ADVERTISEMENT

സെപ്റ്റംബർ 6 ന് തുടങ്ങുന്ന ഐ‌എഫ്‌എ ബെർലിൻ 2019 ൽ എച്ച്‌എം‌ഡി ഗ്ലോബൽ ചില നോക്കിയ ഫോണുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. ചടങ്ങിൽ കമ്പനി നോക്കിയ 7.2, നോക്കിയ 6.2 എന്നിവ വിപണിയിലെത്തിക്കുമെന്നാണ് അഭ്യൂഹങ്ങൾ പറയുന്നത്. എന്നാൽ നോക്കിയ 6.2, നോക്കിയ 7.2 എന്നിവയുടെ വരവ് എച്ച്എംഡി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ  ഇന്ത്യയിൽ മുൻ ഫോണുകളായ നോക്കിയ 6.1 പ്ലസ്, നോക്കിയ 7.1 എന്നിവയുടെ വില കുറച്ചു.

നോക്കിയ 6.1 പ്ലസും നോക്കിയ 7.2 ഉം ഇപ്പോൾ ഇന്ത്യയിൽ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നുണ്ട്. നോക്കിയ 6.1 പ്ലസ് നോക്കിയയുടെ ഓൺലൈൻ സ്റ്റോറിൽ 11,999 രൂപയ്ക്ക് വിൽക്കുന്നു. എന്നിരുന്നാലും ആമസോൺ ഇന്ത്യ സ്റ്റോറിൽ നോക്കിയ 6.1 പ്ലസ് ഇതിലും കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നുണ്ട്. ആമസോണിൽ ഉപയോക്താക്കൾക്ക് നോക്കിയ 6.1 പ്ലസ് 10,989 രൂപയ്ക്ക് ലഭിക്കും. അതേസമയം നോക്കിയയുടെ ഓൺലൈൻ സ്റ്റോറിൽ നോക്കിയ 7.1 ന് 12,999 രൂപയാണ് വില. 4 ജിബി റാം മോഡലിനാണ് ഈ വില.

ഏകദേശം 11,000 രൂപയ്ക്ക് വരെ നോക്കിയ 6.1 പ്ലസ് വളരെ നല്ല ഡീൽ ആണെന്നാണ് വിലയിരുത്തൽ. നോക്കിയ 6.1 പ്ലസിന്റെ പ്രധാന സവിശേഷത ഇത് ഒരു ആൻഡ്രോയിഡ് വൺ ഫോണാണ് എന്നതാണ്. 1080x2280p സ്‌ക്രീൻ റെസല്യൂഷനോടു കൂടിയ 5.8 ഇഞ്ച് ഡിസ്‌പ്ലേയാണ് നോക്കിയ 6.1 പ്ലസിന്. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 636 ആണ് ഫോണിന്റെ കരുത്ത്. 16 എംപി + 5 എംപി ഡ്യുവൽ ക്യാമറ സിസ്റ്റം, 16 എംപി സെൽഫി ക്യാമറ, 3060 എംഎഎച്ച് ബാറ്ററി എന്നിവയുമായാണ് നോക്കിയ 6.1 പ്ലസിന്റെ മറ്റു പ്രത്യേകതകൾ.

5.84 ഇഞ്ച് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 636 പ്രോസസർ, 12 എംപി + 5 എംപി ഡ്യുവൽ ക്യാമറ സിസ്റ്റം, 8 എംപി സെൽഫി ക്യാമറ, 4 ജിബി റാം, 64 ജിബി സ്റ്റോറേജ്, 3060 എംഎഎച്ച് ബാറ്ററി എന്നിവയാണ് നോക്കിയ 7.1 ന്റെ പ്രധാന ഫീച്ചറുകൾ. നോക്കിയ 7.1 ഒരു ആൻഡ്രോയിഡ് വൺ ഡിവൈസ് കൂടിയാണ്.

ഇന്ത്യയിൽ നോക്കിയ 6.1 പ്ലസ്, നോക്കിയ 7.1 എന്നിവയുടെ വില ഇടിവിന് പിന്നിലെ കാരണം എച്ച്എംഡി വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ, പിൻഗാമിയായ മോഡലുകൾ വരുന്നതുകൊണ്ടാകാം ഇത്. നോക്കിയ 7.2, നോക്കിയ 6.2 എന്നിവ ഉടൻ വരുന്നുണ്ടെന്ന് അഭ്യൂഹങ്ങൾ സൂചിപ്പിക്കുന്നു. അടുത്ത മാസം ബെർലിനിൽ നടക്കാനിരിക്കുന്ന ഐഎഫ്എ 2019 ഇവന്റിൽ വരാനിരിക്കുന്ന നോക്കിയ 6.2, നോക്കിയ 7.2 എന്നിവ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com