ADVERTISEMENT

ഇന്ത്യയിൽ രണ്ടാമത്തെ 5ജി സ്മാർട് ഫോണും അവതരിപ്പിച്ചു. കഴിഞ്ഞ ദിവസം റിയൽമിയും ഇന്ന് ഐക്യൂ 3 മാണ് പുറത്തിറങ്ങിയത്. മൊബൈൽ ഗെയിമിങ് പ്രേമികളെ ലക്ഷ്യം വച്ചുള്ളതാണ് ഏറെ വിപണന പ്രതീക്ഷയുള്ള ഐക്യൂ 3. ടോപ്പ്-ഓഫ്-ലൈൻ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865, എൽപിഡിഡി 5 റാം, വേഗമേറിയ യുഎഫ്എസ് 3.1 സ്റ്റോറേജും എല്ലാം പ്രധാന ഫീച്ചറുകളാണ്.

ഐക്യൂ 3ന്റെ എച്ച്ഡിആർ 10+ ഡിസ്പ്ലേയ്ക്ക് 180Hz ടച്ച് സാംപിൾ റേറ്റും മുകളിൽ ഒരു ഹോൾ-പഞ്ചും ഉണ്ട്. 48 മെഗാപിക്സലിന്റെ പ്രധാന ക്യാമറയാണ് മറ്റൊരു ഹൈലൈറ്റ്. 4ജി, 5ജി വേരിയന്റുകളിലാണ് ഐക്യൂ 3 വരുന്നത്. 5ജി പിന്തുണ ഫോണിന്റെ ടോപ്പ് എൻഡ് കോൺഫിഗറേഷനിൽ മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നു.

ഐക്യൂ 3 (4ജി മാത്രം) 8GB + 128GB വേരിയന്റിന് 36,990 രൂപയാണ് വില. 8 ജിബി + 256 ജിബി മോഡലിന് 39,990 രൂപയുമാണ് വില. 5 ജി സപ്പോർട്ടോടു കൂടിയ ഐക്യൂ 3 ന്റെ ടോപ്പ് എൻഡ് 12 ജിബി + 256 ജിബി മോഡൽ 44,990 രൂപയ്ക്കാണ് വിൽക്കുക. ക്വാണ്ടം സിൽവർ, വോൾകാനോ ഓറഞ്ച്, ടൊർണാഡോ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ വരുന്ന ഹാൻഡ്സെറ്റുകൾ മാർച്ച് 4 മുതൽ ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്കാർട്ട് വഴിയും കമ്പനിയുടെ ഔദ്യോഗിക iQoo.com വെബ്‌സൈറ്റ് വഴിയും ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. ഐക്യൂ 3 ന്റെ ലോഞ്ച് ഓഫറുകളിൽ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ 3,000 രൂപ ക്യാഷ്ബാക്ക്, നോ-കോസ്റ്റ് ഇഎംഐ, കൂടാതെ ജിയോ ഉപഭോക്താക്കൾക്ക് 12,000 രൂപയുടെ ഇളവും ലഭിക്കും.

ഡ്യുവൽ സിം (നാനോ), ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള ഐക്യൂ UI 1.0 ഒഎസ് എന്നിവയാണ് ഐക്യൂ 3 ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 6.44 ഇഞ്ച് ഫുൾ എച്ച്ഡി + (1080 x 2400 പിക്‌സൽ) എച്ച്ഡിആർ 10+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, 91.40 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷ്യോയും ഷോട്ട് സെൻസേഷൻ യുപി പ്രൊട്ടക്റ്റീവ് ലെയറും ഡിസ്പ്ലെയോടൊപ്പം ഉണ്ട്. ഡിസ്പ്ലെയ്ക്ക് 409ppi പിക്സൽ സാന്ദ്രതയുണ്ട്. 12 ജിബി വരെ എൽപിഡിഡിആർ 5 റാമുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 SoC ൽ ആണ് ഇത് പ്രവർത്തിക്കുന്നത്.

ഇമേജിങ് ഹാർഡ്‌വെയറിനെക്കുറിച്ച് പറയുമ്പോൾ ഐക്യു 3 ൽ ക്വാഡ് റിയർ ക്യാമറകളാണ് ഉള്ളത്. 48 മെഗാപിക്സലിന്റെ പ്രധാന ക്യാമറയിൽ എഫ് / 1.79 അപ്പേർച്ചറും സോണി ഐഎംഎക്സ് 582 സെൻസറും ഉണ്ട്. എഫ് / 2.46 അപ്പേർച്ചറും 20x ഡിജിറ്റൽ സൂം ഔട്ട്‌പുട്ടും ഉള്ള 13 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസാണ് ഇതിനെ സഹായിക്കുന്നത്. എഫ് / 2.2 അപ്പേർച്ചറും 120 ഡിഗ്രി വ്യൂ ഉള്ള 13 മെഗാപിക്സൽ വൈഡ് ആംഗിൾ സ്‌നാപ്പറും ബോകെ ഷോട്ടുകൾക്കായി എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ പോർട്രെയിറ്റ് ക്യാമറയും ഉണ്ട്. മുൻവശത്ത് 16 മെഗാപിക്സൽ സെൽഫി സ്നാപ്പർ ആണുളളത്. ഈ ക്യാമറയ്ക്ക് എഫ് / 2.45 അപ്പേർച്ചറും 4കെ വിഡിയോ ക്യാപ്‌ചറിനുള്ള പിന്തുണയുമുണ്ട്.

256 ജിബി വരെ ഓൺ‌ബോർഡ് യു‌എഫ്‌എസ് 3.1 സ്റ്റോറേജ് ഐക്യൂ 3 വാഗ്ദാനം ചെയ്യുന്നു. 5ജി, 4ജി, ബ്ലൂടൂത്ത് 5.1, യുഎസ്ബി ടൈപ്പ്-സി 2.0, ജിപിഎസ്, ഗ്ലോനാസ് എന്നിവ ഐക്യൂ 3 ലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. പ്രൊപ്രൈറ്ററി 55W സൂപ്പർ ഫ്ലാഷ് ചാർജ് സാങ്കേതികവിദ്യ പിന്തുണയോടെ 4,440 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. സുരക്ഷയ്ക്കായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസിംഗ് മൊഡ്യൂൾ ഉണ്ട്. അതേസമയം, ഐക്യൂ 3 നുള്ളിലെ ബാക്കി സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, കോമ്പസ്, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ എന്നിവയും ഉൾപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com