ADVERTISEMENT

ഏറ്റവും നൂതന ടെക്‌നോളജി അവതരിപ്പിക്കുന്ന കാര്യത്തില്‍ ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും തന്നെ മുന്‍നിരയിലാണ് ഒപ്പോ. അദ്ഭുതപ്പെടുത്തുന്ന ടെക്‌നോളജിയുടെ സാധ്യത ആരായുന്ന കാര്യത്തിലും, നടപ്പില്‍ വരുത്തുന്നതിലും പ്രഥമ ഗണനീയനാകാനാണ് കമ്പനിയുടെ ശ്രമം. ടെക്‌നോളജിയുടെ മാസ്മരികത ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക്, തങ്ങളുടെ സ്മാര്‍ട് ഉപകരണങ്ങളിലൂടെയും കളര്‍ഒഎസിലൂടെയും, ഒപ്പോ ക്ലൗഡ് തുടങ്ങിയ ഇന്റര്‍നെറ്റ് സേവനങ്ങളിലൂടെയും എത്തിച്ചുകൊടുക്കുകയാണ് കമ്പനി ഇന്ന്. ഈ സ്മാര്‍ട് ഉപകരണ നിര്‍മ്മാണഭീമന്‍ ചില അതിശയകരമായ ഉപകരണങ്ങള്‍ ലോകമെമ്പാടുമുളള ഉപയോക്താക്കളുടെ കൈകളിലെത്തിച്ചു കഴിഞ്ഞു. പുതിയ ട്രെന്‍ഡുകള്‍ക്ക് അനുസരിച്ച് ആധുനിക കാലത്തിനിണങ്ങുന്ന പ്രൊഡക്ടുകളില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി അവതരിപ്പിക്കുക എന്ന കാര്യത്തിനായി ഉഴിഞ്ഞുവച്ച കമ്പനിയാണ് ഒപ്പോ. മറ്റാരും നല്‍കാത്ത നൂതനത്വം ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്കു നല്‍കുന്ന കാര്യത്തില്‍ ആര്‍ക്കും പിന്നിലല്ല ഒപ്പോ. ഒപ്പോ എന്‍3 സ്മാര്‍ട് ഫോണിന് ലഭിച്ച ഇരട്ടപ്പേര് 'ക്യാമറാ മാസ്റ്റര്‍' എന്നായിരുന്നു. തിരിയുന്ന (റൊട്ടേയ്റ്റ് ചെയ്യുന്ന) ക്യാമറാ എന്ന സങ്കല്‍പ്പംകൊണ്ടുവന്ന ആദ്യ ഫോണ്‍ എന്ന കീര്‍ത്തിയും ഈ മോഡലിനാണ്. ഓര്‍ക്കുക, ഇത് 2013ല്‍ നടന്ന കാര്യമാണ്. 

അന്നു മുതല്‍ നുതനത്വം തുളുമ്പുന്ന ഫോണുകള്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ ഒപ്പോയുടെ കീര്‍ത്തി വ്യാപിച്ചിരുന്നു. ഒപ്പോ ഫൈന്‍ഡ് എക്‌സ് (Oppo Find X) സ്മാര്‍ട് ഫോണിന്റെ സ്‌ക്രീന്‍ ഡിസൈനിലൂടെ, അതിന്റെ സെല്‍ഫി ക്യാമറാ ഒളിപ്പിച്ച് ഡിസ്‌പ്ലെയുടെ സൗന്ദര്യം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ കമ്പനി വിജയം നേടിയിരുന്നു. 2019ല്‍ ഷാങ്ഹായില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അണ്ടര്‍-സ്‌ക്രീന്‍ ക്യാമറാ ടെക്‌നോളജി അവതരിപ്പിച്ച് അമ്പരപ്പിച്ചിരുന്നു. മുൻപൊരിക്കലും സാധ്യമല്ലാതരുന്ന അത്ര നിമഗ്നമായ കാഴ്ചയുടെ അനുഭവമാണ് ഈ ഫോണിന്റെ സ്‌ക്രീനിൽ ദൃശ്യമായത്.

അതേവര്‍ഷം സമാനാതകളില്ലാത്ത മറ്റൊരു നൂതനത്വവും ഈ ടെക്‌നോളജി ഭീമന്‍ അവതരിപ്പിച്ചിരുന്നു. വേറിട്ട ക്യാമറാ ഫങ്ഷനുകള്‍ അവതരിപ്പിച്ച്, റെനോ സീരിസ് ഉപയോക്താക്കള്‍ക്കിടയില്‍ തരംഗം തീര്‍ക്കുകയായിരുന്നു. റെനോ അവതരിപ്പിച്ച 10X സൂം ഭാവിയുടെ ക്യാമറാ ടെക്‌നോളജിയായിരുന്നു. ഒപ്ടിക്കല്‍ സൂമും ഡിജിറ്റല്‍ സൂമും ഒരുമിപ്പിച്ച് ഹൈബ്രിഡ് ക്യാമറാ സൂം ടെക്‌നോളജി എതിരാളികളെ അമ്പരപ്പിക്കുന്ന ഒന്നായിരുന്നു. സവിശേഷ രീതിയില്‍ പിടിപ്പിച്ച ക്യാമറ, ഫോണിന്റെ ഡ്‌സിപ്ലേയുടെ മാസ്മരികതയും വര്‍ധിപ്പിച്ചു. ഇതിലൂടെ ഒപ്പോ റെനോ 10എക്‌സ്, ലോകമെമ്പാടും സര്‍ഗ്ഗാത്മകതയുടെ പ്രതീകമായി. ഫൊട്ടോഗ്രാഫി പ്രേമികള്‍ക്ക് ആവശ്യം അറിഞ്ഞു നിര്‍മ്മിച്ചാലെന്നവണ്ണം ആവേശം പകരുന്ന ഒന്നായിരുന്നു ഈ മോഡല്‍. 

ഒപ്പോ റെനോ2 മോഡലാകാട്ടെ അതിന്റെ ഡാര്‍ക് മോഡിലൂടെയും, വിഡിയോയില്‍ ലഭിക്കുന്ന ബോ-കെയുടെയും (bokeh) മികവിലാണ് ശ്രദ്ധ പിടിച്ചത്. ഇതിന്റെ ക്വാഡ് ക്യാമറാ സെറ്റ്-അപ് ഉപയോക്താക്കള്‍ക്ക് ഏറെ പ്രിയപ്പെട്ടതായി തീരുകയായിരുന്നു. 

ഒപ്പോ ഇപ്പോള്‍ തങ്ങളുടെ റെനോ3 പ്രോ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. റെനോ സീരിസിലെ മൂന്നാം തലമുറയിലെ ഫോണ്‍ എന്ന നിലയില്‍ അത് ക്യാമറാ നൂതനത്വത്തിന്റെ കാര്യത്തില്‍ പുതിയ റെക്കോഡുകളിടാനൊരുങ്ങുകയാണ്. വീണ്ടുമൊരിക്കല്‍ കൂടെ, സ്മാര്‍ട് ഫോണ്‍ ക്യാമറയുടെ പ്രകടനത്തിന്റെ നിലവിലുള്ള അതിരുകള്‍ ലംഘിച്ച് പുതിയ സാധ്യതകള്‍ കാണിച്ചുകൊടുക്കാനാണ് ഒപ്പോയുടെ ശ്രമം. ഇരട്ട ക്യാമറകള്‍ ഒറ്റ ക്യമറയെക്കാള്‍ മെച്ചമാണ് എന്ന വാചകമാണ് ഈ ഫോണിന്റെ പരസ്യത്തിനായി കമ്പനി ഉപയോഗിക്കുന്നത്. 

ഇരട്ട പഞ്ച് ഹോള്‍ സെല്‍ഫി ക്യാമറയാണ് ഈ ഫോണിലെ പുതുമകളിലൊന്ന്. ഇത് മറ്റാരും ചെയ്യാത്ത  44MP+2MP സെറ്റ്-അപ്പിലൂടെയാണ് ഒപ്പൊ പുതുമ കൊണ്ടുവരാനൊരുങ്ങുന്നത്. ഇരട്ട ക്യാമറകളിലൂടെ 'ബിനോക്യുലര്‍ ബോ-കെ' ചിത്രങ്ങള്‍ക്ക് നല്‍കാനാണ് കമ്പനിയുടെ ശ്രമം. സെല്‍ഫിയില്‍ പതിയുന്ന ചിത്രത്തിന്റെ അരികുകള്‍ ഷാര്‍പ് ആക്കുകയും പശ്ചാത്തലം അലിയിച്ചു കളയുകയും ചെയ്ത്, സ്വപ്‌ന സദൃശ്യമായ ഫോട്ടോകള്‍ എടുക്കാനുള്ള കഴിവായിരിക്കും ഈ ഫോണിനെ വേര്‍തിരിച്ചു നിർത്തുന്നത്. മുഖ്യ ക്യാമറയ്‌ക്കൊപ്പം പിടിപ്പിച്ചിരിക്കുന്ന 2എംപി സെന്‍സറാകട്ടെ, ഫോട്ടോയുടെ ഗുണനിലവാരം ഉയര്‍ത്തുന്ന കാര്യത്തിലും ഉപകരിക്കും. ഇത് വൈഡ് ഷോട്ടുകളിലും സൂം ചെയ്യുമ്പോഴും പ്രയോജനപ്പെടും. സ്മാര്‍ട് ഫോണ്‍ ഫൊട്ടോഗ്രാഫിയില്‍ പുതിയ ബെഞ്ച്മാര്‍ക്ക് സൃഷ്ടിക്കുന്നതില്‍ കുറഞ്ഞ് ഒന്നും ഒപ്പോ തങ്ങളുടെ റെനോ3 പ്രോ മോഡലില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com