ADVERTISEMENT

ചൈനീസ് ഫോൺ നിർമാതാക്കളായ വിവോയുടെ വൈ-സീരീസ് ഫോണുകളുടെ നിരയിൽ ഒരു പുതിയ ഹാൻഡ്സെറ്റ് കൂടി അവതരിപ്പിച്ചു. വിവോയിൽ നിന്നുള്ള ഏറ്റവും പുതിയ ബജറ്റ് സെഗ്‌മെന്റ് ഫോൺ കൂടിയാണിത്. വിവോ വൈ 11 ന്റെ വില 8,990 രൂപയാണ്. കൂടാതെ മിനറൽ ബ്ലൂ, അഗേറ്റ് റെഡ് എന്നീ രണ്ട് കളർ വേരിയന്റുകളിലും ലഭ്യമാണ്. ഡിസംബർ 24 മുതൽ വിവോ ഇന്ത്യ ഇ-സ്റ്റോറിലൂടെ സ്മാർട് ഫോൺ ലഭ്യമാക്കും.

 

പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ആമസോൺ.ഇൻ, പേടിഎം മാൾ, ടാറ്റ ക്ലിക്ക്, ബജാജ് ഇഎംഐ ഇ-സ്റ്റോർ എന്നിവയിലൂടെ ഡിസംബർ 25 മുതൽ വൈ 11 ലഭ്യമാകുമെന്ന് വിവോ സ്ഥിരീകരിച്ചു. ഫ്ലിപ്പ്കാർട്ടിൽ നിന്ന് സ്മാർട് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി ഡിസംബർ 28നാണ് സെയിൽ തുടങ്ങുന്നത്.

 

ഡിസംബർ 31 വരെ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് ഇഎംഐ ഇടപാട്, എച്ച്ഡിഎഫ്സി സിഡി വായ്പകൾ എന്നിവ ഉപയോഗിച്ച് വാങ്ങുന്നവർക്ക് അഞ്ച് ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് വഴിയുളള ഇഎംഐ ഇടപാടിൽ അഞ്ച് ശതമാനം ക്യാഷ്ബാക്ക് നൽകും. അതേസമയം, എല്ലാ ഇഎംഐ സ്കീമുകളും ഉപയോക്താക്കൾ വഹിക്കേണ്ടതാണ്. കാരണം, നോകോസ്റ്റ് ഇഎംഐ വൈ11 ന് ലഭിക്കില്ല. 

 

വിവോ വൈ 11 ഫീച്ചറുകൾ

 

6.3 ഇഞ്ച് എച്ച്ഡി + ഹാലോ ഫുൾവ്യൂ ഡിസ്പ്ലേയാണ് വിവോ വൈ11 ൽ ഉള്ളത്. സ്ക്രീനിൽ കാര്യമായ ബെസലുകളില്ല. ഉപകരണത്തിന്റെ സ്‌ക്രീൻ-ടു-ബോഡി അനുപാതം 89 ശതമാനമാണ്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 439 SoC, 3 ജിബി റാമിന്റെ കോൺഫിഗറേഷനും 32 ജിബി സ്റ്റോറേജും ജോടിയാക്കിയിട്ടുണ്ട്. ആൻഡ്രോയിഡ് പൈ അടിസ്ഥാനമാക്കിയുള്ള- ഫൺ ടച്ച് ഒഎസ് 9 ലാണ് ഹാൻഡ്സെറ്റ് പ്രവർത്തിക്കുന്നത്. ഫോൺ വേഗത്തിൽ അൺലോക്കുചെയ്യുന്ന ഫിംഗർപ്രിന്റ് സെൻസറും ഫോണിലുണ്ട്.

 

വൈ11 ൽ ഡ്യുവൽ റിയർ ക്യാമറാ സംവിധാനമാണുള്ളത്. 13 മെഗാപിക്സൽ മെയിൻ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് ക്യാമറയും ഉണ്ട്. സെൽഫികൾക്കായി വിവോയുടെ പുതിയ എഐ ഫെയ്സ് ബ്യൂട്ടി സവിശേഷതയോടു കൂടിയ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയുണ്ട്. 5,000 എംഎഎച്ച് ആണ് ബാറ്ററി. ഇത് വിവോയുടെ സ്മാർട് പവർ മാനേജുമെന്റ് സിസ്റ്റത്തിന്റെ പിന്തുണയുമായാണ് വരുന്നത്. ഇത് തടസ്സമില്ലാതെ ദീർഘനേരം ബാറ്ററി നൽകുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com