ADVERTISEMENT

മുൻനിര സ്മാർട് ഫോൺ നിർമാതാക്കളായ ഷഓമിയുടെ റെഡ്മി നോട്ട് 8 സീരീസിന് പുറത്തിറങ്ങും മുൻപെ ഹിറ്റ്. പ്രീ-രജിസ്ട്രേഷൻ ആരംഭിച്ച ചൈനയിൽ ഒരു ദിവസം തന്നെ 10 ലക്ഷത്തിലധികം പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്. റെഡ്മി നോട്ട് 8, റെഡ്മി നോട്ട് 8 പ്രോ എന്നിവ ഉൾപ്പെടുന്ന റെഡ്മി നോട്ട് 8 സീരീസ് ഓഗസ്റ്റ് 29 നാണ് ഔദ്യോഗികമായി അവതരിപ്പിക്കുന്നത്. 

 

പുറത്തിറങ്ങുന്നതിനു മുന്നോടിയായി തന്നെ റെഡ്മി നോട്ട് 8 സീരീസിനെക്കുറിച്ചുള്ള നിരവധി വിശദാംശങ്ങൾ കമ്പനി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. റെഡ്മി നോട്ട് 8 പ്രോയ്ക്ക് കരുത്ത് പകരുന്ന ചിപ്‌സെറ്റ് ഇപ്പോൾ കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. മീഡിയടെക്കിന്റെ ഏറ്റവും പുതിയ ഹീലിയോ ജി 90 ടി പ്രോസസറാണ് റെഡ്മി നോട്ട് 8 പ്രോയ്ക്ക് കരുത്തേകുന്നതെന്ന് റെഡ്മി ജിഎം ലു വെയ്ബിംഗ് വെള്ളിയാഴ്ച അറിയിച്ചു.

 

റെഡ്മി നോട്ട് 8 പ്രോയെക്കുറിച്ചുള്ള വിവരങ്ങൾ ചൈനീസ് മൈക്രോബ്ലോഗിങ് വെബ്സൈറ്റായ വെയ്‌ബോയിലൂടെയാണ് വെളിപ്പെടുത്തിയത്. റെഡ്മി നോട്ട് 8 പ്രോയ്‌ക്കായി കമ്പനി ഹീലിയോ ജി 90 ടി തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്നും സ്‌നാപ്ഡ്രാഗൺ പ്രോസസറല്ലെന്നും പോസ്റ്റിൽ വെയിബിങ് വിശദീകരിക്കുന്നു. മിക്ക ചെറുപ്പക്കാരും ഗെയിമിങ് പ്രേമികളാണെന്നും അവരുടെ സ്മാർട് ഫോണുകളിൽ ഗെയിമുകൾ കളിക്കാൻ ഇഷ്ടപ്പെടുന്നുവെന്നും ഗ്രാഫിക്സ്-ഹെവി ഗെയിമുകൾ കൈകാര്യം ചെയ്യുന്നതിൽ ഹീലിയോ ജി 90 ടി മികച്ചതാണെന്നും അദ്ദേഹം പറയുന്നു. അതേ പോസ്റ്റിൽ വെയ്‌ബിംഗ് ഹീലിയോ ജി 90 ടി യെ സ്‌നാപ്ഡ്രാഗൺ 710 മായി താരതമ്യപ്പെടുത്തുന്നുണ്ട്.

 

റെഡ്മി നോട്ട് 8 പ്രോയുടെ പിന്നിൽ 64 മെഗാപിക്സൽ പ്രധാന ക്യാമറയുണ്ടാകുമെന്നതാണ് മറ്റൊരു റിപ്പോർട്ട്. റെഡ്മി നോട്ട് 8, റെഡ്മി നോട്ട് 8 പ്രോ എന്നിവയ്ക്ക് ബാക്ക് പാനലിൽ നാല് ക്യാമറകളുണ്ടെന്നും സ്ഥിരീകരിച്ചു. രണ്ട് ഫോണുകൾക്കും മുൻവശത്തെ ക്യാമറ ഡോട്ട് ഡ്രോപ്പ് നോച്ചിനുള്ളിൽ ഇരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

റെഡ്മി നോട്ട് 8, റെഡ്മി നോട്ട് 8 പ്രോ എന്നിവ റെഡ്മി കെ 20 സീരീസിന് സമാനമായ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറുമായി വരുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഏഴാമത്തെ ജെൻ സെൻസറുള്ള റെഡ്മി നോട്ട് 8 സീരീസ് പ്രതീക്ഷിക്കുന്നു. റെഡ്മി നോട്ട് 8 സീരീസ് 5000 എംഎഎച്ച് ബാറ്ററിയും 18W ഫാസ്റ്റ് ചാർജിങ് പിന്തുണയുമായി ജോടിയാക്കുമെന്നതാണ് മറ്റ് ചില അഭ്യൂഹങ്ങൾ.

 

എന്നാൽ റെഡ്മി നോട്ട് 8, റെഡ്മി നോട്ട് 8 പ്രോ ഇന്ത്യയിൽ എന്ന് ലോഞ്ച് ചെയ്യുമെന്നതിനെക്കുറിച്ച് ഒരു വിവരവുമില്ല. 64 മെഗാപിക്സൽ ക്യാമറ ഫോണും മീഡിയടെക് ഹെലിയോ ജി 90 ടി ഉള്ള റെഡ്മി ഫോണും ഉടൻ ഇന്ത്യൻ വിപണിയിലെത്തുമെന്ന് ഷഓമി ഇന്ത്യ എംഡിയും ഗ്ലോബൽ വിപി മനു ജെയിനും മുൻപ് സ്ഥിരീകരിച്ചിരുന്നു. റെഡ്മി നോട്ട് 8 പ്രോയിൽ ജെയിൻ വ്യക്തമായി സൂചന നൽകുകയായിരുന്നു. റെഡ്മി നോട്ട് 8 സീരീസിന്റെ ഇന്ത്യ ലോഞ്ച് തീയതി ഉടൻ തന്നെ ഷഓമി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com