ADVERTISEMENT

റിയൽമി എക്സ് 50 പ്രോ 5ജി ഹാൻഡ്സെറ്റ് ഫെബ്രുവരി 24 ന് ഇന്ത്യയിൽ നടക്കുന്ന പരിപാടിയിൽ അവതരിപ്പിക്കും. ലോഞ്ച് ഇവന്റിന് മുന്നോടിയായി വരാനിരിക്കുന്ന 5ജി ഫ്ലാഗ്ഷിപ്പ് ഫോണിനെക്കുറിച്ചുള്ള ഫീച്ചർ വിശദാംശങ്ങൾ റിയൽ‌മി പുറത്തുവിട്ടു. 65W ഫാസ്റ്റ് ചാർജിങ്, 90 ഹെർട്സ് ഡിസ്‌പ്ലേ ഫീച്ചറുകളുമായാണ് 5ജി ഫോൺ വരുന്നത്. വരാനിരിക്കുന്ന ഫോണിന്റെ പിൻ പാനലും ലംബമായി അടുക്കിയിരിക്കുന്ന ക്വാഡ് റിയർ ക്യാമറ സജ്ജീകരണവും പ്രദർശിപ്പിക്കുന്ന മറ്റൊരു ടീസറും കമ്പനി പുറത്തുവിട്ടിരുന്നു. 20x സൂം കപ്പാസിറ്റി നൽകുമെന്നും സെൽഫികൾ ഡ്യുവൽ ഫ്രണ്ട് സ്‌നാപ്പർമാർ കൈകാര്യം ചെയ്യുമെന്നുമാണ് വാദം.

 

പുതിയ റിയൽമി എക്സ് 50 പ്രോ 5 ജി ഫെബ്രുവരി 24 ന് പുറത്തിറക്കുമെന്ന് തിങ്കളാഴ്ച ട്വീറ്റിലൂടെ വെളിപ്പെടുത്തി. റിയൽമി സിഇഒ മാധവ് സേത്തിന്റെ ട്വീറ്റിൽ ഫെബ്രുവരി 24ന് ഉച്ചയ്ക്ക് 2.30 ന് ഇന്ത്യക്ക് ആദ്യത്തെ 5ജി ഫോൺ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.

 

എന്നാൽ, ഇന്ത്യയിൽ 5ജി നെറ്റ്‌വർക്ക് എന്നു ലഭ്യമാകുമെന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഇന്ത്യയിലെ ആദ്യത്തെ 5 ജി സ്മാർട് ഫോണാകാനുള്ള നീക്കമാണ് റിയൽമി നടത്തുന്നത്. വിവോയുടെ ഐക്യു3 5ജി രാജ്യത്തെ ആദ്യത്തെ 5ജി സ്മാർട് ഫോണാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ, ഐക്യു3 5G ഫെബ്രുവരി 25 നാണ് അവതരിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com