ADVERTISEMENT
നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവില്‍ ഷഓമി മി എ3 ഇന്ത്യയില്‍ ബുധനാഴ്ച ഇന്ത്യയില്‍ അവതരിപ്പിച്ചു. ഷഓമിയില്‍ നിന്നുള്ള ഈ മൂന്നാം തലമുറ ആന്‍ഡ്രോയ്ഡ് വണ്‍ ഫോണിന്റെ പ്രാരംഭ വില 12,999 രൂപയാണ്. മി എ3 യുടെ ഇന്ത്യയിലെ ആദ്യ വിൽപന ആഗസ്റ്റ്‌ 23 നാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മി എ2 ല്‍ നിന്ന് അടിമുടി മാറ്റത്തോടെയാണ് മി എ3 എത്തുന്നത്. രണ്ടാം തലമുറ ഫോണുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച ക്യാമറകള്‍, മെച്ചപെട്ട ഡിസൈന്‍, വലിയ ബാറ്ററി, ശക്തമായ ചിപ്സെറ്റ് എന്നിയും ഏതാണ് സമാനമായ വിലയും മി എ3 യെ ശ്രദ്ധേയമാക്കുന്നു.

മുന്‍ഗാമികളായ മി എ1, മി എ2 ഫോണുകളെ പോലെ സ്റ്റോക്ക് ആന്‍ഡ്രോയ്ഡ് പതിപ്പായ ആന്‍ഡ്രോയ്ഡ് വണ്ണിലാണ് മി എ3യുടെ പ്രവര്‍ത്തനം, അതായത് MIUI യും മറ്റു തേഡ്-പാര്‍ട്ടി ആപ്പുകളും, പരസ്യങ്ങളും ഉണ്ടാകില്ല.  മി എ3യ്ക്ക് മുന്‍ വശത്തും പിന്‍വശത്തും ഗോറില്ലാ ഗ്ലാസ് 5 ന്റെ സംരക്ഷണമുണ്ട്. ഇന്‍ഡിസ്പ്ലേ ഫിംഗര്‍ പ്രിന്റ്‌ സെന്‍സര്‍, പുറകില്‍ ട്രിപ്പിള്‍ ക്യാമറ, ഡ്രോപ്പ് നോച്ച് ഡിസ്പ്ലേ എന്നിവയും  മി എ3യുടെ സവിശേഷതകളാണ്. ഡ്രോപ്പ് നോച്ച് ഫീച്ചറോടെ വരുന്ന ആദ്യ ഷഓമി എ സീരീസ് ഫോണാണ്  മി എ3 എന്ന പ്രത്യേകതയുമുണ്ട്.

ഷഓമി മി എ3 യുടെ പ്രധാന ഫീച്ചറുകള്‍

ഡിസ്പ്ലേ: 1560 x 720 പിക്സല്‍ റെസല്യൂഷനും 19.5:9 അസ്പെക്ട് റേഷ്യോയുമുള്ള 6.088 ഇഞ്ച് അമോലെഡ് ഫുള്‍ എച്ച്ഡി+ ഡിസ്പ്ലേയാണ് മി എ3 യില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പ്രോസസര്‍: ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 665 പ്രോസസറാണ് മി എ3യ്ക്ക് കരുത്ത് പകരുന്നത്. റിയല്‍ മി 5 ലും ഇതേ പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്.

റാം: 4 ജിബിയും 6 ജിബിയും

സ്റ്റോറേജ്: 64 ജിബി, 128 ജിബി എന്നിങ്ങനെ രണ്ട് പതിപ്പുകള്‍ ലഭ്യമാകും. മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് സ്റ്റോറേജ് വര്‍ധിപ്പിക്കുകയുമാകം.

പിന്‍ക്യാമറ: മൂന്ന് ക്യാമറകളാണ് മി എ3യുടെ പിന്‍ഭാഗത്ത് സജ്ജീകരിച്ചിരിക്കുന്നത്. 48 മെഗാപിക്സല്‍ പ്രൈമറി ക്യാമറ+  8 മെഗാപിക്സല്‍ അള്‍ട്രാ-വൈഡ് ലെന്‍സ്‌ + 2 മെഗാപിക്സല്‍ പോട്രെയിറ്റ് ക്യാമറ എന്നിവ ഇതിക് ഉള്‍പ്പെടുന്നു. 48 മെഗാപിക്സല്‍ പ്രൈമറി ക്യാമറ സോണി IMX586 സെന്‍സറാണ് ഉപയോഗിക്കുന്നത്.

മുന്‍ക്യാമറ: ഷഓമി മി എ3യുടെ മുന്‍വശത്ത് 32 മെഗാപിക്സല്‍ ക്യാമറയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ബാറ്ററി: 4030 എംഎഎച്ചിന്റെ ബാറ്ററിയാണ് മി എ3യ്ക്ക് കരുത്ത് പകരുന്നത്. ക്വിക്ചാര്‍ജ് 3.0 ന്റെയും 18 വാട്ട് ഫാസ്റ്റ് ചാര്‍ജ്ജിന്റെയും പിന്തുണയുണ്ട്.
 
സോഫ്റ്റ്‌വെയര്‍: ആന്‍ഡ്രോയ്ഡ് വണ്‍ സോഫ്റ്റ്‌വെയറിലാണ് മി എ3യുടെ പ്രവര്‍ത്തനം. MIUI ല്‍ അല്ല.

മറ്റു ഫീച്ചറുകള്‍

*ആന്‍ഡ്രോയ്ഡ് വണ്‍ സോഫ്റ്റ്‌വെയറിലാണ് മി എ3യുടെ പ്രവര്‍ത്തനം. അതിനര്‍ത്ഥം ഈ ഷഓമി ഫോണില്‍ പരസ്യങ്ങളോ ബ്ലോട്ട് വെയറുകളോ ഉണ്ടാകില്ല. കൂടാതെ അടുത്ത രണ്ട് ആന്‍ഡ്രോയ്ഡ് തലമുറ അപ്ഗ്രേഡും സ്ഥിരമായ സിസ്റ്റം അപ്ഡേറ്റുകളും സെക്യുരിറ്റി പാച്ചുകളും ആന്‍ഡ്രോയ്ഡ് വണ്‍ ഉറപ്പുവരുത്തുന്നു.

*പുറകിലും മുന്നിലും ഗോറില്ല ഗ്ലാസ് 5 ന്റെ സംരക്ഷണമുണ്ട്. ഇത് ഫോണിന് ഒരു പ്രീമിയം ലുക്ക് നല്‍കുന്നു.

*ഇന്‍ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ്‌ സെന്‍സറോടെ വരുന്ന ആദ്യ മി എ സീരീസ് ഫോണാണിത്.

*മി എ2 വിനെ അപേക്ഷിച്ചു ബെസല്‍സ് കുറവാണ്.

*ട്രിപ്പിള്‍ ക്യാമറയോടെ വരുന്ന ആദ്യത്തെ  മി എ സീരീസ് ഫോണാണ് ഷഓമി മി എ3. റെഡ്മി നോട്ട് 7 പ്രൊയിലും റെഡ്മി കെ20 പ്രൊയിലും ഉപയോഗിച്ചിരിക്കുന്ന 48 മെഗാപിക്സല്‍ പ്രൈമറി ക്യാമറയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. സെല്‍ഫികള്‍ക്കായി മുന്‍ വശത്ത് 32 മെഗാപിക്സലിന്റെ ഒരു ക്യാമറയും നല്‍കിയിരിക്കുന്നു.

ഷഓമി മി എ3യുടെ വിലയും ലഭ്യതയും

രണ്ട് കോണ്‍ഫിഗറേഷനിലാണ് ഷഓമി മി എ3 ലഭ്യമാകുന്നത്. 4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറിജുമുള്ളതാണ് ബേസ് മോഡല്‍. ഇതിന്റെ വില 12,999 രൂപയാണ്. 6 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറിജുമുള്ളതാണ് രണ്ടാമത്തെ മോഡല്‍. 15,999 രൂപയാണ് ഈ മോഡലിന്റെ വില. മൂന്ന് നിറങ്ങളില്‍  മി എ3 ലഭ്യമാകും. ആഗസ്റ്റ്‌ 23 ന് ആമസോണ്‍ ഇന്ത്യയിലൂടെയും മിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ മി ഡോട്ട് കോമിലൂടെയുമാണ് മി എ3യുടെ ആദ്യവില്പന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com