ADVERTISEMENT

ചൈനീസ് കമ്പനികളുടെ മധ്യനിര സ്മാർട്ഫോണുകളുടെ കരുത്തിൽ യുഎസിനെ പിന്നിലാക്കി ഇന്ത്യ ലോകത്തെ രണ്ടാമത്തെ വലിയ സ്മാർട്ഫോൺ വിപണിയായി. ചൈനയാണ് ഒന്നാമത്. ഫ്ലാഗ്ഷിപ് ഫോണുകളിൽ ലഭ്യമായ സംവിധാനങ്ങളെല്ലാം തന്നെ മധ്യനിര ഫോണുകളിൽ അവതരിപ്പിച്ചുകൊണ്ട് ചൈനീസ് ബ്രാൻഡുകൾ ഇന്ത്യൻ വിപണിയി‍ൽ നടത്തിയ പരീക്ഷണങ്ങളാണ് വിപണിക്ക് ഉണർവു പകർന്നത്. 

 

ഇതേ ശൈലി പിന്തുടർന്ന വിപണിയിലെ മറ്റു ബ്രാൻഡുകളും ഈ കുതിപ്പിൽ നേട്ടമുണ്ടാക്കി. 2019ലെ ആകെ സ്മാർട്ഫോൺ വിൽപന അടിസ്ഥാനമാക്കി മാർക്കറ്റ് റിസർച് ഏജൻസിയായ കൗണ്ടർപോയിന്റ് റിസർച് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ കണക്കുകൾ ഉള്ളത്. 2019ലെ മൊത്തം വിൽപനയിൽ 72 ശതമാനവും ചൈനീസ് ബ്രാൻഡുകളുടേതാണെന്നും റിപ്പോർട്ടിൽ പറയുന്നു. തൊട്ടുമുൻ‌പത്തെ വർഷം ഇത് 60 ശതമാനം ആയിരുന്നു. 

 

ഓൺലൈൻ വിൽപനയിൽ കേന്ദ്രീകരിച്ചിരുന്ന ഷഓമി, വൺ പ്ലസ്, റിയൽമി തുടങ്ങിയ ബ്രാൻഡുകൾ റീട്ടെയിൽ ഷോപ്പുകളിൽ നിറസാന്നിധ്യമായപ്പോൾ റീട്ടെയിൽ ശൃംഖലകളെ ആശ്രയിച്ചിരുന്ന ഒപ്പോ, വിവോ തുടങ്ങിയ ബ്രാൻഡുകൾ ഓൺ‌ലൈൻ വിപണിയിൽ ശക്തമായ സാന്നിധ്യമായി. ഇന്ത്യയിലെ മൊബൈൽ ഉപയോക്താക്കളിൽ 55 ശതമാനത്തിനും 4ജി കണക്ടിവിറ്റിയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com