ADVERTISEMENT

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ സാംസങ്ങിന്റെ പുതിയ ഹാൻഡ്സെറ്റ് വിപണിയിലെത്തി. ഗ്യാലക്‌സി എ90 എന്ന പേരിലുള്ള 5ജി ഫോണാണ് സാംസങ് അവതരിപ്പിച്ചത്. സാംസങ്ങിന്റെ ഏറ്റവും പുതിയ പ്രീമിയം ഗ്യാലക്‌സി എ-സീരീസ് സ്മാർട് ഫോൺ കൊറിയയിലാണ് പുറത്തിറക്കിയത്. ഗ്യാലക്‌സി എ-സീരീസിന് കീഴിൽ സ്‌നാപ്ഡ്രാഗൺ 855 എസ്ഒസി അവതരിപ്പിക്കുന്ന ആദ്യത്തെ ഹൈ എൻഡ് മുൻനിര സ്മാർട് ഫോണാണ് ഗ്യാലക്‌സി എ90 എന്നത് ശ്രദ്ധേയമാണ്. ഗ്യാലക്‌സി എ90 ൽ 6.7 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, 48 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണം, 4,500 എംഎഎച്ച് ബാറ്ററി എന്നിവയും ഉണ്ട്.

 

നിലവിൽ കൊറിയൻ വിപണിയിൽ സാംസങ് ഗ്യാലക്‌സി എ90 (5ജി) പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അധികം വൈകാതെ ഇന്ത്യ ഉൾപ്പടെയുള്ള വിപണിയിലേക്ക് എത്തുമെന്നാണ് കരുതുന്നത്. ഇന്ത്യയിലെ ലോഞ്ച് വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഗ്യാലക്‌സി എ90 ന്റെ വിലയും സാംസങ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബ്ലാക്ക് ആൻഡ് വൈറ്റ് കളർ ഓപ്ഷനുകളിൽ സെപ്റ്റംബർ നാലു മുതൽ കൊറിയയിൽ സ്മാർട് ഫോൺ വിൽപനയ്‌ക്കെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

 

സാംസങ് ഗ്യാലക്‌സി എ90 (5ജി) സവിശേഷതകൾ

 

ഗ്യാലക്‌സി എ90 യിൽ 6.7 ഇഞ്ച് എഫ്‌എച്ച്ഡി പ്ലസ് (2400x1080) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-യു ഡിസ്‌പ്ലേയുണ്ട്. ഗ്യാലക്‌സി എ70 പോലെ സ്മാർട് ഫോൺ മുൻവശത്ത് വലിയ, എഡ്ജ്-ടു-എഡ്ജ് വാട്ടർ ഡ്രോപ്പ് ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്നു. പിൻ പാനലിൽ രസകരമായ ഡ്യുവൽ-ടോൺ ഫിനിഷും പാനലിന്റെ പകുതിയിൽ കടും കറുപ്പ് അല്ലെങ്കിൽ വെള്ള നിറവും മറ്റേ പകുതിയിൽ ഗ്രേഡിയന്റ് ടോണും ഉണ്ട്.

 

ഗ്യാലക്‌സി എ90 യുടെ യു‌എസ്‌പി തീർച്ചയായും 5ജി പിന്തുണയോടെയാണ് വരുന്നത്. സ്‌നാപ്ഡ്രാഗൺ എക്‌സ് 50 5ജി മോഡം ഉൾക്കൊള്ളുന്ന സ്‌നാപ്ഡ്രാഗൺ 855 പ്രോസസറിൽ പ്രവർത്തിക്കുന്ന ഗ്യാലക്‌സി എ90 നേരത്തെ തന്നെ 5ജി സേവനങ്ങൾ വിന്യസിച്ചിരിക്കുന്ന കൊറിയ പോലുള്ള വിപണികളിൽ നെറ്റ്‌വർക്ക് വേഗം വർധിപ്പിക്കും. ഗ്യാലക്‌സി എ 90യിൽ 6 ജിബി, 8 ജിബി റാം ഓപ്ഷനുകളിൽ 128 ജിബി ഇന്റേണൽ സ്റ്റോറേജുണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ വികസിപ്പിക്കാനാകും (6 ജിബി റാം മോഡലിന് മാത്രം).

 

ഗ്യാലക്‌സി എ 90 ൽ 48 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമുണ്ട്. 48 മെഗാപിക്സൽ പ്രൈമറി സെൻസറിന് പുറമേ 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 5 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉണ്ട്. മുൻവശത്ത് ഗ്യാലക്‌സി എ90 ന് 32 മെഗാപിക്സൽ സെൽഫി ക്യാമറ ലഭിക്കും. ഗ്യാലക്‌സി എ90 ഹാൻഡ്സെറ്റ് 4,500 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്യുകയും 25W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫേഷ്യൽ റെക്കഗ്നിഷനും ഇതിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com