ADVERTISEMENT

ലോകത്തെ മുൻനിര സ്മാർട്ഫോൺ നിർമാണ കമ്പനിയായ വിവോ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചതിന്റെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായി വമ്പൻ ആഘോഷങ്ങൾക്ക് തുടക്കമിടുന്നു. ഉപഭാക്താക്കൾക്ക് ഓഫറുകളുടെ പെരുമഴക്കാലം സമ്മാനിച്ചാണ് വിവോ ആഘോഷങ്ങൾക്ക് തിരി കൊളുത്തുന്നത്. നവംബർ 12ന് ആരംഭിച്ച ഓഫറുകൾ നവംബർ 30ന് അവസാനിക്കും. ഏറ്റവും ഒടുവിൽ വിവോ വിപണിയിൽ അവതരിപ്പിച്ച വിവോ വി 17പ്രോ,  ഇസഡ് 1പ്രോ,  ഇസഡ് 1എക്സ്,  എസ് 1, യു 10 തുടങ്ങിയ വിവിധ മോഡലുകൾ വൻ വിലക്കിഴിവിൽ സ്വന്തമാക്കാം. കൂടാതെ കൂപ്പൺ ഡീലുകൾ, ക്യാഷ് ബാക്ക് ഓഫറുകൾ, എക്സ്ചേഞ്ച് ഇളവുകൾ തുടങ്ങിയ നിരവധി ആനുകൂല്യങ്ങളും വിവോ ഒരുക്കിയിട്ടുണ്ട്. 

 

വിവോയുടെ ഇന്ത്യയിലെ 5 വർഷത്തെ യാത്ര ആഘോഷിക്കുന്ന ഈ അവസരത്തിൽ, ഞങ്ങളുടെ വിശ്വസ്തരായ ഉപഭോക്താക്കളുടെ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അവിശ്വസനീയമായ ഓഫറുകളാണ് ഈ സാഹചര്യത്തിൽ വിവോ അവതരിപ്പിക്കുന്നത്. ഉപഭോക്താക്കൾക്ക് മുമ്പൊരിക്കലും കാണാത്ത വിധത്തിൽ വിലയിൽ മികച്ച ഇളവുകളോടെ വിവോ ഉൽപന്നങ്ങൾ വാങ്ങാനുള്ള അവസരമാണിത്. വിവോ കുടുംബത്തിൽ ചേരുന്നതിനുള്ള ഏറ്റവും മികച്ച സമയവും ഇതു തന്നെയെന്നും വിവോ ഇന്ത്യ ബ്രാൻഡ് സ്ട്രാറ്റജി ഡയറക്ടർ നിപുൻ മാര്യ പറഞ്ഞു.  

 

ഓഫ്‌ലൈനിലും ഓൺലൈൻ സ്റ്റോറുകളിലും ആനുകൂല്യങ്ങളും ഇളവുകളും ലഭ്യമാകും. നോ കോസ്റ്റ് ഇഎംഐ ഫ്രീ ആക്‌സസറീസ് എന്നിവയും വിവോ ഒരുക്കിയിട്ടുണ്ട്. എച്ച്ഡിഎഫ്സി, ഐസിഐസിഐ ഡെബിറ്റ് ക്രെഡിറ്റ്‌ കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കും. മറ്റുള്ള കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 5 ശതമാനം ക്യാഷ് ബാക്ക് ലഭിക്കും. വിവോ സ്മാർട് ഫോണുകൾ വാങ്ങുമ്പോൾ സൗജന്യ ബ്ലൂടൂത്തുകൾ, ഇയർ പ്ലഗ്ഗുകൾ, ഇയർ ഫോണുകൾ, നെക്‌ബാന്റുകൾ എന്നിവയും ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി സൗജന്യമായി ലഭിക്കും. 

 

കൂടാതെ, വിവോ 5 വർഷത്തെ ആഘോഷത്തിന്റെ ഭാഗമായി ഇസഡ് 1എക്സിന്റെ പുതിയ 4 + 128 ജിബി വേരിയന്റ് പുറത്തിറക്കും. ഈ ഉപകരണം ഫ്ലിപ്കാർട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോർ എന്നിവയിൽ ഓഫർ വിലയായ 15,990 രൂപ  നിരക്കിൽ ലഭ്യമാകും.  നോ കോസ്റ്റ്  ഇഎംഐയ്‌ക്കൊപ്പം പ്രീപെയ്ഡ് ഓഫറുകളിൽ 1000 രൂപ അധിക കിഴിവിലും പുതിയ ഫോൺ ലഭ്യമാകും.

English Summary: Vivo offering discount on some smartphones as it completes five years in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com