ADVERTISEMENT

അടുത്തിടെ ആപ്പിൾ അവതരിപ്പിച്ച ഐഫോൺ 11 പ്രോ മാക്സ് സ്വന്തമാക്കിയെന്ന് ബോളിവുഡ് താരം ഷാറൂഖ് ഖാൻ. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഐഫോൺ 11 പ്രോ മാക്സ് സ്വന്തമാക്കിയത് ചിത്രങ്ങളോടൊപ്പം പങ്കുവച്ചത്. ഫോണിന്റെ ട്രിപ്പിൾ ക്യാമറകളുടെ ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഐഫോൺ 11 പ്രോ മാക്സിന്റെ ഏറ്റവും മികച്ച വേരിയന്റിന്റെ വില 1.41 ലക്ഷം രൂപയാണ്. 

 

പുതിയ ഐഫോൺ മോഡലിന്റെ ട്രിപ്പിൾ ക്യാമറയെ ഷാറൂഖ് പുകഴ്ത്തുന്നുണ്ട്. ട്രിപ്പിൾ ക്യാമറ മികച്ചതാണെന്നും ഇനി എന്താണ് ആപ്പിൾ കൊണ്ടുവരാൻ പോകുന്നതെന്നും ഷാറൂഖ് ചോദിക്കുന്നുണ്ട്. ഐഫോൺ11 പ്രോ മാക്സ് പുറത്തിറക്കിയ ആപ്പിളിനു കിംഗ് ഖാൻ നന്ദി പറയുന്നുമുണ്ട്. 

 

ആപ്പിൾ ഉൽപന്നങ്ങളുടെ ആരാധകനായ ഷാറൂഖ് മിക്ക പുതിയ ഡിജിറ്റൽ ഡിവൈസുകളും വാങ്ങാറുണ്ട്. നേരത്തെ ആപ്പിളിന്റെ തന്നെ രണ്ടാം തലമുറ എയർപാഡുകൾ സ്വന്തമാക്കിയ കാര്യവും ഷാറൂഖ് സോഷ്യൽമീഡിയ വഴി പങ്കുവച്ചിരുന്നു. ഒരു വർഷം മുന്‍പ് ഐഫോൺ X എസ് മാക്സ് പുറത്തിറങ്ങിയപ്പോഴും ഷാറൂഖ് സ്വന്തമാക്കുകയും അതിൽ പകർത്തിയ ചിത്രങ്ങളും ആരാധകരുമായി പങ്കുവക്കുകയും ചെയ്തിരുന്നു. 

 

ഇന്ത്യയിൽ ആപ്പിളിനു ലഭിക്കുന്ന ഏറ്റവും വലിയ പ്രൊമോഷൻ കൂടിയാണിത്. ആപ്പിളിന്റെ ഏറ്റവും ചെലവേറിയ ഐഫോൺ കൂടിയാണ് ഇപ്പോൾ ഷാറൂഖ് സ്വന്തമാക്കിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com