ADVERTISEMENT

ഒരു പുസ്തകം പോലെ ഇരുവശങ്ങളിലേക്കും തുറക്കാനും അടയ്ക്കാനും കഴിയുന്ന ഡിസ്പ്ലേയോടു കൂടിയ സാംസങ് ഗ്യാലക്സി ഫോൾഡ് എന്ന സ്മാർട്ഫോൺ വിപണിയിലെത്തിയിട്ടു മാസങ്ങളേ ആയിട്ടുള്ളൂ. മുകളിൽ നിന്നു താഴേക്കു മടക്കാനും നിവർത്താനും കഴിയുന്ന ഡിസ്പ്ലേയുള്ള ഗ്യാലക്സി ഫ്ലിപ് എന്ന പുതിയ സ്മാർട്ഫോൺ സാംസങ് അടുത്ത ആഴ്ച അവതരിപ്പിക്കും. 

ഫോണിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഫോണിനെപ്പറ്റിയുള്ള അന്വേഷണങ്ങൾ ആരംഭിച്ചു കഴിഞ്ഞു. 

ഗ്യാലക്സി ഫോൾഡ് പോലെ തന്നെ ഉയർന്ന വിലയാണ് പുതിയ ഫോണിനും പ്രതീക്ഷിക്കുന്നത്. വിഡിയോയിൽ കാണുന്നതനുസരിച്ചു പഴയ ഫ്ലിപ് ഫോൺ പോലെ മടക്കി വയ്ക്കാവുന്ന ഫോൺ നിവർത്തുമ്പോൾ ഡിസ്പ്ലേ നിവർന്നു സാധാരണ സ്മാർട്ഫോണായി മാറുന്നു. 

അതുപോലെ തന്നെ തിരികെ മടക്കാനും സാധിക്കും. മടക്കുമ്പോൾ കൈപ്പിടിയിലൊതുങ്ങുന്ന വലിപ്പമേയുള്ളൂ എന്നതിനാൽ ഗ്യാലക്സി ഫോൾഡിനെക്കാൾ വിപണിയിൽ സ്വീകാര്യത ഗ്യാലക്സി ഫ്ലിപ്പിനാകും. ഗ്യാലക്സി ഫ്ലിപ്പിന്റെ വിഡിയോ കാണാൻ ക്യുആർ കോഡ് സ്കാൻ ചെയ്യുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com