ADVERTISEMENT

ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ വിപണിയില്‍ കാക്കത്തൊള്ളായിരം ബ്രാന്‍ഡുകളുണ്ട്. എന്നാല്‍ പ്രീമിയം സെഗ്‌മെന്റില്‍ ഇപ്പോള്‍ ഏറ്റവുമധികം വിശ്വാസ്യതയുള്ള ബ്രാന്‍ഡ് ആയി വണ്‍പ്ലസ് മാറിയിരിക്കുകയാണ്. അവരും എതിരാളികളും തമ്മിലുള്ള അകലം വരും വര്‍ഷങ്ങളില്‍ വര്‍ധിക്കുകയെ ഉള്ളുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എതിരാളികളുടെ ഏറ്റവും മികച്ച ഫോണിനെക്കാള്‍ നല്ല ഫീച്ചറുകള്‍ നല്‍കും (flagship killer) എന്ന അവകാശവാദവുമായാണ് കമ്പനി എത്തിയത്. ഫീച്ചറുകളുണ്ടെങ്കിലും താരതമ്യേന വില കുറവായിരിക്കും എന്നതാണ് വണ്‍പ്ലസിനെ ഇന്ത്യക്കാരിലേക്ക് അടുപ്പിച്ചത്.

 

91മൊബൈല്‍സ് (91mobiles) നടത്തിയ സര്‍വെയില്‍ തെളിഞ്ഞു കണ്ടത് ഇതാണ്. സര്‍വെയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും തങ്ങളുടെ അടുത്ത ഫോണ്‍ വണ്‍പ്ലസ് ആയിരിക്കണെന്ന് ആഗ്രഹിക്കുന്നു. തങ്ങളുടെ ബ്രാന്‍ഡിന്റെ ആരാധകര്‍ക്കായി വണ്‍പ്ലസ് നടത്തുന്ന നീക്കങ്ങളൊക്കെ ഫലവത്താകുന്നുവെന്നാണ് ഇതു കാണിക്കുന്നത്. വണ്‍പ്ലസിന് വരും വര്‍ഷങ്ങളില്‍ 12 ശതമാനം വളര്‍ച്ചയാണ് പഠനം പ്രവചിക്കുന്നത്. 

 

വണ്‍പ്ലസിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഫീച്ചറുകളിലൊന്ന് ക്വിക് ചാര്‍ജിങ് ആണ്. വണ്‍പ്ലസ് ആണ് ഈ രംഗത്ത് ഏറ്റവും മികവുപുലര്‍ത്തുന്നതെന്നാണ് സര്‍വെയില്‍ പങ്കെടുത്തവര്‍ പറയുന്നത്. (എന്നാല്‍, അതിനു മാറ്റമുണ്ടായിട്ടുണ്ട്.)  

 

ഏറ്റവും സന്തുഷ്ടരായ ഉപയോക്താക്കളുള്ളതും വണ്‍പ്ലസിനു തന്നെ

 

തങ്ങളുടെ അടുത്ത ഫോണ്‍ വണ്‍പ്ലസ് ആയിരിക്കണമെന്ന് പലരും ആഗ്രഹിക്കുന്നതുപോലെ തന്നെ, തങ്ങള്‍ ഈ ബ്രാന്‍ഡില്‍ തന്നെ തുടരുമെന്നു പറയുന്ന ഏറ്റവുമധികം കസ്റ്റമേഴ്‌സുളള കമ്പനിയും വണ്‍പ്ലസ് ആണെന്ന് പഠനം പറയുന്നു. വണ്‍പ്ലസ് ഉപയോഗിക്കുന്ന 10ല്‍ 8 പേരും സന്തുഷ്ടരാണ്. ഇക്കാര്യത്തില്‍ ആപ്പിള്‍, സാംസങ് തുടങ്ങി മുന്തിയ ഫോണ്‍ നിര്‍മാതാക്കള്‍ മുതല്‍ റിയല്‍മി വരെയുള്ളവരെ പരാജയപ്പെടുത്തിയാണ് വണ്‍പ്ലസ് ഒന്നാം സ്ഥാനത്തു തുടരുന്നത്.

 

ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കളുടെ ഇടയില്‍ ക്യാമറയുടെ കാര്യത്തിലും സംതൃപ്തര്‍ വണ്‍പ്ലസ് ഉപയോഗിക്കുന്നവരാണ്. 69.6 ശതമാനം പേരാണ് തങ്ങളുടെ സംതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്. സര്‍വെയില്‍ പങ്കെടുത്ത വണ്‍പ്ലസ് ഉപയോക്താക്കളില്‍ 88 ശതമാനം പേരും തങ്ങളുടെ ഫോണിന്റെ മൊത്തം പ്രകടനത്തിലും മതിപ്പു പ്രകടിപ്പിച്ചു. 

 

വില്‍പനാനന്തര സേവനത്തിന്റെ കാര്യത്തിലും വണ്‍പ്ലസിന് മറ്റുളളവരെക്കാള്‍ മാര്‍ക്കു ലഭിച്ചു. നല്‍കുന്ന കാശു മുതലാകുന്ന ബ്രാന്‍ഡ് എന്ന പേരും വണ്‍പ്ലസ് നിലനിര്‍ത്തി. ഒരിക്കല്‍ വണ്‍പ്ലസ് ആയാല്‍ എല്ലായ്‌പ്പോഴും വണ്‍പ്ലസ്, എന്ന മുദ്രാവാക്യമാണ് 80 ശതമാനത്തോളം വണ്‍പ്ലസ് ഉപയോക്താക്കളും മുഴക്കിയതെന്നും സര്‍വെ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com