ADVERTISEMENT

ഷഓമിയുടെ വരാനിരിക്കുന്ന മി 10 സീരീസ് ഫോണുകളാണ് വിപണിയിൽ ഇപ്പോൾ ഏറ്റവുമധികം ചർച്ച ചെയ്യുന്നത്. ഫോണുകളുടെ ലോഞ്ചിങ് തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഷഓമിയുടെ 2020ലെ മുൻനിര ഫോണുകളിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് ഇതിനകം തന്നെ ചർച്ചയായിട്ടുണ്ട്. ഇത് സംബന്ധിച്ച് നിരവധി ഫോട്ടോകളും വിവരങ്ങളും പുറത്തുവന്നു കഴിഞ്ഞു. ഫോണിൽ 108 എംപി ക്യാമറയുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

 

ചൈനീസ് സോഷ്യൽമീഡിയ വെബ്സൈറ്റ് വെയ്‌ബോയിൽ നിന്നുള്ള പുതിയ റിപ്പോർട്ട് അനുസരിച്ച് രണ്ട് വ്യത്യസ്ത ഫാസ്റ്റ് ചാർജിങ് സംവിധാനങ്ങളുമായി ഷഓമി മി 10, മി 10 പ്രോ എന്നിവ വരുമെന്നാണ്. വിവരങ്ങൾ വിശ്വസിക്കണമെങ്കിൽ 65W വയർഡ് ഫാസ്റ്റ് ചാർജിങ് സംവിധാനം ടോപ്പ് എൻഡ് മി 10 പ്രോയ്ക്ക് മാത്രമായി നീക്കിവച്ചിരിക്കുന്നതായി തോന്നുന്നു. സാധാരണ മി 10 നായി അൽപം വേഗം കുറഞ്ഞ 48W വയർഡ് ഫാസ്റ്റ് ചാർജിങ് സിസ്റ്റം ഉപയോഗിക്കുമെന്നാണ് അനുമാനിക്കുന്നത്. ഈ രണ്ട് ഫോണുകളിലൊന്നിലും വേഗമേറിയ വയർലെസ് ചാർജിങ് സിസ്റ്റത്തെക്കുറിച്ച് ഇതുവരെ ഷഓമി പരാമർശിച്ചിട്ടില്ല.

 

എല്ലാ മാനദണ്ഡങ്ങളും അനുസരിച്ച്, 48W ഫാസ്റ്റ് ചാർജിങ് സംവിധാനമുള്ള മി 10 വിപണിയിലെ ഏറ്റവും വേഗമേറിയ ചാർജിങ് സംവിധാനമുള്ള ഹാൻഡ്സെറ്റാകും. മി 10 ൽ 4,500 എംഎഎച്ച് ബാറ്ററി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 48W സിസ്റ്റത്തിൽ 40 മിനിറ്റിനുള്ളിൽ ഫോൺ ഫുൾചാർജ് ചെയ്യാൻ സാധിച്ചേക്കും. മി 10 പ്രോയിലെ 65 W  സിസ്റ്റം ചാർജിങ് സമയം കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.

 

ഷഓമിയുടെ 100W ഫാസ്റ്റ് ചാർജിങ് സംവിധാനം ഇതുവരെ പുറത്തുവന്നിട്ടില്ല‌. 17 മിനിറ്റിനുള്ളിൽ ഫുൾചാർജ് ചെയ്യാൻ കഴിയുന്നതായിരിക്കും ഇതെന്നാണ് കരുതുന്നത്. കൂടാതെ, ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 865 ചിപ്‌സെറ്റ് സ്‌പെസിഫിക്കേഷൻ ഈ ഹാൻഡ്സെറ്റുകളുടെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കാം. മി 10 പ്രോയിൽ ഒരു ക്വാഡ് എച്ച്ഡി + അമോലെഡ് ഡിസ്പ്ലേയും ഒരു ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്പ്ലേയും യഥാക്രമം മി 10 പ്രോയുടെയും മി 10 ന്റെയും ഭാഗമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com