ADVERTISEMENT

മുന്‍നിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ റെഡ്മിയുടെ പുതിയ ഹാൻഡ്സെറ്റ് ഇന്ത്യയിലെത്തി. റെഡ്മി 8 എയുടെ പുതിയ പതിപ്പാണ് അവതരിപ്പിച്ചത്. പുതിയ ക്യാമറ സജ്ജീകരണവും കുറച്ച് ട്വീക്കുകളും ഉൾക്കൊള്ളുന്ന പുതിയ റെഡ്മി 8 എ ഡ്യുവൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന സ്മാർട് ഫോണുകളിൽ ഒന്നാണ്.

 

റെഡ്മി 8 യുടെ ഈ പുതിയ പതിപ്പിലെ പ്രാഥമിക മാറ്റം ഇരട്ട ക്യാമറയാണ്. 13 എംപി ലെൻസും 2 എംപി ഡെപ്ത് സെൻസറും ഫോണിന്റെ സവിശേഷതയാണ്. രണ്ടാമത്തെ ലെൻസിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയില്ലെങ്കിലും മികച്ച പോർട്രെയിറ്റ് ഇമേജുകളെ ഇത് പിന്തുണയ്ക്കും.

 

മുൻവശത്തെ ക്യാമറയിൽ 8 എംപി ലെൻസും പോർട്രെയിറ്റ് ഇമേജുകൾ നൽകുന്ന എഐ മോഡിനെ പിന്തുണയ്‌ക്കുന്നു. ക്യാമറ ഗൂഗിൾ ലെൻസുമായി സംയോജിപ്പിച്ചിരിക്കുന്നു. റെഡ്മി 8 എയിലെ വേവ് ഗ്രിപ്പ് ടെക്സ്ചർ പോലെ സ്മാർട് ഫോണിന് പുതിയ ഗ്രിപ്പ് പ്രഭാവം ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. സീ ബ്ലൂ, സ്കൈ വൈറ്റ്, മിഡ്‌നൈറ്റ് ഗ്രേ എന്നീ മൂന്ന് നിറങ്ങളിലാണ് റെഡ്മി 8 എ ഡ്യുവൽ വരുന്നത്. സ്ക്രീനിന് കോർണിംഗ് ഗോറില്ല ഗ്ലാസ് 5 ന്റെ സുരക്ഷയുണ്ട്.

 

2 ജിഗാഹെർട്‌സ് ക്ലോക്ക് ചെയ്‌തിരിക്കുന്ന 12 എൻ‌എം ആർക്കിടെക്ചറിൽ നിർമ്മിച്ച സ്നാപ്ഡ്രാഗൺ 439 ചിപ്‌സെറ്റാണ് ഈ ഹാൻഡ്സെറ്റിന്റെ കരുത്ത്. 512 ജിബി വരെ സ്റ്റോറേജ് കാർഡുകളെ പിന്തുണയ്‌ക്കാൻ കഴിയുന്നതാണ് റെഡ്മി 8എ ഡ്യൂവൽ. 5000 എംഎഎച്ച് യൂണിറ്റാണ് ബാറ്ററി. ഇത് റിവേഴ്‌സ് ചാർജിങ്ങിനെ പിന്തുണയ്‌ക്കുന്നു. രണ്ട് ദിവസത്തെ ബാറ്ററി ലൈഫ് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. യുഎസ്ബി ടൈപ്പ് സി പോർട്ടിലൂടെ 18W ഫാസ്റ്റ് ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കുന്നുണ്ട്. കൂടാതെ 3.5 എംഎം ഹെഡ്ഫോൺ ജാക്കും ലഭിക്കും.

 

മികച്ച ഇന്റർനെറ്റ് വേഗത്തിനായി റെഡ്മി 8 എ ഡ്യുവൽ VoLTE, VoWiFi എന്നിവയെയും പിന്തുണയ്ക്കുന്നു. ഫോണിന് സ്പ്ലാഷ് റെസിസ്റ്റൻസും ലഭിക്കുന്നു.

 

സ്മാർട് ഫോൺ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. വിലകുറഞ്ഞ വേരിയന്റിന് 6,499 വിലയുണ്ട് (2 ജിബി റാം, 32 ജിബി സ്റ്റോറേജ്). 3 ജിബി റാമും 32 ജിബി സ്റ്റോറേജുമാണ് കൂടുതൽ വിലയുള്ള വേരിയന്റ. 3 ജിബി റാം വേരിയന്റിന് 6,999 രൂപയാണ് വില. ഫെബ്രുവരി 18 മുതൽ ഉച്ചയ്ക്ക് 12 മണിക്ക് ആമസോൺ ഇന്ത്യ, മി ഓൺലൈൻ സ്റ്റോറുകളിൽ ഹാൻഡ്സെറ്റ് ലഭ്യമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com