ADVERTISEMENT

ചൈനീസ് കമ്പനിയായ വാവേയുടെ വരാനിരിക്കുന്ന പി 40, പി 40 പ്രോ എന്നിവ മാർച്ചിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനിടയിൽ ഹാൻഡ്സെറ്റിനെക്കുറിച്ചുള്ള നിരവധി അഭ്യൂഹങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹാൻഡ്സെറ്റിന്റെ വിവരങ്ങൾ ചൈനീസ് സർട്ടിഫിക്കേഷൻ വെബ്‌സൈറ്റായ ടെനയിൽ ലിസ്റ്റുചെയ്തു.

 

ടെനയിൽ ദൃശ്യമാകുന്ന ഹാൻഡ്‌സെറ്റുകൾ പ്രതീക്ഷിച്ചതിലും നേരത്തെ പുറത്തിറങ്ങുമെന്നതിന്റെ സൂചനയാണ് കാണിക്കുന്നത്. മോഡൽ നമ്പറുകളായ ANA-AN00 / ANA-TN00 (വാവേയ് P40), ELS-AN00 / ELS-TN00 (വാവേയ് പി 40 പ്രോ) എന്നിവയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

 

മോഡൽ നമ്പറുകൾ ഒഴികെ ഹാൻഡ്സെറ്റുകളെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തിയിട്ടില്ല. രണ്ട് ഹാൻഡ്സെറ്റുകളിലും 5ജി നെറ്റ്‌വർക്ക് ലഭ്യമാകും. കൂടാതെ, ഡ്യുവൽ സിം കാർഡുകളെ പിന്തുണയ്‌ക്കുന്നതായിരിക്കും. ആൻഡ്രോയിഡ് തന്നെയാണ് ഒഎസ്. എന്നാൽ, ഫ്ലാഗ്ഷിപ്പ് ഹാൻഡ്സെറ്റുകളിൽ ഗൂഗിൾ സേവനങ്ങളെ പിന്തുണയ്ക്കുമോ എന്നതിനെക്കുറിച്ച് വ്യക്തതയില്ല.

 

ഇതേക്കുറിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല. വാവേയ് പി 40 പ്രോയുടെ പ്രത്യേക വേരിയന്റും ലോഞ്ചിങ് സമയത്ത് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതൊരു പ്രീമിയം ഹാൻഡ്സെറ്റായതിനാൽ അതിനനുസരിച്ച് വിലയായിരിക്കും നിശ്ചയിക്കുക. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം പി40 പ്രോയിൽ ചതുരാകൃതിയിൽ ലെൻസുള്ള പെരിസ്‌കോപ്പ്-സ്റ്റൈൽ ക്യാമറ മൊഡ്യൂളും ഉണ്ടാകുമെന്നാണ്. 10x ഒപ്റ്റിക്കൽ സൂം ശേഷിയുള്ള ക്യാമറകളും ഉൾപ്പെടും.

 

ക്യാപ്സ്യൂൾ ആകൃതിയിലുള്ള ഹോൾ-പഞ്ച് ഹൗസിങ് ഡ്യുവൽ സെൽഫി ക്യാമറകൾ ഉണ്ടാകുമെന്നാണ് പുറത്തുവന്ന ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. 1 / 1.33 ഇഞ്ച് സെൻസർ വലുപ്പമുള്ള സോണി നിർമ്മിത 52 മെഗാപിക്സൽ ലെൻസായിരിക്കും ക്യാമറ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com