ADVERTISEMENT

കൊച്ചി∙ മുൻനിര സ്മാർട്ഫോൺ നിർമാതാക്കളായ വിവോ രാജ്യത്ത് വൻ നിക്ഷേപത്തിനൊരുങ്ങുന്നു. വിവോയുടെ പുതിയതായി തയ്യാറാകുന്ന നിർമാണ സൗകര്യത്തിൽ 3500 കോടി രൂപകൂടി നിക്ഷേപിക്കുന്നതോടെ ബ്രാൻഡിന്റെ മൊത്തം നിക്ഷേപം 7500 കോടി കവിയും. പുതിയ പ്ലാന്റ് വിപുലീകരിക്കപ്പെടുന്നതോടെ രാജ്യത്തുടനീളമുള്ള 40000 അഭ്യസ്‌ത വിദ്യർക്കു തൊഴിൽ ലഭിക്കും. മെയ്ക്ക് ഇൻ ഇന്ത്യക്ക് കീഴിലാണ് ഇത്രയും നിക്ഷേപം നടത്തുന്നത്.

 

നാല് ഘട്ടങ്ങളിലായാണ് പദ്ധതി പൂർത്തിയാകുക. ഇതോടെ ഉത്തർ പ്രദേശിൽ എറ്റവും കൂടുതൽ നിക്ഷേപം എത്തിക്കുന്ന ബ്രാൻഡായി വിവോ മാറും. മൊത്തം 33മില്യൺ നിർമ്മാണ ശേഷി ലക്ഷ്യമിടുന്ന പ്ലാന്റിന്റെ ആദ്യ ഘട്ടം പൂർത്തിയാകുന്നതോടെ 8 മില്യൺ ശേഷി കൈവരിക്കും. നിലവിൽ മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ഗ്രേറ്റർ നോയിഡയിലെ പ്ലാന്റിലാണ് വിവോ സ്മാർട്ട്‌ ഫോണുകൾ നിർമ്മിക്കുന്നത്.

 

‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭവുമായി പൂർണ്ണമായും യോജിക്കുകയും ശരിയായ നിക്ഷേപത്തിലൂടെ വിവോ ഞങ്ങളുടെ ഉൽ‌പാദന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് പ്രതിജ്ഞാബദ്ധരായി തുടരുകയും ചെയ്യുകയാണ് തങ്ങളെന്ന് വിവൊ പറയുന്നു. സ്മാർട്ട്‌ഫോണുകളുടെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ പുതിയ സൗകര്യങ്ങൾ സഹായിക്കും. ഇന്ത്യൻ വിപണിയിലുള്ള ദീർഘകാല പദ്ധതികളുടെ ഭാഗമായി, ബ്രാൻഡ് വിവോ സാമ്പത്തിക വളർച്ചയുടെയും സാങ്കേതികവിദ്യയുടെയും രൂപത്തിൽ മാത്രമല്ല, രാജ്യത്തെ വിശാലമായ ടാലന്റ് പൂളിലുള്ള വിദഗ്ധ തൊഴിലാളികൾക്ക് തൊഴിൽ മികച്ച നൽകികൊണ്ട് തൊഴിൽ മേഖലയുടെ വളർച്ചക്കും സംഭാവന നൽകുമെന്നും വിവോ ഇന്ത്യ ബ്രാൻഡ് സ്ട്രറ്റജി ഡയറക്ടർ നിപുൺ മാര്യ പറഞ്ഞു. 

 

ഏറ്റവും പുതിയ ജിഎഫ്കെ ക്യു 2റിപ്പോർട്ട്‌ പ്രകാരം വിവോയുടെ ഇന്ത്യൻ വിപണിയിലെ മാർക്കറ്റ് ഷെയർ 20.5ശതമാനമാണ്. ഈ വർഷത്തിൽ വിവോ ഇന്ത്യൻ വിപണിയിൽ എത്തിയിട്ട് അഞ്ച് വർഷം തികയും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com