ADVERTISEMENT

ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ് പുതിയ നാല് സ്മാർട് ഫോണുകൾ പുറത്തിറക്കി. രണ്ട് മോഡലുകള്‍ 5ജിയാണ്. ഗാലക്സി എ 51, ഗാലക്സി എ 71 എന്നിവയാണ് 5 ജി പിന്തുണ നൽകുന്നത്. പുതിയ ഫോണുകൾ സാംസങ്ങിൽ നിന്നുള്ള ഗാലക്‌സി എ ലൈനപ്പിന്റെ ഭാഗമാണ്. പുതിയ ഹാൻഡ്സെറ്റുകൾ യുഎസിലാണ് ഔദ്യോഗികമായി അവതരിപ്പിച്ചിട്ടുള്ളത്.

രണ്ട് പുതിയ ഫോണുകളും അടിസ്ഥാനപരമായി നിലവിലുള്ള ഹാൻഡ്സെറ്റുകളുടെ 5ജി വേരിയന്റുകളാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ അവതിപ്പിച്ചതാണ് ഈ ഫോണുകൾ. പുതിയ ഫോണുകൾ ഫീച്ചറുകൾ സമാനമാണെങ്കിലും പഴയവയിൽ നിന്ന് പുറംഭാഗങ്ങളിൽ വ്യത്യാസപ്പെട്ടിരിക്കുന്നു.

ഗാലക്സി എ 71 5 ജി പ്രിസം ക്യൂബ് ബ്ലാക്ക്, പ്രിസം ക്യൂബ് സിൽവർ, പ്രിസം ക്യൂബ് ബ്ലൂ എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് വരുന്നത്. ഗാലക്സി എ 51 5 ജി പ്രിസം ക്യൂബ് ബ്ലാക്ക്, പ്രിസം ക്യൂബ് വൈറ്റ് എന്നിവയിൽ ലഭ്യമാണ്. സാംസങ് ഗാലക്‌സി എ 71 5ജി മോഡലിന് 599.99 ഡോളറാണ് വില. ഗാലക്‌സി എ 51 യുടെ 5ജി വേരിയന്റിന്റെ വില 499.99 ഡോളറുമാണ്.

ഗാലക്‌സി എ 71ൽ 6.7 ഇഞ്ച് എഫ്‌എച്ച്‌ഡി + സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജും എക്‌സിനോസ് 980 ചിപ്‌സെറ്റും ഉണ്ട് - മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1 ടിബി വികസിപ്പിക്കാം. 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 5 മെഗാപിക്സൽ ഡെപ്ത് സെൻസർ, 5 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയുള്ള നാല് ലെൻസുകളാണ് ക്യാമറയിലുള്ളത്. സെൽഫികൾക്കായി ഫോണിന് 32 മെഗാപിക്സൽ ലെൻസും ലഭിക്കും. 25W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് ഈ ഹാൻഡ്സെറ്റിന്റെ കരുത്ത്.

ഗാലക്‌സി എ 51 ന്റെ 5ജി വേരിയന്റിൽ 6.5 ഇഞ്ച് ഫുൾ എച്ച്ഡി + ഇൻഫിനിറ്റി-ഒ അമോലെഡ് ഡിസ്‌പ്ലേ, മുൻ ക്യാമറയ്‌ക്കായി ഒരൊറ്റ പഞ്ച്-ഹോൾ കട്ട് ഔട്ട് നൽകുന്നു. കമ്പനിയുടെ എക്‌സിനോസ് 980 5ജി ചിപ്‌സെറ്റാണ് സാംസങ് ഗാലക്‌സി എ 51 5ജി നൽകുന്നത്. റാം 6 ജിബി ആണ്.

48 മെഗാപിക്സൽ പ്രൈമറി ലെൻസ്, 12 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 5 മെഗാപിക്സൽ മാക്രോ ക്യാമറ, 5 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയുള്ള ക്വാഡ് റിയർ ക്യാമറ സജീകരണമാണ് സാംസങ് ഗാലക്‌സി എ 51 5ജിയിൽ ഉള്ളത്. മുൻവശത്ത് 32 മെഗാപിക്സൽ ലെൻസ് സെൽഫി സ്നാപ്പറും ഇതിലുണ്ട്. ഫാസ്റ്റ് ചാർജിങ് പിന്തുണയ്‌ക്കുന്ന 4,000 എംഎഎച്ച് പായ്ക്കാണ് സാംസങ് ഗാലക്‌സി എ 51 5ജിയിലെ ബാറ്ററി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com