ADVERTISEMENT

ആപ്പിളിന്റെ ഐഫോൺ 11 ഹാൻഡ്സെറ്റുകൾ വിപണിയില്‍ വില്‍പന തുടങ്ങിയതോടെ അടുത്ത ഫോൺ മോഡലിന്റെ ചിത്രങ്ങളും കൺസെപ്റ്റ് വിഡിയോകളും പുറത്തുവരാൻ തുടങ്ങി. 2020 ഐഫോൺ 12 എങ്ങനെയായിരിക്കുമെന്നത് സംബന്ധിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും ജനപ്രിയ യുട്യൂബ് ചാനലായ കോൺസെപ്റ്റിഫോൺ ഒരു ട്രെയിലർ പുറത്തിറക്കി. ഐഫോൺ 12 പുറത്തിറങ്ങിയാൽ എങ്ങനെയായിരിക്കണമെന്ന് വിഡിയോയിൽ വിഭാവനം ചെയ്യുന്നുണ്ട്.

 

ഷഓമി, വാവെയ് എന്നിവയും മറ്റ് ചില ബ്രാൻ‌ഡുകളും വളഞ്ഞ ഡിസ്‌പ്ലെ നേരത്തെ തന്നെ അവതരിപ്പിച്ചതാണ്. എന്നാൽ ഈ ഫീച്ചർ ഐഫോൺ 12 ന്റെ ട്രെയിലറിലും കാണാം. വിഡിയോയിൽ കാണാനാകുന്നതു പോലെ ഫോണിന്റെ വശങ്ങളിൽ ടച്ച് സെൻസിറ്റീവ് കൺട്രോളുകളുള്ള വളഞ്ഞ പാനലാണ്. അപ്ലിക്കേഷനുകളിലേക്കുള്ള ഷോർട്ട്കട്ടുകൾ സ്‌ക്രീനിന്റെ വശങ്ങളിൽ കാണാം. ആപ്ലിക്കേഷനായി സ്വമേധയാ തിരയേണ്ട ആവശ്യമില്ലാത്തതിനാൽ ഉപയോഗത്തിലായിരിക്കുമ്പോൾ ഇത് ഏറെ സൗകര്യപ്രദമായിരിക്കും. 

 

സാംസങ് അതിന്റെ ഹൈ-എൻഡ് സ്മാർട് ഫോണുകളിൽ ഈ ഫീച്ചറുകൾ ഉപയോഗിക്കുന്നുണ്ട്. ഇതേ ഫീച്ചർ ഐഫോൺ 12 ൽ വരുമെന്നാണ് പ്രവചനം. ദീർഘനാളായി പ്രചരിച്ച 5ജി ഫീച്ചറുകൾ, 5 എൻഎം എ 14 ചിപ്‌സെറ്റ്, ലംബമായി അടുക്കിയിരിക്കുന്ന നാല് ലേസർ പവർ ത്രീഡി ക്യാമറകൾ എന്നിവയാണ് 2020 ഐഫോണിലെ മറ്റ് ഉൾപ്പെടുത്തലുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com