ADVERTISEMENT

പുതിയ ഐഒഎസ് വേര്‍ഷനുകള്‍ അനാവരണം ചെയ്യുമ്പോള്‍ വര്‍ഷങ്ങളായി പിന്തുടര്‍ന്നുവന്നിരുന്ന രീതിയാണ് കഴിഞ്ഞ ഒഎസ് ലഭിച്ച ഏറ്റവും പഴയ സീരീസിന് പുതിയ ഒഎസ് നല്‍കാതിരിക്കുക എന്നത്. ആ നിലവച്ചു നോക്കിയാല്‍ ഈ വര്‍ഷം പുറത്തിറക്കുന്ന ഐഒഎസ് 14 ലഭിക്കാതിരിക്കേണ്ട മോഡലുകളായിരുന്നു ഐഫോണ്‍ 6എസ്, 6എസ് പ്ലസ് എന്നീ മോഡലുകളും. അവയുടെ പ്രോസസര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഐഫോണ്‍ എസ്ഇ മോഡലിനും ലഭിക്കില്ല. എന്നാല്‍, ഇപ്പോള്‍ പ്രചരിക്കുന്ന അഭ്യൂഹം ശരിയാണെങ്കില്‍ നിലവില്‍ ഐഒഎസ് 13ൽ പ്രവര്‍ത്തിക്കുന്ന എല്ലാ ഫോണുകള്‍ക്കു ഐഒഎസ് 14 നല്‍കുമെന്നാണ് പറയുന്നത്. എന്നാല്‍, ഐപാഡ് ഉപയോക്താക്കള്‍ക്ക ആ ഭാഗ്യമില്ല. ഐപാഡ് ഐഒഎസ് 14ൽ നിന്നും പല മോഡലുകളും പുറത്താകുമെന്നാണ് റിപ്പോര്‍ട്ട്.

 

ഐഒഎസ് 14ൽ നിരധി പുതിയ ഫീച്ചറുകളുണ്ട്. അവ എല്ലാ മോഡലുകള്‍ക്കും ഒരുപോലെ നല്‍കുകയല്ല ആപ്പിള്‍ ചെയ്യുന്നത്. താരതമ്യേന പുതിയ സീരീസുകള്‍ക്ക് കൂടുതല്‍ ഫീച്ചറുകള്‍ നൽകും. കാരണം ഹാര്‍ഡ്‌വെയറിന് അവയെ വഹിക്കാനുള്ള ശേഷിയുണ്ടാകും. കുറച്ചു ഫീച്ചറുകളെ കിട്ടിയുള്ളെങ്കിലും പുതിയ ഒഎസ് അപ്‌ഡേഷനില്‍ തങ്ങളുടെ ഫോണ്‍ ഉള്‍പ്പെടണമെന്ന് ഉപയോക്താക്കളും ആഗ്രഹിക്കുന്നതിന്റെ കാരണം അവയ്ക്ക് സെക്യൂരിറ്റി അപ്‌ഡേറ്റ് ലഭിക്കുമെന്നതാണ്.

 

ആപ്പിള്‍ ശരിവയ്ക്കാത്ത ഈ വാര്‍ത്തയ്ക്കു പിന്നില്‍ ഫ്രെഞ്ച് വെബ്‌സൈറ്റായ ഐഫോണ്‍സോഫ്റ്റ് ആണ്. അവരുടെ റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ താഴെ പറയുന്ന ഐഫോണ്‍ മോഡലുകള്‍ക്ക് ഐഒഎസ് 14 ലഭിക്കും.

 

ഐഫോണ്‍ 11 പ്രോ മാക്‌സ്

ഐഫോണ്‍ 11 പ്രോ 

ഐഫോണ്‍ 11 

ഐഫോണ്‍ XS മാക്‌സ്

ഐഫോണ്‍ XS

ഐഫോണ്‍ XR

ഐഫോണ്‍ X

ഐഫോണ്‍ 8 പ്ലസ്

ഐഫോണ്‍ 8

ഐഫോണ്‍ 7 പ്ലസ്

ഐഫോണ്‍ 7 

ഐഫോണ്‍ 6എസ് പ്ലസ്

ഐഫോണ്‍ 6എസ്

ഐഫോണ്‍ എസ്ഇ

ഐപോഡ് ടച്ച് (7-ാം തലമുറ)

 

ഐഒഎസ് 14ന്റെ മുഴുവല്‍ പ്രഭാവവും പേറുക ഈ വര്‍ഷം ഇറങ്ങാന്‍ പോകുന്ന ഐഫോണ്‍ 12 സീരീസിലെ ഫോണുകളായിരിക്കും.

 

എന്നാല്‍, ഐഫോണ്‍ 6എസ് പ്ലസ്, ഐഫോണ്‍ 6എസ്, ഐഫോണ്‍ എസ്ഇ എന്നീ മോഡലുകള്‍ ഉപയോഗിക്കുന്നവര്‍ അമിതപ്രതീക്ഷ പുലര്‍ത്തേണ്ടെന്നും ഐഫോണ്‍സോഫ്റ്റ് പറഞ്ഞു. ഈ മോഡലുകളെയും പരിഗണിച്ചാണ് ഇപ്പോള്‍ ഐഒഎസ് 14 ഡെവലപ്പു ചെയ്യുന്നത്. എന്നാല്‍, അടുത്ത പല മാസങ്ങളില്‍ നടക്കാന്‍പോകുന്ന ഒഎസ് ഡെവലപ്‌മെന്റിനിടയ്ക്ക് ഇവയുടെ ഹാര്‍ഡ്‌വെയറുമായി എന്തെങ്കിലും പൊരുത്തക്കേടു കണ്ടെത്തിയാല്‍ അപ്‌ഡേറ്റ് ലഭിക്കില്ലെന്നും അവര്‍ മുന്നറിയിപ്പു നല്‍കുന്നു. എന്തായാലും, ഇവ ഒഴികെയുള്ള മോഡലുകള്‍ക്ക് ഐഒഎസ് 14 ഉറപ്പായും ലഭിക്കും.

 

ഐപാഡ് ഒഎസ്

 

കഴിഞ്ഞ വര്‍ഷം മുതല്‍ ഐഒഎസിനെ പിളര്‍ത്തിയുണ്ടാക്കിയതാണ് ഐപാഡ് ഒഎസ്. നിലവിലുള്ള ആദ്യ ഐപാഡ് ഒഎസ് ലഭിച്ച ഉപകരണങ്ങളില്‍ നിന്ന് താഴെ പറയുന്ന മോഡലുകള്‍ പുറത്താകും:

 

ഐപാഡ് മിനി 4

 

ഐപാഡ് എയര്‍ 2 ഇവ രണ്ടും ആപ്പിളിന്റെ എ8, എ8 X എന്നീ പ്രോസസറുകള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഐഫോണ്‍സോഫ്റ്റിന്റെ പ്രവചനങ്ങളെ മുഖവിലയ്‌ക്കെടുക്കേണ്ട എന്ന് വാദിക്കുന്നവരും ഉണ്ട്. ഐഫോണ്‍ എസ്ഇ മോഡലിന്, ഐഒഎസ് 13 കിട്ടില്ലെന്നു കഴിഞ്ഞ വര്‍ഷം വാദിച്ചവരാണിവര്‍ എന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. പുതിയ ഐഒഎസ്, ഐപാഡ് ഒഎസ് വേര്‍ഷനുകള്‍ ജൂണിലായിരിക്കും അനാവരണം ചെയ്യപ്പെടുക. ഐഫോണ്‍ 12 സീരീസ് സെപ്റ്റംബറിലായിരിക്കും എത്തുക. അതിനു ശേഷമായിരിക്കും പുതിയ ഒഎസ് വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുക. അതിനു മുൻപ് പിന്നില്‍ ട്രിപ്പിള്‍ ക്യാമറാ സെറ്റ്-അപ് ഉള്ള ഐപാഡ് പ്രോ മോഡലുകള്‍ അവതരിപ്പിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com