ADVERTISEMENT

റെഡ്മി സ്മാർട്ഫോൺ നിർമാതാക്കളായ ഷഓമിയുടെ ഇന്ത്യയിലെ ബിസിനസിൽ ഏറിയ പങ്കും ഓൺലൈൻ സ്റ്റോർ വഴിയാണ്. എന്നാൽ, അടുത്ത കാലത്തായി ഓഫ്‌ലൈൻ കടകളിലൂടെ രാജ്യത്തെ വിവിധ നഗരങ്ങളിൽ സാന്നിധ്യമുറപ്പിക്കുകയാണ് കമ്പനി. കുറഞ്ഞ വിലയിൽ മികവുകളേറെയുള്ള സ്മാർട്ഫോണുകളാണു ഷഓമിയുടെ പ്രധാന ആകർഷണം. സ്മാർട് ടിവിയും സ്മാർട് ഫോണും ഉൾപ്പെടെ ഉൽപന്നങ്ങൾ വേറെയുമുണ്ട്. 

 

ഓൺലൈൻ വിൽപനയിൽ റെക്കോർഡുകളേറെയുള്ള ഷഓമി ഓഫ്‍ലൈൻ വിപണിയിൽ (കടകളിലൂടെ) ഒറ്റ ദിവസം 10 ലക്ഷം ഉൽപന്നങ്ങൾ വിറ്റഴിച്ചെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ്. ജനുവരി 10നാണു രാജ്യത്തെ വിവിധ കടകളിലൂടെ 10 ലക്ഷം ഉൽപന്നങ്ങൾ വിറ്റതായി കമ്പനി അവകാശപ്പെടുന്നത്. ഫോണുകൾക്കു പുറമേ, ടിവിയും മറ്റ് ആക്സസറികളുമെല്ലാം ഉൽപന്നങ്ങളുടെ പട്ടികയിൽപെടുന്നു. ഓൺലൈനായി വിറ്റുപോയ ഉൽപന്നങ്ങൾ ഇതിനു പുറമേയാണ്.

 

ചാനൽ പ്ലേ നടത്തിയ പഠനമനുസരിച്ച്, ഇന്ത്യയിലെ ഏറ്റവും വലിയ എക്സ്ക്ലൂസീവ് ബ്രാൻഡ് റീട്ടെയിൽ ശൃംഖലയാണ് ഷഓമി. ഇത് സാംസങ് ഇന്ത്യയേക്കാൾ 44 ശതമാനം വലുതും ഡൊമിനോസ് ഇന്ത്യയേക്കാൾ 108 ശതമാനം വലുതുമാണ്. ഷഓമി ഇന്ത്യയിൽ 2018 ഒക്ടോബർ 29 ന് ഒരേസമയം 519 എംഐ സ്റ്റോറുകൾ ഉദ്ഘാടനം ചെയ്ത് ഗിന്നസ് റെക്കോർഡ് നേട്ടം കൈവരിച്ചിരുന്നു.

 

ഷഓമിയുടെ ആദ്യത്തെ എക്‌സ്‌ക്ലൂസീവ് റീട്ടെയിൽ സ്റ്റോർ തുറന്ന് 2017 മെയ് 20 നാണ്. അന്ന് 12 മണിക്കൂറിനുള്ളിൽ 5 കോടി രൂപയുടെ ഉൽപ്പന്നങ്ങളാണ് വിറ്റത്. നിലവിൽ, 2500 ൽ കൂടുതൽ എംഐ സ്റ്റോറുകൾ, 75ൽ കൂടുതൽ എംഐ ഹോം, 20 ൽ കൂടുതൽ എംഐ സ്റ്റുഡിയോകൾ, 7000 ത്തോളം തിരഞ്ഞെടുത്ത സ്റ്റോറുകളിൽ ഷഓമിയുടെ ഓഫ്‌ലൈൻ സാന്നിധ്യമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com