ADVERTISEMENT

ചൈനീസ് കമ്പനിയായ ഒപ്പോയുടെ കീഴിൽ 2018 മേയ് മാസത്തിൽ പ്രവർത്തനമാരംഭിച്ച റിയൽമി ഒരു വർഷം കൊണ്ട് ഒരു കോടിയിലേറെ ഫോണുകൾ വിറ്റ് ചരിത്രനേട്ടത്തിൽ. ഇക്കാലം കൊണ്ടു 11 ഫോണുകൾ വിപണിയിലെത്തിച്ചു ലോകസ്മാർട്ഫോൺ വിപണിയിലെ മഹാരഥന്മാർക്കൊപ്പം സ്ഥാനം പിടിച്ചിരിക്കുകയാണ് റിയൽമി. 

 

കമ്പനി പ്രവർത്തനം ആരംഭിച്ചതു മുതൽ കഴിഞ്ഞയാഴ്ച വരെയുള്ള കണക്കുകൾ അടിസ്ഥാനമാക്കിയാണ് ഒരു കോടി ഫോണുകൾ എന്ന നാഴികക്കല്ല് കൈവരിച്ചിരിക്കുന്നത്. റിയൽമി 1 എന്ന ഫോണുമായി വിപണിയിൽ രംഗപ്രവേശം ചെയ്ത കമ്പനിയുടെ ഏറ്റവും പുതിയ ഫോൺ ഏറെ മാധ്യമശ്രദ്ധ നേടിയ റിയൽമി എക്സ് എന്ന മോഡലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com