ADVERTISEMENT

വിലകൂടിയ ഫോണുകളുടെ സെഗ്‌മെന്റിൽ ആപ്പിൾ, സാംസങ് കമ്പനികളെ പിന്നിലാക്കി ചൈനീസ് വൺപ്ലസ് മുന്നിലെത്തി. 30,000 രൂപയ്ക്ക് മുകളിലുള്ള പ്രീമിയം സെഗ്‌മെന്റിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി വൺപ്ലസ് ആധിപത്യം പുലർത്തുന്നുണ്ട്. 2019 ലെ മൂന്നാം പാദത്തിൽ ഏറ്റവും കൂടുതൽ പ്രീമിയം ഫോണുകൾ വിറ്റത് വൺപ്ലസ് ആണ്.

 

കൗണ്ടർപോയിന്റ് റിസർച്ചിൽ നിന്നുള്ള ഏറ്റവും പുതിയ ഡേറ്റ അനുസരിച്ച്, 2019 ലെ മൂന്നാം പാദത്തിൽ വൺപ്ലസ് ഇന്ത്യയിലെ പ്രീമിയം സ്മാർട് ഫോൺ വിഭാഗത്തെ വൻ മാർജിനിൽ നയിച്ചു. 35 ശതമാനം വിപണി വിഹിതവുമായി ചൈനീസ് നിർമാതാക്കൾ ആധിപത്യം പുലർത്തിയപ്പോൾ സാംസങ്ങിന് 23 ശതമാനം ഓഹരിയുണ്ട്. കുറച്ചുകാലമായി പട്ടികയിൽ ഒന്നാമതല്ലാത്ത ആപ്പിൾ 22 ശതമാനം വിഹിതം നൽകി പ്രകടനം മെച്ചപ്പെടുത്തി. ഇവ നല്ല സംഖ്യകളാണെങ്കിലും മുൻ പാദവുമായി താരതമ്യം ചെയ്യുമ്പോൾ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ കുറവുണ്ടായി.

 

ഒപ്പോ, ഷഓമി, അസൂസ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള പുതിയ മുൻനിര ലോഞ്ചുകളും ഈ ത്രൈമാസത്തിൽ മികച്ച വിൽപന നടത്തി. എന്നാലും ആദ്യ മൂന്ന് ബ്രാൻഡുകൾക്ക് മികച്ച ലീഡ് നേടാനായി. വൺപ്ലസ് 7 സീരീസ് ഫോണുകളുടെ വൻ വിൽപനയുടെ ഫലമാണ് വൺപ്ലസിന്റെ നമ്പറുകൾ എന്ന് കൗണ്ടർപോയിന്റ് പറയുന്നു. വിവിധ ഓൺലൈൻ വിൽ‌പനകളിലൂടെ വൺ‌പ്ലസ് 7 ന് വൻ വില കുറവ് നൽകി. ഇത് ഏറ്റവും ഉയർന്ന വിൽ‌പന നേടാൻ കമ്പനിയെ‌ സഹായിച്ചു. തുടക്കത്തിൽ 32,999 രൂപയ്ക്കാണ് വൺപ്ലസ് 7 വിപണിയിലെത്തിയതെങ്കിലും വൻതോതിൽ വിലകുറച്ച് 28,999 രൂപയായി. മൂന്നാം പാദത്തിൽ ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മൂന്നാമത്തെ ഫോണാണ് വൺപ്ലസ് 7 പ്രോ.

 

ഗ്യാലക്‌സി നോട്ട് 10 സീരീസ് പുറത്തിറക്കുന്നതിനൊപ്പം പഴയ മുൻനിര മോഡലുകൾക്ക് വില കുറയ്ക്കുന്നതിനും സാംസങ്ങിന്റെ രണ്ടാം സ്ഥാനം സഹായിച്ചു. ഗ്യാലക്‌സി നോട്ട് 10 സീരീസ് പ്രീമിയം സ്മാർട് ഫോൺ വാങ്ങുന്നവരിൽ വളരെ പ്രചാരമുള്ളതാണെന്ന് പറയപ്പെടുന്നു. ഈ വർഷം നോട്ട് 10ന്റെ രണ്ട് വകഭേദങ്ങൾ സാംസങ് പുറത്തിറക്കിയിരുന്നു. പഴയ മോഡലുകളായ ഗ്യാലക്‌സി നോട്ട് 9, ഗ്യാലക്‌സി എസ് 9 സീരീസുകൾക്കും വില കുറച്ചിരുന്നു.

 

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 45 ശതമാനം വളർച്ചയോടെ ആപ്പിൾ മൂന്നാം സ്ഥാനത്തെത്തി. ഐഫോൺ എക്സ്ആറിലെ വിലക്കുറവ് ആപ്പിളിന്റെ വിൽപനയെ വളരെയധികം സഹായിച്ചു. ഫ്ലിപ്പ്കാർട്ടിലെയും ആമസോണിലെയും വിവിധ ഓൺലൈൻ വിൽപനയ്ക്കിടെ ഐഫോൺ എക്സ്ആർ 35,999 രൂപയ്ക്ക് വിറ്റു. മറ്റ് ബ്രാൻഡുകളായ ഷഓമി, അസൂസ് എന്നിവയുടെ മുൻനിര ഫോണുകളും വിപണി വിഹിതം വർധിപ്പിച്ചു.

English Summary: OnePlus sold more premium smartphones than Apple and Samsung

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com