ADVERTISEMENT

കൊറോണ വൈറസ് കാരണം തകര്‍ന്നുപോയ വിപണി പിടിക്കാൻ മിക്ക സ്മാർട് ഫോൺ കമ്പനികളും നീക്കം തുടങ്ങി. ചൈനീസ് ഹാൻഡ്‌സെറ്റ് നിർമാതാക്കളായ വിവോ 20,000 റീട്ടെയിൽ പാർട്ണേഴ്സിനെ ഇറക്കിയാണ് സ്മാർട് ഫോൺ വിൽപ്പന തുടങ്ങാൻ പോകുന്നത്. വിവോ സ്മാർട്ട് റീട്ടെയിൽ (വിഎസ്ആർ) വഴിയാണ് ഇത് സാധ്യമാക്കുക. നഷ്ടപ്പെട്ട ബിസിനസ്സ് വീണ്ടെടുക്കാൻ റീട്ടെയിൽ പാർട്ണേഴ്സിനെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവോയുടെ നീക്കം.

‘ഞങ്ങൾ വി‌എസ്‌ആർ മോഡൽ അവതരിപ്പിക്കുകയാണ്, ഇതിന് കീഴിൽ ഉപഭോക്താക്കളിൽ നിന്ന് ഓർഡറുകൾ സ്വീകരിക്കുകയും ആ ഓർഡറുകൾ പരിശോധിച്ച് സ്കാൻ ചെയ്യുകയും അവ ഞങ്ങളുടെ റീട്ടെയിൽ പാർട്ണേഴ്സിന് കൈമാറും. ഷോപ്പിങ്ങിന് പോകാതെ തന്നെ ഉപയോക്താക്കൾക്ക് ഹാൻഡ്സെറ്റുകൾ ലഭിക്കുന്നത് ഉറപ്പാക്കുമെന്ന് വിവോ ഇന്ത്യ ബ്രാൻഡ് സ്ട്രാറ്റജി ഡയറക്ടർ നിപുൻ മരിയ പറഞ്ഞു.

‘ക്ലിക്ക് ടു മോർട്ടാർ മോഡലിന്’ കീഴിൽ വിവോയുടെ 20,000 റീട്ടെയിൽ പാർട്ണേഴ്സ് രാജ്യത്തുടനീളം ലഭ്യമാകും. ഒപ്പം സ്മാർട് ഫോണുകളുടെ വിതരണം ആരംഭിക്കുകയും ചെയ്യും. കൂടാതെ, വാങ്ങൽ തീരുമാനങ്ങളിൽ ഉപഭോക്താക്കളെ സഹായിക്കുന്നതിലൂടെ 30,000 ഇൻ-സ്റ്റോർ പ്രമോട്ടർമാർ ഈ പ്രവർത്തനത്തെ പിന്തുണയ്ക്കാൻ സഹായിക്കും.

ചില്ലറ വ്യാപാരികൾ ഞങ്ങളുടെ ശ്രമങ്ങളെ അഭിനന്ദിച്ചു. ഓഫ്‌ലൈൻ റീട്ടെയിൽ പാർട്ണേഴ്സിനോട് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും മരിയ പറഞ്ഞു. ഇതൊരു വലിയ തോതിലുള്ള സംരംഭമാണ്. പ്രവർത്തനവും വിജയവും കണ്ടതിനുശേഷം ഇതിന്റെ വിപുലീകരണം നടത്തും. ഹാൻഡ്‌സെറ്റുകൾക്ക് വളരെയധികം ഡിമാൻഡ് ഉണ്ടാകും. ഇതിനാൽ ലോക്ഡൗൺ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളുണ്ടെന്നും എം‌എച്ച്‌എയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് വിൽപ്പന നടക്കുമെന്നും മരിയ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com