ADVERTISEMENT

ലോകത്തെ ആദ്യത്തെ ഫോൾഡിങ് സ്ക്രീനോടു കൂടിയ ഗാലക്സി ഫോൾഡ് സ്മാർട്ഫോൺ വിപണിയിലിറക്കി ആഴ്ചകൾക്കകം ഫോൾഡിങ് ഡിസ്പ്ലേയിൽ അടുത്ത പരീക്ഷണവുമായി സാംസങ്. ഗാലക്സി ഫോൾഡ് സ്മാർട്ഫോണിന്റെ ഡിസ്പ്ലേ ഒരു പുസ്തകം പോലെ തുറക്കാനും അടയ്ക്കാനും കഴിയുന്നതാണെങ്കിൽ ലാപ്ടോപ് പോലെ മുകളിൽ നിന്നു താഴേക്ക് അടയ്ക്കാനും തുറക്കാനും കഴിയുന്ന പുതിയ ഡിസ്പ്ലേയാണ് ഇപ്പോൾ സാംസങ് അവതരിപ്പിച്ചിരിക്കുന്നത്. 

 

ഫ്ലിപ്ഫോൺ മാതൃകയിലുള്ള പുതിയ ഡിസ്പ്ലേ സാംസങ് ഡവലപർ കോൺഫറൻസിലാണ് കമ്പനി പ്രതിനിധികൾ അനാവരണം ചെയ്തത്. വശങ്ങളിൽ നിന്നു മടക്കുന്നതിനു പകരം മുകളിൽ നിന്നു താഴേക്ക് മടക്കാനാവുമെന്നതാണു പുതിയ ഫോൾഡിങ് ഡിസൈന്റെ പ്രധാന സവിശേഷത. 

 

ഈ ഡിസൈനിലുള്ള ഫോൺ അടുത്ത വർഷം വിപണിയിൽ പ്രതീക്ഷിക്കാം. ഇപ്പോൾ വിപണിയിലുള്ള ഗാലക്സി ഫോൾഡിന് 1.65 ലക്ഷം രൂപയാണ് ഇന്ത്യയിലെ വില.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com