ADVERTISEMENT

രാജ്യത്തെ മുന്‍നിര ഇ–കൊമേഴ്സ് കമ്പനികളിലൊന്നായ ഫ്ലിപ്കാർട്ടിൽ സ്മാർട് ഫോണുകൾക്ക് വൻ ഓഫർ. നിരവധി ജനപ്രിയ സ്മാർട് ഫോണുകളിൽ ഡിസ്‌കൗണ്ടുകളും മറ്റു ഓഫറുകളുമാണ് ഫ്ലിപ്കാർട്ടിന്റെ മൊബൈൽ ബോണൻസയിൽ നൽകുന്നത്. അഞ്ച് ദിവസത്തെ വിൽപ്പനയിൽ പതിവ് കിഴിവുകൾ, എക്‌സ്‌ചേഞ്ച് ഓഫറുകൾ, നോകോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ട്.

 

കൂടാതെ, ആക്സിസ് ബാങ്ക് ഉപഭോക്താക്കൾക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് കിഴിവ് ലഭിക്കും. ഫ്ലിപ്കാർട്ടിന്റെ മൊബൈൽ ബോണൻസ വിൽപ്പന ഫെബ്രുവരി 21 വരെ തുടരും. നിങ്ങൾ ഒരു പുതിയ സ്മാർട് ഫോൺ വാങ്ങാനോ പഴയത് അപ്ഗ്രേഡ് ചെയ്യാനോ ആഗ്രഹിക്കുന്നുവെങ്കിൽ ഇത് മികച്ച അവസരമാണ്.

 

സാംസങ്ങിന്റെ ഗാലക്‌സി എസ് 9നാണ് ഏറ്റവും കൂടുതൽ ഇളവ് നൽകുന്നത്. ഫ്ലിപ്കാർട്ടിന്റെ മൊബൈൽ ബോണൻസ വിൽപ്പനയിൽ 22,999 ( അവതരിപ്പിക്കുമ്പോൾ 62,500 രൂപ) രൂപയ്ക്കാണ് വിൽക്കുന്നത്. വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ കമ്പനി 14,050 രൂപ വരെ ഇൻസ്റ്റന്റ് കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്. നിങ്ങളുടെ പഴയ സ്മാർട് ഫോൺ കൈമാറാൻ ആഗ്രഹിക്കുന്നുവെങ്കിൽ 14,050 രൂപ വരെ ഇളവ് ലഭിക്കും. 5.8 ഇഞ്ച് ക്വാഡ്-എച്ച്ഡി + ഡിസ്‌പ്ലേ, 12 മെഗാപിക്സൽ പിൻ ക്യാമറ, 8 മെഗാപിക്സലിന്റെ മുൻ ക്യാമറ എന്നിവയാണ് ഗാലക്‌സി എസ് 9 ന്റെ ഫീച്ചറുകൾ.

 

സാംസങ്ങിന്റെ ഗാലക്‌സി എ 50 (4 ജിബി, 64 ജിബി) മോഡൽ 12,999 രൂപയ്ക്ക് വാങ്ങാം (എംആർപി 21,000 രൂപ). ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും സൂപ്പർ അമോലെഡ് ഡിസ്പ്ലേയും ഗാലക്‌സി എ 50 സവിശേഷതയാണ്. പഴയ സ്മാർട് ഫോണിൽ നിന്ന് അപ്‌ഗ്രേഡുചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഫ്ലിപ്പ്കാർട്ട് 12,950 രൂപ വരെയാണ് കിഴിവ് നൽകുന്നത്.

 

ഐഫോൺ എക്സ്എസ് വീണ്ടും വിലക്കിഴിവിൽ ലഭ്യമാണ്. 54,999 രൂപയ്ക്കാണ് ഇപ്പോൾ വിൽക്കുന്നത് (എംആർപി 89,900 രൂപ). 14,050 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. രണ്ട് 12 മെഗാപിക്സൽ ക്യാമറകളും 7 മെഗാപിക്സലിന്റെ മുൻ ക്യാമറയും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഐഫോൺ എക്സ്എസിന്റെ സവിശേഷത. ആപ്പിളിന്റെ എ 12 ബയോണിക് ചിപ്പാണ് ഫോണിന്റെ കരുത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com