ADVERTISEMENT

വിവോയുടെ വി 15 സീരീസിലെ വിവോ വി 15, വിവോ വി 15 പ്രോ എന്നിവയുൾപ്പെടെയുള്ള ഹാൻഡ്സെറ്റുകൾ ഇന്ത്യയിൽ മികച്ച വിജയമായിരുന്നു. വിവോ വി 15, വി 15 പ്രോ എന്നിവ ഈ വർഷമാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. വിവോ വി 15 സീരീസിലേക്ക് പിൻഗാമിയെ കൊണ്ടുവരാൻ കമ്പനി ഇപ്പോൾ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. വിവോ വി 17 പ്രോ ഹാൻഡ്സെറ്റ് ദീപാവലിക്ക് മുൻപ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

 

വിവോ വി 17 പ്രോ സെപ്റ്റംബർ മാസത്തിൽ തന്നെ ഇന്ത്യൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. വി 17 പ്രോയുടെ ലോഞ്ച് തീയതി കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വിവോ വി 17 പ്രോയുടെ പുറത്തുവന്ന ചിത്രങ്ങളിൽ രണ്ട് നിറങ്ങളിൽ കാണിക്കുന്നുണ്ട്. പിൻ ക്യാമറ സജ്ജീകരണവും വിവോ വി 17 പ്രോയുടെ ഡിസൈനും മികച്ചതാണ്.

Vivo-V17-Pro

 

പിൻ പാനലിൽ ക്വാഡ് ക്യാമറ സജ്ജീകരണത്തോടെയാണ് വിവോ വി 17 പ്രോ വരുന്നത്. ബാക്ക് പാനലിൽ നാല് ക്യാമറകളുമായി വരുന്ന ആദ്യത്തെ വിവോ വി-സീരീസ് ഫോണാണിത്. ഫോട്ടോയിൽ കാണിക്കുന്നതു പോലെ വി 17 പ്രോയുടെ ലംബ റിയർ ക്യാമറ മൊഡ്യൂൾ പിൻ പാനലിനു നടുവിലാണ് ഇരിക്കുന്നത്. ക്യാമറ മൊഡ്യൂളിൽ നാല് ക്യാമറകളും ഉൾപ്പെടുന്നു. ഇതിൽ ക്യാമറകൾ ലംബമായി വിന്യസിച്ചിരിക്കുന്നു. രണ്ടു ക്യാമറകൾക്ക് ശേഷം ഒരു എൽഇഡി ഫ്ലാഷ്, തുടർന്ന് മറ്റ് രണ്ട് ക്യാമറകളും. എന്നാൽ കൂടുതൽ ക്യാമറ സവിശേഷതകൾ ഇപ്പോഴും അറിവായിട്ടില്ല.

 

പിൻവശത്ത് ഫിംഗർപ്രിന്റ് സെൻസർ കാണുന്നില്ല. ഇതിനർഥം വിവോ വി 17 പ്രോ അതിന്റെ മുൻഗാമിയായ വി 15 പ്രോ പോലെ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുമായി വരുമെന്നാണ്. മുൻ ഭാഗത്തെ ഡിസൈനിനെക്കുറിച്ച് ഇപ്പോൾ വിവരങ്ങളൊന്നും ലഭ്യമല്ല. വിവോ വി 17 പ്രോയ്ക്ക് 30,000 രൂപയാണ് പ്രതീക്ഷിക്കുന്ന വില. വി 15 പ്രോയുടെ ഇന്ത്യയിൽ തുടക്കവില 28,999 രൂപയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com