ADVERTISEMENT

ഗൂഗിളിന്റെ ആൻഡ്രോയ്ഡ് വിലക്കിനെത്തുടർന്നു ചൈനീസ് കമ്പനിയായ വാവെയ് സ്വന്തമായി നിർമിച്ച സ്വതന്ത്ര ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റമായ ഹാർമണി ഈ വർഷം ഫോണുകളിൽ ലഭിക്കില്ല. രണ്ടാഴ്ച മുൻപ് വാവെയ് ഹാർമണി ഒഎസ് അനാവരണം ചെയ്തപ്പോൾ ഹാർമണിയിൽ പ്രവർത്തിക്കുന്ന ഫോണുകൾ ഉടനെ വിപണിയിൽ ലഭിക്കുമെന്നു റിപ്പോർട്ടുകൾ വന്നിരുന്നു. 

 

എന്നാൽ, ഹാർമണി ഒഎസിലുള്ള ഫോണുകൾ ഈ വർഷം വിപണിയിലെത്തിക്കാൻ ആലോചനയില്ലെന്ന് വാവെയ് തന്നെയാണ് സിഥിരീകരിച്ചിരിക്കുന്നത്. നിലവിലുള്ള ആൻഡ്രോയ്ഡ് സംവിധാനം തുടർന്നുപോകുമെന്നും കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടായാൽ മാത്രമേ ബദൽസംവിധാനമെന്ന നിലയ്ക്ക് ഹാർമണി ഒഎസ് പരിഗണിക്കൂ എന്നുമാണ് വാവെയ് പ്രതിനിധി വ്യക്തമാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com