sections
MORE

ഷോമി ഫോണിലെ പരസ്യം തലവേദനയാകുന്നുണ്ടോ? ആദ്യം ഇക്കാര്യങ്ങള്‍ ചെയ്യൂ...

Xiaomi-Mi-
SHARE

നിങ്ങളോ നിങ്ങളുടെ ഉറ്റവരോ വാങ്ങിയ പുതിയ ഷോമി ഫോണില്‍ കാണിച്ചുകൊണ്ടിരിക്കുന്ന പരസ്യങ്ങള്‍ കാരണം ബുദ്ധിമുട്ടുന്നുണ്ടോ? ഫോണുകള്‍ വില കുറച്ചു വിറ്റ് പേരെടുത്ത ചൈനീസ് കമ്പനിയാണ് ഷോമി. എന്നാല്‍ അവരുടെ ഏറ്റവും പുതിയ എംഐയുഐ 10ല്‍ (MIUI 10) പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ നിരന്തരം പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങള്‍ പല ഉപയോക്താക്കളെയും വലയ്ക്കുന്നുണ്ട്. ഈ വെറുപ്പിക്കല്‍ കാരണം ഷോമിയോട് വിടപറയാന്‍ പോലും പലരും തയാറാണെന്നും പറയുന്നു. ഭാവിയില്‍ പരസ്യങ്ങള്‍ സഹിക്കാമെങ്കില്‍ വിലകുറച്ച ഫോണ്‍ തരാമെന്നു പറഞ്ഞ് ഉപകരണ നിര്‍മാതാക്കള്‍ എത്തിയേക്കാം. അത്തരം ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് പരസ്യങ്ങള്‍ കാണാതിരിക്കാന്‍ നിര്‍വ്വാഹമില്ലാതെ വന്നേക്കും. എന്തായാലും കുറച്ചു ബുദ്ധിമുട്ടിയാണെങ്കിലും ഇപ്പോള്‍ ഷോമി ഫോണിലെ പരസ്യങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കാം. അതിനുള്ള വഴി നോക്കാം.

പരസ്യങ്ങള്‍ക്ക് ഷോമി നല്‍കിയിരിക്കുന്ന ഒാമനപ്പേരാണ് റെക്കമെന്‍ഡേഷന്‍സ്. കമ്പനി പ്രീ ലോഡ് ചെയ്തു തരുന്ന ആപ്പുകള്‍ ഉപയോഗിക്കുന്ന സമയത്താണ് റെക്കമെന്‍ഡേഷന്‍സ് ശല്യപ്പെടുത്തി വരുന്നത്. നോട്ടിഫിക്കേഷന്‍സ് ആയും ഇവ പ്രത്യക്ഷപ്പെടാം. ഇത്തരം ഓരോ ആപ്പിന്റെയും സേറ്റിങ്‌സില്‍ 'റെക്കമെന്‍ഡേഷന്‍സ്' ഓണായി കിടക്കുകയാണ്. ഇത് ഓഫ് ചെയ്യണം. ഭാഗ്യവശാല്‍ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിലും ഇതു ഓഫ് ചെയ്യാനുള്ള അവകാശം ഉപയോക്താവിന് നല്‍കുന്നുണ്ട്. എന്നാല്‍ ഇത് ചെയ്തവര്‍ പറയുന്നത് അല്‍പം വിഷമം പിടിച്ചപണിയാണെന്നാണ്. പരസ്യം മൊത്തത്തില്‍ ഓഫ് ചെയ്യാനുള്ള സ്വിച്ച് ഇല്ല. പരസ്യങ്ങളില്‍ നിന്ന് രക്ഷപെടാന്‍ ഈ കാര്യങ്ങള്‍ ചെയ്തു നോക്കൂ.

ആദ്യ കടമ്പയാണ് കഠിനം

ഫോണ്‍ ഇന്റര്‍നെറ്റുമായി കണക്ടു ചെയ്തുവെന്ന് ഉറപ്പിച്ച ശേഷം Settings > Additional Settings > Authorization & revocation ല്‍ എത്തുക. ഇവിടെ 'msa' ഓഫ് ചെയ്യുക. പത്തു സെക്കന്‍ഡ് കഴിഞ്ഞ ശേഷം മാത്രമാണ് Revoke ചെയ്യാനാകൂ. ഇവിടെയാണ് പലരും വിഷമം നേരിട്ടതായി അറിയിച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് ഒറ്റത്തവണ കൊണ്ട് റിവോക്കായി കിട്ടിയെങ്കില്‍ ഭാഗ്യമെന്നു കരുതിയാല്‍ മതി. അത്ര പെട്ടെന്നൊന്നും റിവോക്ക് ചെയ്യാനാവില്ല. മിക്കവര്‍ക്കും സിസ്റ്റം എറര്‍ ആണ് കാണിക്കുക. അഞ്ചാറു തവണയൊക്കെ റിവോക്ക് ചെയ്യാന്‍ ശ്രമിച്ചാലേ ഇതു വിജയിക്കൂ.

റിവോക്ക് ചെയ്ത ശേഷം പ്രൈവസിയിലെത്തുക (Settings > Additional Settings > Privacy). അവിടെ ആഡ് സര്‍വീസസ് (Ad services) ഓഫ് ചെയ്യുക. അതിനു ശേഷം ഓരോ സിസ്റ്റം ആപ്പിലുമെത്തി റെക്കമെന്‍ഡേഷന്‍സ് (recommendations) കണ്ടെത്തി ടേണ്‍ ഒാഫ് ചെയ്യുക.

എംഐ ബ്രൗസര്‍ (Mi Browser)

∙ ബ്രൗസര്‍ തുറക്കുക

∙ അടുത്തതായി Settings > Privacy & securtiy ല്‍ കടക്കുക

∙ ഇതില്‍ റെക്കമെന്‍ഡേഷന്‍സ് ടേണ്‍ ഓഫ് ചെയ്യുക

എംഐ മ്യൂസിക് (Mi Music )

∙ മ്യൂസിക് ആപ് ഓപ്പണ്‍ ചെയ്യുക

∙ ഇടത്തെ ഭാഗത്തുള്ള ഹാംബര്‍ഗര്‍ ഐക്കണില്‍ ടാപ് ചെയ്യുക

∙ ഇവിടെ Settings > Advanced Settings കടക്കുക

∙ ഏറ്റവും അടിയിലായി കിടക്കുന്ന Receive recommendations ടേണ്‍ ഓഫ് ചെയ്യുക

എംഐ ക്ലീനര്‍ (Mi Cleaner)

∙ എംഐ ക്ലീനര്‍ ആപ് തുറക്കുക

∙ മുകളില്‍ വലതുവശത്തുളള ബ്രഷ് ഐക്കണില്‍ ടാപ്പു ചെയ്യുക

∙ ഇവിടെ ഗീയര്‍ (gear) ഐക്കണില്‍ ടാപ്പ ചെയ്ത്, അടുത്ത സ്‌ക്രീനില്‍ കാണുന്ന റെക്കമെന്‍ഡേഷന്‍സ് ടേണ്‍ ഓഫ് ചെയ്യുക. 

ഫയല്‍ മാനേജര്‍

∙ ഫയല്‍ മാനേജര്‍ തുറക്കുക

∙ സ്‌ക്രീനിനു മുകളില്‍ ഇടതുവശത്തുളള ഹാംബര്‍ഗര്‍ ഐക്കണില്‍ ടാപ്പു ചെയ്ത് Aboutല്‍ എത്തുക

∙ അവിടെ ഫയല്‍ മാനേജരിലെ റെക്കമെന്‍ഡേഷന്‍സ് ഓഫു ചെയ്യാം.

എംഐ വിഡിയോ ആപ്

∙ എംഐ വിഡിയോ ആപ് തുറക്കുക

∙ മുകളില്‍ ഇടത്തു ഭാഗത്തുളള ഹാംബര്‍ഗര്‍ ആപ്പില്‍ ക്ലിക്കു ചെയ്യുക

∙ സെറ്റിങ്‌സില്‍ കടക്കുക

∙ ഇവിടെ രണ്ടു കാര്യങ്ങള്‍ ചെയ്യണം: പുഷ് നോട്ടിഫിക്കേഷന്‍സും (Push notifications), ഓണ്‍ലൈന്‍ റെക്കമെന്‍ഡേഷന്‍സും (Online recommendations) ഓഫു ചെയ്യുക.

സെക്യുരിറ്റി

സെക്യൂരിറ്റിയിലും പരസ്യമുണ്ട്. അത് ഇല്ലാതാക്കാനായി ഈ പാത സ്വീകരിക്കുക--Settings > System app settings > Security. ഇവിടെയെത്തി റെക്കമെന്‍ഡേഷന്‍സ് ഓഫു ചെയ്യുക.

ഫോള്‍ഡേഴ്‌സ്

ആപ്പുകള്‍ സൂക്ഷിക്കാനായി ഫോള്‍ഡറുകള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ഓരോ ഫോള്‍ഡറിലും റെക്കമെന്‍ഡേഷന്‍സ് ഓഫ് ചെയ്യണം. ഫോള്‍ഡറിന് വേറെ പേരു കൊടുക്കാനായി അതിന്റെ പേരില്‍ ടാപ്പു ചെയ്യുന്നതു പോലെ സ്പര്‍ശിക്കുക. അപ്പോള്‍ പ്രമോട്ടഡ് ആപ്‌സ് ടാബ് തെളിഞ്ഞു വരും. ഇത് ഓഫ് ചെയ്യുക.

നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഏതെങ്കിലും ആപ് ആവശ്യമില്ലാത്ത പരസ്യം കാണിക്കുന്നുണ്ടെങ്കിലും പരിഹാരക്രിയ നടത്താം. ഈ വഴി പോകുക Settings > Notifications & status bar > App notifications. ഇവിടെ നോട്ടിഫിക്കേഷന്‍സിന് അനുവാദമുള്ള എല്ലാ ആപ്പുകളെയും നിങ്ങള്‍ക്ക് ഇവിടെ കാണാം. അവ ഓഫു ചെയ്യാനുള്ള സ്വിച്ചും ഉണ്ട്. ഓരോന്നും ടേണ്‍ ഓഫ് ചെയ്യുക. ചടങ്ങാണെങ്കിലും പരസ്യ ശല്യമൊഴിവാക്കാനായി ഇതു ചെയ്യുന്നതാണ് ഉചിതം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA