ADVERTISEMENT

താങ്ങാവുന്ന വിലയ്ക്ക് വാങ്ങാവുന്ന ഏറ്റവും മികച്ച ഫണുമായി റിയൽമി. ക്വാഡ് ക്യാമറ സജ്ജീകരണവും വലിയ ബാറ്ററിയുമുള്ള റിയൽമി 5 എസ് ആണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. റിയൽ‌മി എക്സ് 2 പ്രോയ്‌ക്കൊപ്പമാണ് റിയൽമി 5 എസും പുറത്തിറക്കിയത്. റിയൽ‌മി 5 എസ് അടിസ്ഥാനപരമായി റിയൽ‌മെ 5 നെ അപേക്ഷിച്ച് ഒരു ചെറിയ മിഡ്-ലൈഫ് അപ്‌ഗ്രേഡാണ്. 48 മെഗാപിക്സൽ ക്വാഡ് ക്യാമറയാണ് പ്രധാന ഫീച്ചർ. 9,999 രൂപയിൽ താഴെ ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും വിലകുറഞ്ഞ 48 മെഗാപിക്സൽ ക്യാമറ ഫോണുകളിൽ ഒന്നാണിത്.

 

റിയൽമി 5 എസ് രണ്ട് വേരിയന്റുകളിലാണ് വരുന്നത്. ഒന്ന് 4 ജിബി റാമും 64 ജിബി സ്റ്റോറേജും, മറ്റൊന്ന് 4 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ്. അടിസ്ഥാന പതിപ്പിന് 9,999 രൂപയും ടോപ്പ് എൻഡ് വേരിയന്റിന് 10,999 രൂപയുമാണ് വില. റിയൽ‌മി 5 എസ് ക്രിസ്റ്റൽ ബ്ലൂ, ക്രസ്റ്റൽ പർപ്പിൾ, ക്രിസ്റ്റൽ റെഡ് എന്നിവയിൽ മൂന്ന് കളർ വേരിയന്റുകൾ വാഗ്ദാനം ചെയ്യുന്നു. റിയൽമി 5 എസ് നവംബർ 29 ഉച്ചയ്ക്ക് 12ന് വിൽപനയ്‌ക്കെത്തും. ഫ്ലിപ്കാർട്ട് വഴിയും വാങ്ങാം.

 

റിയൽ‌മി 5 എസ് ഫീച്ചറുകൾ‌

Realme-5s-new

 

റിയൽമി 5 ലെ പ്രധാന ക്യാമറയ്ക്ക് മാത്രം വലിയൊരു നവീകരണം നടത്തിയാണ് റിയൽ‌മെ 5 എസ് ഇറക്കിയിരിക്കുന്നത്. 12 മെഗാപിക്സലിന്റെ പ്രധാന ക്യാമറയും 8 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറയും 2 മെഗാപിക്സൽ മാക്രോ ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് ക്യാമറയും അടങ്ങുന്ന ക്വാഡ് ക്യാമറ സജ്ജീകരണവുമായാണ് റിയൽമെ 5 വന്നിരുന്നത്.

 

റിയൽ‌മെ 5 എസിൽ 48 മെഗാപിക്സലിന്റെതാണ് പ്രധാന ക്യാമറ. റിയൽ‌മെ 5 ൽ ഇത് 12 മെഗാപിക്സലായിരുന്നു. വിവിധ ലൈറ്റിങ് സാഹചര്യങ്ങളിൽ ഉപയോക്താക്കൾക്ക് മികച്ച ഇമേജ് നിലവാരം ലഭിക്കുമെന്നാണ് റിയൽ‌മി പറയുന്നത്. മുൻ ക്യാമറ 13 മെഗാപിക്സലിൽ അതേപടി നിലനിൽക്കുന്നു. പ്രധാന ക്യാമറയ്‌ക്കായി സാംസങ് നിർമിച്ച 48 മെഗാപിക്സൽ ജിഎം 1 സെൻസറാണ് റിയൽമി ഉപയോഗിക്കുന്നത്.

 

റിയൽ‌മി 5 എസിൽ 6.5 ഇഞ്ച് എച്ച്ഡി + എൽസിഡി ഡിസ്‌പ്ലേയാണ് ലഭിക്കുക. ഡിസ്‌പ്ലേയ്ക്ക് മുൻവശത്ത് ഗോറില്ല ഗ്ലാസ് 3 പരിരക്ഷ ലഭിക്കുമെന്ന് റിയൽമി പറയുന്നു. 4 ജിബി റാമുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 665 ചിപ്‌സെറ്റാണ് റിയൽമി 5 എസിന് താഴെയുള്ളത്. 128 ജിബിയാണ് സ്റ്റോറേജ്. മൈക്രോ എസ്ഡി കാർഡ് വഴി ഉപയോക്താക്കൾക്ക് 256 ജിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാൻ കഴിയും. 5000 എംഎഎച്ച് ആണ് ബാറ്ററി. ഇതോടൊപ്പം 10W ഫാസ്റ്റ് ചാർജിങ് സിസ്റ്റം മാത്രമേ ലഭിക്കൂ. റിയൽമി 5 എസിൽ ആൻഡ്രോയിഡ് 9 പൈയെ അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 6 ആണ്.

English Summary: Realme 5s officially launched in India: 48-megapixel quad camera

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com