ADVERTISEMENT

ഐഫോണ്‍ 11 സീരിസ് അവതരിപ്പിച്ചതിനു പിന്നാലെ ഇന്ത്യയില്‍ പഴയ ഐഫോണ്‍ മോഡലുകള്‍ക്കും ആപ്പിള്‍ വാച്ചിനും വില താഴ്ത്തി. പുതിയ വിലകള്‍ ഇങ്ങനെയായരിക്കും.

 

∙ XS (64GB) പഴയവില 95,390 രൂപ-പുതിയ വില 89,900 രൂപ- വിലക്കുറവ് 5,490 രൂപ

∙ XS (256GB) പഴയ വില 1,14,900- പുതിയ വില 1,03,900 രൂപ- വിലക്കുറവ് 11,000 രൂപ

∙ XR (64GB) പഴയ വില 76,900 രൂപ- പുതിയ വില 49,900- വിലക്കുറവ് 27,000 രൂപ

∙ XR (128GB) പഴയ വില- 81,900 രൂപ- പുതിയ വില 54,900 രൂപ- വിലക്കുറവ് 27,000 രൂപ

∙ ഐഫോണ്‍ 8 പ്ലസ് (64GB)- പഴയ വില - 69,900 രൂപ- പുതിയ വില 49,900- വിലക്കുറവ് 20,000 രൂപ

∙ ഐഫോണ്‍ 8 (64GB) - പഴയ വില 59,900 രൂപ- പുതിയ വില 39,900- വിലക്കുറവ് - 20,000 രൂപ

∙ ഐഫോണ്‍ 7പ്ലസ് (32GB)- പഴയ വില- 49,900 രൂപ- പുതിയ വില 37,900 രൂപ- വിലക്കുറവ്- 12,000 രൂപ

∙ ഐഫോണ്‍ 7 പ്ലസ് (128GB)- പഴയ വില 59,900 രൂപ- പുതിയ വില 42,900 രൂപ- വിലക്കുറവ് - 17,000 രൂപ

∙ ഐഫോണ്‍ 7 (32GB)- പഴയ വില 39,900 രൂപ- പുതിയ വില 29,900രൂപ- വിലക്കുറവ് -10,000 രൂപ

∙ ഐഫോണ്‍ 7 (128GB) പഴയ വില 49,900 രൂപ- പുതിയ വില 39,900 രൂപ- വിലക്കുറവ് -10,000 രൂപ

∙ ആപ്പിള്‍ വാച്ച് സീരിസ് 3 (GPS + സെല്ല്യുലര്‍) - പഴയ വില 37,900 രൂപ- പുതിയി വില 29,900 രൂപ- വിലക്കുറവ് 8,000 രൂപ

∙ ആപ്പിള്‍ വാച്ച് സീരിസ് 3 (GPS) - പഴയ മോഡല്‍ 28,900 രൂപ- പുതിയ മോഡല്‍- 20,900 രൂപ- വിലക്കുറവ് 8,000 രൂപ

 

അതേസമയം, പടിഞ്ഞാറന്‍ വിപണികളില്‍ കഴിഞ്ഞ വര്‍ഷത്തെ മോഡലുകളായ XS/മാക്‌സ്, അടക്കം പല മോഡലുകളും നിർത്തുകയാണ് ചെയ്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമേരിക്കയില്‍ ഇനി തുടക്ക മോഡല്‍, ഐഫോണ്‍ 8 ആയിരിക്കുമെന്നാണ് മനസിലാകുന്നത്. ഐഫോണ്‍ 8, XR, 11 സീരിസ് എന്നിവ മാത്രമായിരിക്കും അമേരിക്കയിലും മറ്റും വില്‍ക്കുക. അത്തരം വിപണികളില്‍ ഏറ്റവും പ്രധാനപ്പെട്ട മോഡലുകള്‍ക്ക് (ഉദാഹരണം ഈ വര്‍ഷത്തെ ഐഫോണ്‍ 11 പ്രോ/ പ്രോ മാക്‌സ്) മോഡലുകള്‍ക്ക് ഇനി ഒരു വര്‍ഷം മാത്രമായിരിക്കും വില്‍പന എന്നാണ് സൂചന. 

 

പുതിയ ഐപാഡിന്റെ വില

 

ആപ്പിള്‍ കഴിഞ്ഞ ദിവസം അവതരപ്പിച്ച 10.2-ഇഞ്ച് വലുപ്പമുള്ള ഐപാഡിന് ഇന്ത്യയില്‍ 29,900 രൂപയായിരിക്കും തുടക്ക വില.

 

ആപ്പിള്‍ ടിവി, ഗെയ്മിങ്

 

ആപ്പിള്‍ ആര്‍ക്കെയ്ഡ്, ആപ്പിള്‍ ടിവി പ്ലസ് സേവനങ്ങള്‍ക്ക് പ്രതിമാസം 99 രൂപയയായിരിക്കും പ്രതിമാസ വരിസംഖ്യ.

 

പുതിയ ആപ്പിള്‍ വാച്ച് സീരിസ് 5 വില

 

ആപ്പിള്‍ വാച്ച് സീരിസ് 5ന്റെ തുടക്ക വില 40,900 രൂപയായിരിക്കും. സെപ്റ്റംബര്‍ 20 മുതല്‍ ഈ ശ്രേണി വില്‍പനയ്‌ക്കെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com