ADVERTISEMENT

വിൻഡോസ് മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം മൈക്രോസോഫ്റ്റ് ഉപേക്ഷിച്ചിട്ടു കുറച്ചുനാളായി. വിൻഡോസ് ഫോണുകളും ഇന്നു കാണാനില്ല. യുകെ കമ്പനിയായ എംപീരിയൻ കഴിഞ്ഞ ദിവസം അവതരിപ്പിച്ച നെബുലസ് എന്ന ഫോണിൽ പ്രവർത്തിക്കുന്നത് വിൻഡോസ് 10 ആണ്. വിൻഡോസ് മൊബൈൽ അല്ല, കംപ്യൂട്ടറുകൾക്കു വേണ്ടിയുള്ള വിൻഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റമാണു നെബുലസിൽ പ്രവർത്തിക്കുന്നത്. 

യുഎസ്ബി സി വഴി കംപ്യൂട്ടറുമായി ബന്ധിപ്പിച്ചാൽ ഫോണിലെ ഒഎസ് കംപ്യൂട്ടറിൽ തുടർന്നു പ്രവർത്തിക്കും എന്നതാണ് ഒരു പ്രത്യേകത. വിൻഡോസിലെ കണ്ടിന്വം സംവിധാനം ഉപയോഗിച്ചാണ് ഇതു സാധ്യമാക്കുന്നത്.

എആർഎം ഉപകരണങ്ങൾക്കു വേണ്ടിയുള്ള വിൻഡോസ് പതിപ്പ് പ്രവർത്തിക്കുന്ന പുതിയ ഫോണിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com