ADVERTISEMENT

ഷഓമി ചൈനയിൽ അവതരിപ്പിച്ച 108 മെഗാപിക്സൽ ക്യാമറ ഫോൺ ഇന്ത്യയിലും എത്തുന്നു. ഷഓമി ഇന്ത്യയുടെ ട്വിറ്ററിലൂടെയാണ് ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്നു എന്ന വിവരം പുറത്തുവിട്ടത്. വിലയോ റിലീസിങ് തീയതിയോ സംബന്ധിച്ച സൂചനകളൊന്നും ട്വീറ്റിലില്ല. 

 

മി സിസി9 പ്രോ എന്ന പേരിൽ ചൈനയിലും മി നോട്ട് 10 എന്ന പേരിൽ യൂറോപ്പിലും അവതരിപ്പിച്ച ഫോൺ ഇന്ത്യയിൽ ഏറെ പ്രചാരമുള്ള റെഡ്മി ശ്രേണിയിലാവും അവതരിപ്പിക്കുക എന്നാണ് സൂചന. 5 ലെൻസ് റിയർ ക്യാമറ സെറ്റപ്പാണ് ഫോണിലെ പ്രധാന ആകർഷണം. 

 

108 മെഗാപിക്സൽ സാംസങ് സെൻസർ, 20 മെഗാപിക്സൽ സോണി സെൻസർ, 12 മെഗാപിക്സൽ പോർട്രെയ്റ്റ് സെൻസർ, 5 മെഗാപിക്സൽ ടെലിഫോട്ടോ സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയടങ്ങിയതാണു റിയർ ക്യാമറ. 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്.

English Summary : Mi Note 10 with 108MP Penta rear camera launching in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com