ADVERTISEMENT

ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ് ചൊവ്വാഴ്ച ഇന്ത്യയിൽ പുതിയ സ്മാർട് ഫോൺ ഗ്യാലക്സി എ 10 പുറത്തിറക്കി. ഗ്യാലക്സി എ നിരയിലെ ഏറ്റവും പുതിയ സ്മാർട് ഫോണിന്റെ വില 9,499 രൂപയ്ക്കും 10,499 രൂപയ്ക്കും ഇടയിലാണ്. രണ്ട് ജിബി റാം + 32 ജിബി, 3 ജിബി റാം + 32 ജിബി എന്നീ വേരിയന്റുകളും പച്ച, നീല, കറുപ്പ് എന്നീ മൂന്ന് നിറങ്ങളിലും വരുന്ന ഹാൻഡ്സെറ്റുകൾ ഓഗസ്റ്റ് 28 ന് റീട്ടെയിൽ സ്റ്റോറുകൾ, ഇ-ഷോപ്പ്, സാംസങ് ഓപ്പറ ഹൗസ്, എല്ലാ പ്രമുഖ ഓൺലൈൻ സ്റ്റോറുകളിലും ലഭിക്കും.

മികച്ച ഡിസ്‌പ്ലേ, ക്യാമറ, ദീർഘനേരം നീണ്ടുനിൽക്കുന്ന ബാറ്ററി, ഫിംഗർപ്രിന്റ് സ്‌കാനർ എന്നിവയ്ക്കായി അന്വേഷിക്കുന്ന ഇന്ത്യൻ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഗ്യാലക്സി എ 10 എസ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. മികച്ച ഡിസൈനും പ്രകടനവുമുള്ള പൂർണ പാക്കേജാണ് ഗ്യാലക്സി എ 10 എസ് എന്ന് സാംസങ് മൊബൈൽ ബിസിനസ് ഡയറക്ടർ ആദിത്യ ബബ്ബർ പറഞ്ഞു.

19:9 വീക്ഷണാനുപാതത്തിനൊപ്പം 6.2 ഇഞ്ച് എച്ച്ഡി + ഇൻഫിനിറ്റി-വി ഡിസ്‌പ്ലേയാണ് ഈ ഹാൻഡ്സെറ്റിന്റെ സവിശേഷത, 2 ജിബി, 3 ജിബി റാം എന്നിവയുമായി ജോടിയാക്കിയ ഒക്ടാകോർ എസ്ഒസി ആണിത്. 13 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും മുൻവശത്ത് 8 മെഗാപിക്സല്‍ സെൽഫി സെൻസറും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമുണ്ട്. പിൻവശത്ത് ഘടിപ്പിച്ച ഫിംഗർപ്രിന്റ് സെൻസറുമുണ്ട്. ആൻഡ്രോയിഡ് പൈ ആണ് ഒഎസ്. 4,000എംഎഎച്ച് ആണ് ബാറ്ററി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com