ADVERTISEMENT

മുൻനിര ചൈനീസ് സ്മാർട് ഫോൺ നിർമാണ കമ്പനിയായ വിവോയുടെ പുതിയ വൈ-സീരീസ് ഹാൻഡ്സെറ്റ് അവതരിപ്പിച്ചു. വിവോ വൈ 19 വിയറ്റ്നാമിലും തായ്‌ലൻഡിലുമാണ് അവതരിപ്പിച്ചത്. വിവോ വൈ 19 ഇന്ത്യൻ വിപണിയിൽ എത്തുമോ ഇല്ലയോ എന്നതിനെക്കുറിച്ച് റിപ്പോർട്ടുകളൊന്നുമില്ല. മറ്റ് വിവോ വൈ-സീരീസ് സ്മാർട് ഫോണുകൾക്ക് സമാനമായി ഇതും ഒരു മിഡ് റേഞ്ച് ഹാൻഡ്സെറ്റാണ്.

തായ്‌ലൻഡിൽ വിവോ വൈ 19 വില ടിഎച്ച്ബി 6,999 (ഏകദേശം 16,000 രൂപ) ആണ്. വിയറ്റ്നാമിൽ സ്മാർട് ഫോണിന്റെ വില 4,990,000 വിഎൻഡിയാണ് (ഏകദേശം 15,000 രൂപ). ബ്ലാക്ക്, മോർണിങ് ഡ്യൂ വൈറ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് സ്മാർട് ഫോൺ വരുന്നത്.

വിവോ വൈ 19 ഫീച്ചറുകൾ

6.53 ഇഞ്ച് എഫ്‌എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേയുള്ള വിവോ വൈ 19 സ്‌ക്രീൻ-ടു-ബോഡി അനുപാതം 90.3 ശതമാനം വാഗ്ദാനം ചെയ്യുന്നു. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക് ഹെലിയോ പി 65 പ്രോസസറാണ് വിവോ വൈ 19 ന്റെ കരുത്ത്. ഒരു വേരിയന്റിൽ മാത്രമാണ് സ്മാർട് ഫോൺ വരുന്നത്. മൈക്രോ എസ്ഡി കാർഡിനെ കുറിച്ച് പറയുന്നില്ല. വിവോ വൈ 19 ന്റെ സ്റ്റോറേജ് ശേഷി വിപുലീകരിക്കാൻ മിക്കവാറും ഉപയോക്താക്കൾക്ക് കഴിഞ്ഞേക്കില്ല.

വിവോ വൈ 19 ൽ പിന്നിൽ മൂന്ന് ക്യാമറകളും സെൽഫികൾക്കായി മുൻവശത്ത് ഒരു ഇമേജ് സെൻസറും ഉൾപ്പെടുന്നു. പിൻവശത്ത്, 16 എംപി പ്രൈമറി ക്യാമറ, 8 എംപി അൾട്രാവൈഡ് ആംഗിൾ സെക്കൻഡറി ക്യാമറ, മൂന്നാമത്തേത് പോർട്രെയിറ്റ് ഷോട്ടുകൾക്കായി 2 എംപി ഡെപ്ത് സെൻസറാണ്. സ്മാർട് ഫോണിന്റെ പിൻ പാനലിൽ ഫിംഗർപ്രിന്റ് സെൻസറും ഉൾപ്പെടുന്നു. സെൽഫികൾക്കായി വിവോ വൈ 19 16 എംപി ഷൂട്ടർ പായ്ക്ക് ചെയ്യുന്നു. മറ്റ് വിവോ ഫോണുകൾക്ക് സമാനമായി വൈ19 ലും നിരവധി എഐ ഫീച്ചറുകളോടെയാണ് വരുന്നത്.

വിവോ ഫോൺ ബാറ്ററി ശേഷയിലും മികച്ചതാണ്. 18W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് വൈ 19ൽ വരുന്നത്. സിംഗിൾ മാറ്റത്തിൽ 17 മണിക്കൂർ ബാറ്ററി ബാക്കപ്പ് നൽകാൻ സ്മാർട് ഫോണിന് കഴിയുമെന്ന് വിവോ അവകാശപ്പെടുന്നു. ഫോൺ യുഎസ്ബി ടൈപ്പ് സി പിന്തുണയെ പിന്തുണയ്ക്കുന്നു. സോഫ്റ്റ്‌വെയർ മുന്നിൽ വിവോ വൈ 19 ആൻഡ്രോയിഡ് 9 പൈയെ അടിസ്ഥാനമാക്കി ഫൺ‌ടച്ച് ഒ‌എസ് 9.2 പ്രവർത്തിപ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com