ADVERTISEMENT

സ്പേസ് എക്സ് മേധാവിയും കോടീശ്വരനുമായ ഇലോൺ മസ്ക് പതിവായി പുതിയ സ്മാർട് ഫോണുകളിലേക്ക് മാറുകയും സുരക്ഷാ ആവശ്യങ്ങൾക്കായി പഴയവ നശിപ്പിക്കുകയും ചെയ്യുന്നുവെന്ന് റിപ്പോർട്ട്. സുരക്ഷാ ആവശ്യങ്ങൾക്കായി, മസ്‌ക് പതിവായി തന്റെ സെല്ലുലാർ ഡിവൈസുകൾ മാറ്റുന്നുണ്ടെന്നാണ് കോടതിയിൽ നൽകിയ രേഖകളിൽ പറയുന്നത്.

 

സൈബർ സുരക്ഷാ പ്രശ്നങ്ങൾ കാരണം മസ്ക് പതിവായി ഫോണുകൾ മാറ്റുന്നുണ്ട്. പുതിയത് വാങ്ങുമ്പോൾ തന്നെ പഴയതിന്റെ മെമ്മറികളും ഫോൾഡറുകളും വൃത്തിയാക്കുകയും ചിലത് നശിപ്പിക്കുകയും ചെയ്യുന്നു എന്നാണ് ഒക്ടോബർ 14 ലെ രേഖ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

 

കഴിഞ്ഞ വർഷം ടെസ്‌ല സിഇഒ ഇലോൺ മസ്ക് ട്വിറ്ററിലൂടെ ബ്രിട്ടിഷ് മുങ്ങൽ വിദഗ്ധൻ വെർനോൺ അൻസ്‌വർത്തിനെ അപമാനിച്ചിരുന്നു. ഇതേത്തുടർന്ന് മാനനഷ്ടം ആരോപിച്ച് അദ്ദേഹം നൽകിയ കേസിലാണ് തന്റെ ഫോൺ ഉപയോഗത്തെ കുറിച്ചുള്ള രേഖകൾ മസ്ക് കോടതിക്ക് നൽകിയത്. മസ്‌ക് പിന്നീട് അൻസ്‌വർത്തിനോട് ക്ഷമ ചോദിക്കുകയും വിവാദ ട്വീറ്റ് നീക്കം ചെയ്യുകയും ചെയ്തിരുന്നു.

 

മസ്‌ക് തന്റെ ഫോൺ അപ്‌ഡേറ്റു ചെയ്യുന്നുണ്ട്, സുരക്ഷയും തന്ത്രപ്രധാനവുമായ വിവരങ്ങളുമായി ബന്ധപ്പെട്ട കാരണങ്ങളാൽ അയാൾക്ക് ഇടയ്ക്കിടെ ഫോൺ മാറ്റേണ്ടതുണ്ടെന്നും മസ്‌ക്കിന്റെ അഭിഭാഷകൻ അലക്സ് സ്പിറോ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com