ADVERTISEMENT

ജിയോഫോൺ ദീപാവലി 2019 ഓഫർ എന്ന പ്രത്യേക ഒറ്റത്തവണ ഓഫർ ഒരു മാസം കൂടി നീട്ടുന്നതായി റിലയൻസ് ജിയോ പ്രഖ്യാപിച്ചു. നവംബർ മുഴുവൻ ഓഫർ ലഭിക്കുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ 1500 രൂപയ്ക്കു നൽകിവന്നിരുന്ന ഫോൺ 699 രൂപയ്ക്കാണ് ഇപ്പോൾ വിൽക്കുന്നത്. പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യേണ്ട ആവശ്യമില്ല. 2ജി ഫോണുകൾ ഉപയോഗിക്കുന്നവർക്ക് കുറഞ്ഞ വിലയിൽ ജിയോ ഫോൺ ലഭ്യമാക്കുന്നതുവഴി ഇന്ത്യയിലെ എല്ലാ പൗരൻമാർക്കും ഇന്റർനെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുകയാണ് ജിയോ ലക്ഷ്യമിടുന്നത്.

ഉത്സവകാല സൗജന്യമായി ആദ്യത്തെ 7 റീച്ചാർജിന് 99 രൂപയുടെ അധിക ഡേറ്റ കൂടി ലഭ്യമാകും. ജിയോഫോൺ ദീപാവലി ഓഫർ നേടാൻ കഴിയാത്ത ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് ഇപ്പോൾ ഉത്സവ ഓഫറിന്റെ ആനുകൂല്യങ്ങൾ ലഭിക്കാൻ മറ്റൊരു മാസം കൂടി ലഭിക്കുകയാണെന്ന് ജിയോ അറിയിച്ചു. 2 ജി ഫീച്ചർ ഫോൺ ഉപയോക്താക്കളെ ജിയോഫോൺ പ്ലാറ്റ്‌ഫോമിലേക്ക് മൈഗ്രേറ്റ് ചെയ്യാനും ഏറ്റവും വലിയ 4ജി ഡിവൈസ് പ്ലാറ്റ്ഫോമായി തുടരാനും ലക്ഷ്യമിട്ടാണ് ഈ ഓഫർ വിൽപന.

ജിയോഫോൺ ദീപാവലി ഓഫറിന്റെ ഗുണങ്ങൾ

700 രൂപ വിലവരുന്ന അധിക ഡേറ്റാ ആനുകൂല്യങ്ങളും ദീപാവലി ഓഫർ ഉപയോക്താക്കൾക്ക് നൽകുന്നു. ഉപഭോക്താവ് ചെയ്യുന്ന ആദ്യത്തെ 7 റീചാർജുകൾക്കായി ഓരോ റീചാർജിലും (99 രൂപ X 7) ജിയോ 99 രൂപ മൂല്യമുള്ള ഡേറ്റ ചേർക്കും. 700 രൂപ വിലമതിക്കുന്ന ഈ അധിക ഡേറ്റ ജിയോഫോൺ ഉപയോക്താക്കൾക്ക് വിനോദം, പേയ്‌മെന്റുകൾ, ഇ-കൊമേഴ്‌സ്, വിദ്യാഭ്യാസം, പഠനം, ട്രെയിൻ, ബസ് ബുക്കിംഗ് എന്നിവയ്ക്ക് ഉപയോഗിക്കാൻ കഴിയും.

ജിയോഫോൺ സവിശേഷതകൾ

∙ 2.4 ഇഞ്ച് ക്യുവി‌ജി‌എ ഡിസ്‌പ്ലേ
∙ SD കാർഡ് സ്ലോട്ട്
∙ ബാറ്ററി: 2000 mAh
∙ ആൽഫാന്യൂമെറിക് കീപാഡ്
∙ 4-വേ നാവിഗേഷൻ
∙ ഹെഡ്‌ഫോൺ ജാക്ക്
∙ ടോർച്ച്‌ലൈറ്റ്
∙ എഫ്എം റേഡിയോ
∙ ക്യാമറ: പിൻ ക്യാമറ: 2 എംപി; മുൻ ക്യാമറ: 0.3 എം.പി.
∙ മൈക്രോഫോണും സ്പീക്കറും
∙ എസ്ഡി കാർഡ് 128 ജിബി വരെ പിന്തുണയ്ക്കുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com