ADVERTISEMENT

എസ് 10 ലൈറ്റിന് ശേഷമുള്ള സാംസങ്ങിന്റെ രണ്ടാമത്തെ പ്രീമിയം ഹാൻഡ്സെറ്റാണ് ഗാലക്‌സി നോട്ട് 10 ലൈറ്റ്. ഈ ഫോണിന്റെ പ്രീ-ബുക്കിങ്  അടുത്തയാഴ്ച തുടങ്ങും. ഫെബ്രുവരി ആദ്യ വാരത്തിൽ റീട്ടെയിൽ സ്റ്റോറുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഉപഭോക്താക്കൾക്ക് ഫോൺ ലഭ്യമായിരിക്കും.

 

എസ് പെൻ സിഗ്‌നേച്ചറുമായി വരുന്ന ഗാലക്‌സി നോട്ട് 10 ലൈറ്റ് 6 ജിബി, 8 ജിബി റാം എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാകുമെന്നാണ് അറിയുന്നത്. 6 ജിബി വേരിയന്റിന് 39,900 രൂപയാണ് വില. ഗാലക്സി നോട്ട് 10 ലൈറ്റ് ഇന്ത്യയിലെ ഓറ ഗ്ലോ, ഓറ ബ്ലാക്ക്, ഓറ റെഡ് നിറങ്ങളിലാണ് അവതരിപ്പിക്കുക.

 

ഏറ്റവും പുതിയ ക്യാമറ സാങ്കേതികവിദ്യ, എസ് പെൻ, ഇമ്മേഴ്‌സീവ് ഡിസ്‌പ്ലേ, ദീർഘനേരം നീണ്ടുനിൽക്കുന്ന ബാറ്ററി എന്നിവ പോലുള്ള പ്രീമിയം സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ് നോട്ട് 10 ലൈറ്റ്. ഗാലക്‌സി നോട്ട് സീരീസിന്റെ പാരമ്പര്യത്തെ അടിസ്ഥാനമാക്കിയാണ് നോട്ട് 10 ലൈറ്റ് നിർമ്മിച്ചിരിക്കുന്നത്.

 

galaxy-s10

ഗാലക്‌സി നോട്ട് 10 ലൈറ്റിന്റെ എസ് പെൻ ബ്ലൂടൂത്ത് ലോ-എനർജി (ബിഎൽഇ) പിന്തുണയും എയർ കമാൻഡും നൽകുന്നു.

1080x2400 പിക്‌സൽ റെസലൂഷനുള്ള 6.70 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയുണ്ട്. ആൻഡ്രോയിഡ് 10 ൽ പ്രവർത്തിപ്പിക്കുന്ന ഈ ഹാൻഡ്സെറ്റിൽ 4,500 എംഎഎച്ച് നീക്കം ചെയ്യാനാകാത്ത ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

 

നോട്ട് 10 ലൈറ്റിൽ 12 എംപി പ്രൈമറി ക്യാമറ, സെക്കൻഡറി 12 എംപി ക്യാമറ, മൂന്നാമത്തെ 12 എംപി സെൻസർ എന്നിവ പായ്ക്ക് ചെയ്യുന്നു. മുൻവശത്ത് 32 എംപി ക്യാമറയാണ്. ഗാലക്‌സി നോട്ട് 10 ലൈറ്റ്, എസ് 10 ലൈറ്റ് എന്നിവ അടുത്ത മാസം യുഎസിൽ അവതരിപ്പിക്കുന്നതിനൊപ്പം സാംസങ്ങിന് ഈ വർഷം രാജ്യത്ത് പ്രീമിയം സ്മാർട് ഫോണുകളുടെ മികച്ച നിരയുണ്ടാകാൻ സാധ്യതയുണ്ട്.

 

ഫെബ്രുവരി ആദ്യ വാരത്തിൽ 39,999 രൂപയ്ക്ക് ഇന്ത്യയിൽ ലഭ്യമാകുന്ന സാംസങ് ഗാലക്‌സി എസ് 10 ലൈറ്റ് ജനുവരി 23 മുതൽ ഫ്ലിപ്കാർട്ടിൽ മുൻകൂട്ടി ഓർഡർ ചെയ്യാവുന്നതാണ്. ചൈനീസ് കമ്പനിയായ വൺപ്ലസിന് ഈ വില വിഭാഗത്തിൽ സാംസങ്ങുമായി കടുത്ത മത്സരം നേരിടേണ്ടിവരും.

 

ഗാലക്‌സി എസ് 10 ലൈറ്റിൽ 48 എംപി പ്രധാന ക്യാമറ, 12 എംപി 'അൾട്രാ വൈഡ്', 5 എംപി 'മാക്രോ' സെൻസറുകൾക്കൊപ്പം പുതിയ 'സൂപ്പർ സ്റ്റെഡി ഒഐഎസ് (ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ)' ഉണ്ടായിരിക്കും. 32 എംപി സെൽഫി ക്യാമറ ഈ ഹാൻഡ്സെറ്റിൽ ഉണ്ടാകും.

 

6.7 ഇഞ്ച്, എഡ്ജ്-ടു-എഡ്ജ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേ, സൂപ്പർ ഫാസ്റ്റ് ചാർജിങ്ങുള്ള 4,500 എംഎഎച്ച് ബാറ്ററി, സാംസങ് പേ ഉൾപ്പെടെയുള്ള ആപ്ലിക്കേഷനുകളുടെയും സേവനങ്ങളുടെയും സാംസങ്ങിന്റെ ഇക്കോസിസ്റ്റം എന്നിവ ഈ ഹാൻഡ്സെറ്റിൽ ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com