ADVERTISEMENT

പുതിയ മോഡൽ ഫോണുകൾ പുറത്തിറങ്ങിയതോടെ സാംസങ്ങിന്റെ പഴയ ഫോണുകളുടെ വില കുത്തനെ കുറച്ചു. പുതിയ മോഡൽ ഫോണുകൾ വരും ആഴ്ചകളിൽ ഇന്ത്യയിലേക്ക് വരും. ഇതോടെയാണ് മുൻതലമുറ മുൻനിര ഫോണുകളുടെ വില സാംസങ് കുറച്ചത്. സാംസങ് ഗാലക്‌സി എസ് 10, ഗാലക്‌സി എസ് 10 +, എസ് 10 ഇ എന്നിവയ്ക്കാണ് കാര്യമായ വിലക്കുറവ്.

 

128 ജിബി സ്റ്റോറേജ് വേരിയന്റുകളിൽ 17,000 രൂപ വരെ വിലക്കുറവാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഗാലക്‌സി എസ് 10 ഇ (128 ജിബി) ഇപ്പോൾ 47,900 രൂപയ്ക്ക് വാങ്ങാം. ലോഞ്ച് ചെയ്തപ്പോൾ 55,900 രൂപയായിരുന്നു വില. ഗാലക്‌സി എസ് 10 (128 ജിബി) ന് ഇപ്പോൾ 54,900 വിലവരും. അവതരിപ്പിക്കുമ്പോൾ ഇതിന്റെ വില, 71,000 രൂപയായിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ ഈ ശ്രേണിയിലെ ഏറ്റവും ചെലവേറിയ മുൻ‌നിരയായ ഗാലക്‌സി എസ് 10 + ന് 17,100 രൂപ കുറച്ചിട്ടുണ്ട്. 79,000 രൂപയ്ക്ക് വിപണിയിലെത്തിയ ഹാൻഡ്സെറ്റ് ഇപ്പോൾ 61,900 രൂപയ്ക്ക് വാങ്ങാം.

 

മൂന്ന് ഹാൻഡ്സെറ്റുകളും (128 ജിബി വേരിയന്റുകൾ) സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ വിൽക്കുന്നുണ്ടെങ്കിലും മറ്റ് സ്റ്റോറേജ് വേരിയന്റുകൾ ആമസോൺ ഇന്ത്യ, ഫ്ലിപ്പ്കാർട്ട് എന്നിവയുൾപ്പെടെയുള്ള ജനപ്രിയ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലും ലഭ്യമാണ്.

 

അതേസമയം, പുതിയ ഫോണുകളുടെ പ്രീ-രജിസ്ട്രേഷനുകൾ സ്വീകരിച്ചുതുടങ്ങി. ഗാലക്‌സി എസ് 20, ഗാലക്‌സി എസ് 20 +, ഗാലക്‌സി എസ് 20 അൾട്രാ എന്നിവയാണ് ചൊവ്വാഴ്ച വിപണിയിലെത്തിയത്. പുതിയ ഹാൻഡ്സെറ്റുകൾ മാർച്ച് ആദ്യ പകുതിയിൽ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐ‌എ‌എൻ‌എസിന്റെ റിപ്പോർട്ട് അനുസരിച്ച് മാർച്ച് 8 മുതൽ പുതിയ ഹാൻഡ്സെറ്റുകൾ ഇന്ത്യയിൽ വിൽക്കാൻ തുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com