംഎഎച്ച് ബാറ്ററി ശേഷിയുണ്ട്. ടൈപ്പ്-സി പോർട്ടിനെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com