ADVERTISEMENT

ആപ്പിളിന്റെ ഐഫോണുകൾ വിലയുടെ കാര്യത്തിൽ എന്നും മുന്നിലാണ്. വിലയുടെ കാര്യത്തിൽ ഐഫോൺ 11 സീരീസും ഒരു അപവാദവുമല്ല. എന്നാൽ ഐഫോൺ 11 പ്രോയുടെ വില കുറഞ്ഞു പോയെന്ന് തോന്നുന്നവർക്ക് അതിലും വിലകൂടിയ ഐഫോൺ 11 തന്നെ വാങ്ങാൻ അവസരമുണ്ട്. ബാക്ക് പാനൽ 18 കെ ഗോൾഡ് കൊണ്ട് മൂടിയിരിക്കുന്ന ഐഫോണ്‍ ആണിത്. ഇതിന് ഏകദേശം 3900 യൂറോ (ഏകദേശം 2,62,000 രൂപ) വിലവരും.

 

ഇനി ഇതിലും കൂടുതൽ വിലയുള്ള ഫോൺ വേണമെങ്കിൽ വിലയേറിയ കല്ലുകൾ പതിച്ച ഐഫോണുകളും ലഭ്യമാണ്. ഇതിൽ ഗ്ലാസ് ബാക്കിന് പകരം വിലയേറിയ കല്ല് ഉപയോഗിച്ച് നിർമിച്ചിരിക്കുന്നു. ഉപയോക്താവിന് അവരുടെ ഫോണിൽ ആവശ്യമുള്ള കല്ലിന്റെ ഗുണനിലവാരത്തെ അടിസ്ഥാനമാക്കിയാണ് ഈ പതിപ്പിന്റെ വില നിർണ്ണയിക്കുക.

 

ഓരോ ഐഫോണിനും ഒരേ വിലയ്ക്ക് നൽകുന്ന വിവിധ ഡിസൈനുകളും ഈ ബ്രാൻഡിനുണ്ട്. ഉദാഹരണത്തിന് സ്വർണം പൂശുന്നത് ഒരു സാധാരണ ഓപ്ഷനാണ്. എന്നിരുന്നാലും, ഐഫോൺ 11 പ്രോയിൽ കുറച്ച് എക്‌സ്‌ക്ലൂസീവ് ഓപ്ഷനുകൾ ലഭ്യമാണ്. ഒന്ന് വെള്ളി പൂശിയ പതിപ്പാണ്. പിന്നിൽ 10 മെറ്റൽ കഷണങ്ങളായി വിഭജിച്ച് സ്വർണ സ്ക്രൂകൾ ചേർത്ത് നിർമിച്ചിരിക്കുന്നതാണ് ഈ ഫോൺ.

 

നിങ്ങളുടെ ഐഫോണിൽ ഇത്രയും ആഢംബരങ്ങൾ ഉൾപ്പെടുത്തിയിട്ടും ചെലവഴിക്കാൻ അധിക പണമുണ്ടെങ്കിൽ 24കെ സ്വർണം പൂശിയ, റോസ് ഗോൾഡ് അല്ലെങ്കിൽ പ്ലാറ്റിനം എന്നിവയിലുള്ള എയർപോഡുകൾ ഏകദേശം 92,000 രൂപയ്ക്ക് വിൽക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com