ADVERTISEMENT

ഈ വർഷത്തെ ഉത്സവ സീസൺ ഇതുവരെ അവസാനിച്ചിട്ടില്ല. ആമസോൺ ഇന്ത്യയുടെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപനയും തുടരുകയാണ്. ഇന്ന് മുതൽ തുടങ്ങിയ മൂന്നാം ഘട്ട ഉൽസവ വിൽപനയിൽ സ്മാർട് ഫോണുകളിലും ഇലക്‌ട്രോണിക്‌സിലും വലിയ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഒക്ടോബർ 25 വരെ വിൽപന നടക്കും. സാധാരണ ഡിസ്കൗണ്ടുകൾക്ക് പുറമെ ആക്സിസ് ബാങ്ക്, സിറ്റിബാങ്ക് ഉപയോക്താക്കൾക്ക് 10 ശതമാനം വരെ തൽക്ഷണ കിഴിവ് ആമസോൺ വാഗ്ദാനം ചെയ്യുന്നു. രൂപേ കാർഡ് ഉപയോക്താക്കൾക്ക് 10 ശതമാനം വരെ കിഴിവ് ലഭിക്കും. ഉപയോക്താക്കൾക്ക് നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുമുണ്ട്.

 

വൈവിധ്യമാർന്ന സ്മാർട്ട്‌ഫോണുകളിൽ 40 ശതമാനം വരെ ഇളവ് വാഗ്ദാനം ചെയ്യുന്നു. അഞ്ച് ദിവസത്തെ നീണ്ട വിൽപനയിൽ വൺപ്ലസ് 7 (6 ജിബി, 128 ജിബി), 29,999 രൂപയ്ക്ക് ലഭ്യമാണ്. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2019 ൽ വൺപ്ലസ് 7 ടിക്ക്, 37,999 വിലവരും. വൺപ്ലസ് 7 പ്രോ, 44,999 രൂപയ്ക്കും ലഭിക്കും.

 

ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2019 വിൽപനയിൽ ഐഫോൺ എക്സ്എസ് 64 ജിബിയുടെ വില, 79,999 ആണ്. നേരത്തെ, ആപ്പിൾ പുതിയ ഐഫോൺ 11 സീരീസ് പുറത്തിറക്കിയതിന് ശേഷം ഐഫോൺ എക്‌സിന് വില കുറച്ചിരുന്നു. ഐഫോൺ എക്സ് ആർ 44,900 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

 

കഴിഞ്ഞ ആഴ്ച അവതരിപ്പിച്ച റെഡ്മി നോട്ട് 8 ഉത്സവ വിൽപന സമയത്ത് ആദ്യമായി ആമസോണിൽ ലഭ്യമാകും. റെഡ്മി നോട്ട് 8, വില 9,999 രൂപയിലാണ് തുടങ്ങുന്നത്. റെഡ്മി നോട്ട് 8 പ്രോ വില 14,999 മുതൽ തുടങ്ങുന്നു. ഈ ദീപാവലിക്ക് ആമസോൺ മിഡ് റേഞ്ച് സ്മാർട് ഫോണുകളിലും വലിയ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഗ്യാലക്‌സി എം 30 വിൽപന സമയത്ത്, 9,999 ന് ലഭ്യമാണ്. 

 

ഷഓമിയുടെ റെഡ്മി മോഡലുകളുടെ വില തുടങ്ങുന്നത് 6,999 രൂപയിലാണ്. 1,000 രൂപ ഇളവിനു ശേഷം വിവോ യു 10 ഹാൻഡസെറ്റ് 8,990 രൂപയ്ക്ക് ലഭിക്കും. റെഡ്മി വൈ 3യുടെ വില 7,999 മുതൽ തുടങ്ങുന്നു. സാംസങ് എ 10 എസിന്റെ ആരംഭ വില 9,499 രൂപയാണ്. റെഡ്മി 7 എ 4,999 രൂപ വിലയ്ക്ക് ലഭ്യമാണ്. ഗ്യാലക്‌സി എം 30 വിലയ്ക്ക് 8,999 വിലവരും. പ്രൈം അംഗങ്ങൾക്ക് മാത്രമാണ് ആമസോണിന്റെ വിൽപന ഇന്ന് തുടങ്ങിയത്. ചൊവ്വാഴ്ച മുതൽ എല്ലാവർക്കും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപനയുടെ ഭാഗമാകാൻ കഴിയും.

 

സ്മാർട് ഫോണുകൾക്ക് പുറമെ സ്മാർട ടിവി പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഇ-കൊമേഴ്‌സ് ഭീമൻ വിവിധ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. 19,000 കിഴിവിനു ശേഷം എൽജി സ്മാർട്ട് ടിവി, 35,999 രൂപയ്ക്ക് ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com