ADVERTISEMENT

സ്മാര്‍ട് ഫോണ്‍ വാങ്ങുന്നവർ ഇന്ന് കാര്യജ്ഞാനമുള്ളവരാണ്. വേണ്ടത്ര പഠനങ്ങള്‍ നടത്തിയ ശേഷമായിരിക്കും കയ്യിലിരിക്കുന്ന പണം ഉപയോഗിക്കുക. ഇതിനാല്‍ തന്നെ ഈ വര്‍ഷം ഏറ്റവുമധികം വിറ്റുപോയ ഫോണുകള്‍ ഏതെല്ലാമാണ് എന്നറിയുന്നത് ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഗുണകരമായിരിക്കും. കൗണ്ടര്‍പോയന്റ് റിസേര്‍ച് എന്ന കമ്പനി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷത്തെ മൂന്നാം പാദം വരെയുള്ള ഫോണുകളുടെ വില്‍പ്പനയെക്കുറിച്ചുള്ള വിവരങ്ങള്‍ കണക്കിലെടുത്താണ് ഈ റിപ്പോര്‍ട്ട്. ഈ വര്‍ഷം ലോകത്ത് ഏറ്റവുമധികം വിറ്റുപോയത് ആപ്പിളിന്റെ ഐഫോൺ എക്‌സ്ആര്‍ മോഡലാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

 

ഐഫോണ്‍ എക്‌സ്ആര്‍

 

ആപ്പിളിന്റെ ഐഫോണുകളാണ് ഇപ്പോഴും മിക്ക ഉപയോക്താക്കളെയും ഏറ്റവുമധികം മോഹിപ്പിക്കുന്ന ഉപകരണം. ഏറ്റവുമധികം വിമര്‍ശനം നേരിടുന്നതും അവ തന്നെ. ഈ വര്‍ഷം ഏറ്റവുമധികം വിറ്റുപോയ ഫോണ്‍ എന്ന പേര് ഐഫോണ്‍ എക്‌സ്ആറിന് ലഭിക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ഈ മോഡലിന്റെ ഇന്ത്യയിലെ വില്‍പ്പനയും അതിനെ ഒന്നാം സ്ഥാനത്തെത്താല്‍ സഹായിച്ചു. ആപ്പിളിന്റെ മോഡലുകളുടെ കാര്യം തന്നെ എടുത്താല്‍, അവര്‍ ഐഫോണ്‍ 6 മുതല്‍ ഐഫോണ്‍ 11 പ്രോ മാക്‌സ് വരെയുള്ള പല മോഡലുകളും 2019ല്‍ വിറ്റിട്ടുണ്ടെന്നു കാണാം. എന്നാല്‍, മൊത്തം വിപണിയിലെ ഫോണ്‍ വില്‍പ്പനയിലെ മൂന്നു ശതമാനവും സ്വന്തമാക്കിയാണ് ഈ മോഡല്‍ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയിരിക്കുന്നത്. 2018 നാലാം പാദം മുതല്‍ എല്ലാ പാദങ്ങളിലും ഏറ്റവുമധികം വിറ്റ മോഡല്‍ എന്ന ഖ്യാതിയും ഈ മോഡലിനാണ്.

 

മൊത്തം ഐഫോണ്‍ വില്‍പ്പനയുടെ മൂന്നിലൊന്നും ഈ ഫോണിലൂടെയാണ് ആപ്പിള്‍ നേടിയിരിക്കുന്നത്. ലോകത്തെ എല്ലാ വിപണികളിലും ഐഫോണുകളുടെ ഇടിയില്‍ ഏറ്റവുമധികം വിറ്റിരിക്കുന്നത് ഈ ഫോണാണെന്ന് കൗണ്ടര്‍പോയിന്റ് റിസേര്‍ച് നിരീക്ഷിക്കുന്നു. എക്‌സ്ആര്‍ മോഡല്‍ 2018 സെപ്റ്റംബറിലാണ് അവതരിപ്പിച്ചത്. ഇന്ത്യയിലെ തുടക്ക വില 76,900 രൂപയായിരുന്നു. ഏറ്റവും വിലകുറവുള്ള മോഡല്‍ എന്നു പറഞ്ഞാണ് വില്‍പ്പന ആരംഭിക്കുന്നത്. എന്നാല്‍, ഇന്ത്യയില്‍ അതത്ര ഏറ്റില്ല. എന്നാല്‍, അധികം താമസിയാതെ ഈ മോഡലിന്റെ വില 'അനൗദ്യോഗികമായി' കുറച്ചത് നേട്ടമായി. അധികം താമസിയാതെ ഫോണ്‍ 53,900 രൂപയ്ക്കു വരെ ലഭിക്കുന്ന അവസ്ഥ വന്നു. എങ്ങനെയും ഒരു ഐഫോണ്‍ വാങ്ങാന്‍ ആഗ്രഹിച്ചവരൊക്കെ ചാടിവീണു വാങ്ങി.

samsung-galaxy-a10

 

ഇപ്പോള്‍ ഐഫോണ്‍ എക്‌സ്ആറിന്റെ തുടക്ക വേരിയന്റിന്റെ വില 49,900 രൂപയാണ്. എന്നാല്‍, ഓണ്‍ലൈന്‍ സെയിലുകളിലും ഡീലുകളിലും ഇത് 42,900 രൂപ വരെ താഴ്ത്തി വില്‍ക്കുന്നതും ഈ മോഡലിന്റെ വില്‍പ്പനയ്ക്കു ഗുണം ചെയ്തിട്ടുണ്ട്.

a50

 

സാംസങ് എ10

 

ലോകത്തെ ഏറ്റവും വലിയ ഫോണ്‍ നിര്‍മാതാവായ സാംസങ്ങിന്റെ വില കുറഞ്ഞ മോഡലുകളിലൊന്നായ എ10 ആണ് രണ്ടാം സ്ഥാനത്ത്. 2019 ഫെബ്രുവരിയില്‍ അവതരിപ്പിച്ച ഈ ഫോണിന് 6.2 ഇഞ്ച് ടച്‌സ്‌ക്രീന്‍ ഡിസ്‌പ്ലെയുണ്ട്. 2ജിബി റാമും സാംസങ്ങിന്റെ സ്വന്തം എക്‌സിനോസ് 7884 പ്രോസസറുമാണുള്ളത്. ചൈനീസ് ബ്രാന്‍ഡുകളുടെ ഫോണ്‍ വേണ്ടെന്നു തീരുമാനിക്കുന്നവരാണ് ഈ മോഡലിന്റെ ആവശ്യക്കാര്‍. വില 7,990 രൂപ.

iPhone-11-pro

 

സാംസങ് ഗാലക്‌സി എ50

oppo-a5s-

 

ഒരു ഫോണിനായി അല്‍പ്പം കൂടെ പൈസ ചെലവഴിച്ചാലും കുഴപ്പിമില്ലെന്നു കരുതുന്നവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട മോഡലുകളില്‍ ഒന്നായ ഗാലക്‌സി എ50യാണ് മൂന്നാം സ്ഥാനത്ത്. ട്രിപ്പിള്‍ പിന്‍ ക്യാമറകളാണ് ഇതിന്റെ ആകര്‍ഷണീയതകളില്‍ ഒന്ന്. വില 17,990 രൂപ.

 

ഒപ്പോ എ9

 

ലോകത്ത് ഏറ്റവുമധികം വിറ്റുപോയ 10 ഫോണുകളുടെ ലിസ്റ്റില്‍ മൂന്ന് ഒപ്പോ മോഡലുകളാണുള്ളത്. അവയില്‍ ഏറ്റവുമധികം വിറ്റിരിക്കുന്നത് എ9 മോഡലാണ്. 4ജിബി റാമും, 6.5-ഇഞ്ച് ഡിസ്‌പ്ലെയുമുള്ള ഈ ഫോണിന് വില 11,990 രൂപയാണ്.

redmi_7a

 

ഐഫോണ്‍ 11

 

അഞ്ചാം സ്ഥാനത്ത് വീണ്ടും ഐഫോണാണ്. ഐഫോണ്‍ 11 അടുത്ത വര്‍ഷത്തെ ഏറ്റവുമധികം വിറ്റുപോയ മോഡലുകളുടെ ഇടയില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന മോഡലാണ്. തുടക്ക വില 64,900 രൂപയാണ്.

 

ഒപ്പോ എ5എസ്

 

2019 മാര്‍ച്ചില്‍ അവതരിപ്പിച്ച ഒപ്പോ എ5എസ് ആണ് ആറാം സ്ഥാനത്ത്. വാട്ടര്‍ഡ്രോപ് നോച്ചും 4230 എംഎഎച് ബാറ്ററിയും മറ്റും ഉള്‍ക്കൊള്ളുന്ന ഈ മോഡലിന് 11,990 രൂപയാണ് വില.

 

ഗാലക്‌സി എ20

 

ലിസ്റ്റില്‍ കടന്നുകൂടിയ മൂന്നാമത്തെ സാംസങ് മോഡലാണ് ഗാലക്‌സി എ20. വില പ്രശ്‌നമായ പല രാജ്യങ്ങളിലും ഏറ്റവുമധികം ഇഷ്ടപ്പെടുന്ന മോഡലുകളിലൊന്നാണിത്. വില 11,490 രൂപ.

 

ഒപ്പോ എ5

 

2018 ജൂലൈയില്‍ അവതരിപ്പിച്ച ഈ ഫോണ്‍ ധാരാളമായി വിൽക്കപ്പെട്ടു എന്നാണ് കണക്കുകള്‍ പറയുന്നത്. സ്‌നാപ്ഡ്രാഗണ്‍ 450യാണ് പ്രോസസര്‍. വില 10,990 രൂപ.

 

ഷഓമി റെഡ്മി 7എ

 

ഇന്ത്യയില്‍ ഏറ്റവുമധികം ഫോണ്‍ വില്‍പ്പന നടത്തുന്ന കമ്പനിയായ ഷഓമിക്ക് അവരുടെ ഒരു മോഡല്‍ മാത്രമാണ് ഈ ലിസ്റ്റിൽ എത്തിക്കാനായത് എന്നത് അല്‍പ്പം വിശ്വസിക്കാന്‍ പ്രയാസമുള്ള കാര്യമാണ്. തുടക്ക മോഡലുകളിലൊന്നായ റെഡ്മി 7എയ്ക്ക് ഇപ്പോള്‍ 4999 രൂപയാണ് വില.

 

വാവെയ് പി30

 

ഈ വര്‍ഷം മാര്‍ച്ചില്‍ അവതരിപ്പിച്ച വാവെയ് പി30യാണ് ലോകത്ത് ഏറ്റവുമധികം വില്‍ക്കപ്പെട്ട ഫോണുകളുടെ ലിസ്റ്റില്‍ പത്താം സ്ഥാനത്ത്. ഈ മോഡലിന്റെ വില ലഭ്യമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com