ADVERTISEMENT

ഗാലക്‌സി എം30 ന്റെ പിൻഗാമിയായി സാംസങ് ഗാലക്‌സി എം31 ഇന്ത്യയിൽ അവതരിപ്പിച്ചു. 64 മെഗാപിക്സൽ പ്രൈമറി സെൻസർ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറയാണ് എം31 ന്റെ ഏറ്റവും വലിയ ഫീച്ചർ. 32 മെഗാപിക്സൽ സെൽഫി ക്യാമറയും ഉണ്ട്. മുൻ മോഡലുകളുമായുള്ള സാമ്യത കണക്കിലെടുക്കുമ്പോൾ, ഗാലക്സി എം 31 ഗ്രേഡിയന്റ് ബാക്ക് ഡിസൈനും വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ ഡിസ്പ്ലേ നോച്ചും കാണാം. ഏറ്റവും പുതിയ വൺ യുഐ അനുഭവവുമായി പ്രീലോഡുചെയ്‌ത സ്മാർട്ട്‌ഫോൺ ആൻഡ്രോയിഡ് 10 ലാണ് പ്രവർത്തിപ്പിക്കുന്നത്.

സാംസങ് ഗാലക്‌സി എം 31 ന്റെ ഇന്ത്യയിലെ വിലവിവരങ്ങളും പുറത്തുവന്നു. 64 ജിബി സ്റ്റോറേജ് ഓപ്ഷന് 14,999 രൂപയും 128 ജിബി സ്റ്റോറേജ് മോഡലിന് 15,999 രൂപയുമാണ് വില. ഓഷ്യൻ ബ്ലൂ, സ്പേസ് ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് രണ്ട് വേരിയന്റും വരുന്നത്. മാർച്ച് 5 ന് ഉച്ചയ്ക്ക് 12 മണി മുതൽ വിൽപ്പന തുടങ്ങും. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇന്ത്യയിൽ അവതരിപ്പിച്ച ഗാലക്‌സി എം30 ന്റെ ‌4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 14,990 രൂപയായിരുന്നു വില.

ഡ്യുവൽ സിം (നാനോ), ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള യുഐ 2.0 ഒഎസ്, 6.4 ഇഞ്ച് ഫുൾ എച്ച്ഡി + (1080x2340 പിക്‌സൽ) ഇൻഫിനിറ്റി-യു ഡിസ്‌പ്ലേ, സൂപ്പർ അമോലെഡ് പാനലിന്റെ പിന്തുണയും ഗാലക്‌സി എം31ലുണ്ട്. കഴിഞ്ഞ വർഷം ഗാലക്‌സി എം 30 കളിൽ ഉണ്ടായിരുന്ന ഒക്ടാ കോർ എക്‌സിനോസ് 9611 SoC ഈ ഫോണിനുണ്ട്.

ഫോട്ടോകൾക്കും വിഡിയോകൾക്കുമായി, 64 മെഗാപിക്സലിന്റെ പ്രൈമറി സാംസങ് ഐസോസെൽ ബ്രൈറ്റ് ജിഡബ്ല്യു 1 സെൻസറുള്ള ക്വാഡ് റിയർ ക്യാമറ സജീകരണമാണുള്ളത്. ക്യാമറ സജ്ജീകരണത്തിൽ 8 മെഗാപിക്സൽ സെക്കൻഡറി സെൻസറും (എഫ് / 2.2 അൾട്രാ-വൈഡ് ആംഗിൾ ലെൻസ്) ഉണ്ട്. ഇത് 123 ഡിഗ്രി വ്യൂ ഫീൽഡ് (എഫ്ഒവി) ഉൾക്കൊള്ളുന്നതാണ്. 5 മെഗാപിക്സൽ മാക്രോ ഷൂട്ടറിനൊപ്പം (എഫ് / 2.4 അപ്പേർച്ചർ) 5 മെഗാപിക്സൽ ഡെപ്ത് ക്യാമറയും (എഫ് / 2.2 അപ്പേർച്ചർ) ഉൾപ്പെടുന്നതാണ് നാലു ക്യാമറ സിസ്റ്റം. ഡെഡിക്കേറ്റഡ് നൈറ്റ് മോഡ്, സൂപ്പർ സ്റ്റെഡി മോഡ്, സൂപ്പർ സ്ലോ-മോ (ഇന്റർപോളേഷൻ ഉപയോഗിച്ച്) എന്നിവയും സാംസങ് എം31 ൽ നൽകിയിട്ടുണ്ട്.

സെൽഫികൾ എടുക്കുന്നതിനും വിഡിയോ കോളിങ്ങിനും മുൻവശത്ത് 32 മെഗാപിക്സലിന്റെ ക്യാമറയുണ്ട്. ഇത് 4 കെ, സ്ലോ-മോ വിഡിയോ റെക്കോർഡിംഗ് എന്നിവ പിന്തുണയ്ക്കുന്നതാണ്. മൈക്രോ എസ്ഡി കാർഡ് വഴി (512 ജിബി വരെ) വർധിപ്പിക്കാവുന്ന 64 ജിബി സ്റ്റോറേജ്, 128 ജിബി യുഎഫ്എസ് 2.1 സ്റ്റോറേജ് ഓപ്ഷനുകളാണ് ഇതിലുള്ളത്. 4 ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. പിന്നിൽ ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്.

ഒരൊറ്റ ചാർജിൽ 26 മണിക്കൂർ വിഡിയോ പ്ലേബാക്ക് അല്ലെങ്കിൽ 119 മണിക്കൂർ മ്യൂസിക് പ്ലേബാക്ക് നൽകുന്ന 6,000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് നൽകിയിരിക്കുന്നത്. ബണ്ടിൽ ചെയ്‌ത ചാർജറിലൂടെ ലഭ്യമായ 15W ഫാസ്റ്റ് ചാർജിങ് ബാറ്ററിയെ പിന്തുണയ്‌ക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com