ADVERTISEMENT

2019 ൽ ആഗോള സ്മാർട് ഫോൺ വിപണിയിൽ ആപ്പിളിന്റെ ഐഫോൺ എക്‌സ്ആർ ആധിപത്യം പുലർത്തിയെന്ന് ഓംഡിയയുടെ സ്മാർട് ഫോൺ മോഡൽ മാർക്കറ്റ് ട്രാക്കർ റിപ്പോർട്ട്. 2019 ൽ 46.3 ദശലക്ഷം ഐഫോൺ എക്സ്ആർ യൂണിറ്റുകൾ ആപ്പിൾ വിറ്റിട്ടുണ്ട്. പുതിയ ആപ്പിൾ മിഡ് റേഞ്ചറായ ഐഫോൺ 11 കഴിഞ്ഞ വർഷം 37.3 ദശലക്ഷം വിൽപന നടത്തിയെന്നും റിപ്പോർട്ടിലുണ്ട്.

 

ആഗോള സ്മാർട് ഫോൺ മോഡൽ ഷിപ്പിങ് റാങ്കിംഗിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ആപ്പിളിന് സ്ഥിരമായി ഉണ്ട്. അഞ്ച് വർഷത്തിലേറെയായി കമ്പനി ഈ പ്രബലമായ സ്ഥാനം നിലനിർത്തുന്നുണ്ടെന്ന് ഓംഡിയയിലെ സ്മാർട് ഫോൺ റിസർച്ച് ആൻഡ് അനാലിസിസ് ഡയറക്ടർ ജൂസി ഹോങ് പ്രസ്താവനയിൽ പറഞ്ഞു.

 

മുൻനിര എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഓഫർ ചെയ്യുന്ന മോഡലുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിലൂടെ, ഐഫോൺ എക്സ്ആർ പോലെ വിശാലമായ ആകർഷണീയമായ കുറച്ച് സ്മാർട് ഫോണുകളിൽ വിൽപന കേന്ദ്രീകരിക്കാൻ ആപ്പിളിന് കഴിഞ്ഞുവെന്നും ഹോങ് കൂട്ടിച്ചേർത്തു.

 

ആപ്പിൾ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നേടിയപ്പോൾ സാംസങ് ഗാലക്‌സി എ10, ഗാലക്‌സി എ50, ഗാലക്‌സി എ20 എന്നിവ യഥാക്രമം 30.3 ദശലക്ഷം, 24.2 ദശലക്ഷം, 23.1 ദശലക്ഷം യൂണിറ്റ് വിൽപന നടത്തി. 17.6 ദശലക്ഷം കയറ്റുമതികളുള്ള ആറാമത്തെ ജനപ്രിയ സ്മാർട് ഫോണാണ് ഐഫോൺ 11 പ്രോ മാക്‌സ്. 17.4 ദശലക്ഷം ഐഫോൺ 8 ഹാൻഡ്സെറ്റുകളും വിൽപന നടത്തി.

 

കൂടാതെ, കൗണ്ടർപോയിന്റ് റിസർച്ചിൽ നിന്നുള്ള പുതിയ റിപ്പോർട്ട്, 2019 ൽ ഇന്ത്യയിൽ അതിവേഗം വളരുന്ന പ്രീമിയം സ്മാർട് ഫോൺ ബ്രാൻഡാകാൻ ആപ്പിളിന്റെ ഐഫോൺ ഐഫോൺ എക്സ്ആർ സഹായിച്ചതായി കണ്ടെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com