ADVERTISEMENT

ചൈനീസ് സ്മാർട് ഫോൺ നിർമാതാക്കളായ വിവോ വെള്ളിയാഴ്ച മൂന്നാം തലമുറയിലെ അപെക്‌സ് കൺസെപ്റ്റ് സ്മാർട് ഫോണായ അപെക്‌സ് 2020 ഔദ്യോഗികമായി പുറത്തിറക്കി. എംഡബ്ല്യുസി 2020 ൽ അപെക്‌സ് 2020 പുറത്തിറക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് കൺവെൻഷൻ റദ്ദാക്കി.

 

മൊബൈൽ സാങ്കേതികവിദ്യയുടെ അതിർവരമ്പുകൾ മുന്നോട്ട് കൊണ്ടുപോകുന്നതും സാധാരണയ്‌ക്കപ്പുറത്തുള്ളവ എന്താണെന്ന് പര്യവേക്ഷണം ചെയ്യുന്നതുമായ സാങ്കേതിക കമ്പനിയായി വിവോ മാറിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു എന്നാണ് വിവോ ജനറൽ മാനേജർ ഹാരി ഹോംഗ് പറഞ്ഞത്.

 

വിവോയുടെ അഭിലാഷങ്ങൾ ഘട്ടം ഘട്ടമായി കൈവരിക്കാനുള്ള ഒരു നീക്കമായാണ് ഇത് കാണിക്കുന്നത്. വിവോ അപെക്സിന്റെ നൂതന സാങ്കേതികവിദ്യകൾ പ്രയോഗത്തിൽ വരുത്തുന്നത് തുടരും, അത്തരം സാങ്കേതികവിദ്യ ഉപയോഗിച്ച് കൂടുതൽ ഉപഭോക്താക്കളെ ശാക്തീകരിക്കാൻ അനുവദിക്കുന്നുണ്ടെന്നും ഹാരി കൂട്ടിച്ചേർത്തു.

 

12 ജിബി റാമും 256 ജിബി സ്റ്റോറേജുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 പ്രോസസറാണ് ഫോണിന്റെ കരുത്ത്. 6.45 ഇഞ്ച് ഫുൾവ്യൂ ഡിസ്‌പ്ലേയാണ് അപെക്‌സ് 2020 ന്റെ സവിശേഷത. ഫോണിന്റെ അരികുകൾ ഇരുവശത്തും 120 ഡിഗ്രി കോണിൽ വളഞ്ഞിരിക്കുന്നു.

 

ഡിസ്‌പ്ലേയിൽ തന്നെ 16 എംപി സെൽഫി ക്യാമറയും പിന്നിൽ 48 എംപി + 16 എംപി ഡ്യുവൽ ക്യാമറയും സ്മാർട് ഫോണിൽ ഉണ്ട്. മുൻ ക്യാമറയിൽ 4-ഇൻ -1 സൂപ്പർ പിക്‌സൽ ഫോട്ടോസെൻസിറ്റീവ് ചിപ്പ് ഉണ്ട്. 2000 എംഎഎച്ച് ബാറ്ററിയുള്ള ഹാൻഡ്‌സെറ്റ് 20 മിനിറ്റിനുള്ളിൽ റീചാർജ് ചെയ്യാനാകുന്ന വയർലെസ് സൂപ്പർ ഫ്ലാഷ് ചാർജ് 60W സംവിധാനത്തെ പിന്തുണയ്ക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com